2025 ജനുവരി 22 വ്യാഴം 1199 മകരമാസം 08
വാർത്തകൾ
🗞️👉 പാലാ . അത്യാധുനിക കാൻസർ ചികിത്സാകേന്ദ്രമായ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ നൂതനസംവിധാനങ്ങളോടെ ആരംഭിക്കുന്ന റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ആശീർവാദവും ലോഞ്ചിംഗും ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3.30ന് നടത്തും. അഭിവന്ദ്യ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദവും സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിക്കും.
🗞️👉 വയനാട് ജില്ലയിലെ മേപ്പാടി ഉരുൾപ്പൊട്ടല്‍ ദുരന്ത ബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കുള്ള പ്രത്യേക വായ്പാ പദ്ധതിക്കും വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരന്ത ബാധിതര്‍ക്കായുള്ള ഉജ്ജീവന പദ്ധതിക്കും അംഗീകാരം നല്കി. മേപ്പാടി പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലും 30.07.2024 ന് ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതമായി പ്രഖ്യാപിച്ചിട്ടുള്ള വാർഡുകളിലെ ദുരന്തബാധിതർക്ക് ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി ഉപജീവന മാർഗങ്ങൾ പുനരാരംഭിക്കുന്നതിനാണ് ഉജ്ജീവന വായ്പ പദ്ധതി നടപ്പിലാക്കുക.
🗞️👉 പി രവീന്ദ്രനെ കാലിക്കറ്റ് സർവകലാശാല വിസിയായി നിയമിച്ച് ലോക്ഭവൻ. കഴിഞ്ഞ ഒന്നര വർഷമായി താൽക്കാലിക വി സിയായിരുന്നു രവീന്ദ്രൻ. നാലു വർഷത്തേക്കാണ് നിയമനം.
സെനറ്റ് നോമിനിയുടെ പേര് തള്ളിക്കൊണ്ടാണ് ഗവർണറുടെ നിർണ്ണായക നിയമനം.
🗞️👉 കുറുപ്പന്തറ: സെന്റ് സേവ്യേഴ്സ് വിഎച്ച്എസ്എസ് 58-ാമത് വാര്‍ഷികാഘോഷവും യാത്രയയ്പ്പ് സമ്മേളനവും നാളെ (വെള്ളി) നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.
🗞️👉 സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് പാലായിൽ കളമൊരുങ്ങി. ജനുവരി 23 മുതൽ 27 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിന് കോട്ടയം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ചലഞ്ചേഴ്സ് ബാസ്കറ്റ്ബോൾ ക്ലബ്ബാണ് ആതിഥേയത്വം വഹിക്കുന്നത്. അൽഫോൻസാ കോളേജ്, മേരിമാതാ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലെ സിന്തറ്റിക് കോർട്ടുകളിലാണ് മത്സരങ്ങൾ.
🗞️👉 ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും തിരുവനന്തപുരം. ജനുവരി 31ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് ആവേശകരമായ തുടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നടന് പൃഥ്വിരാജ് സുകുമാരന്‍ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
🗞️👉 ശബരിമല സ്വര്‍ക്കൊള്ള അന്വേഷണത്തില്‍ എസ്.ഐ.ടി നടപടികള്‍ സംശയാസ്പദമെന്ന് ബിജെപി നേതാവ് വി മുരളീധരൻ.തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ മന്ത്രിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വയ്ക്കുന്നു.
ബോര്‍ഡില്‍ നടക്കുന്ന കാര്യങ്ങള്‍ മന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് മന്ത്രിയുടെ പരാജയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
🗞️👉 ദുബായില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സര്‍വീസ് മാര്‍ച്ച് 28 വരെ മാത്രം. മാര്‍ച്ച് 29 മുതല്‍ എയര്‍ ഇന്ത്യയ്ക്ക് പകരം എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും. സൗജന്യ ഭക്ഷണവും അധിക ബാഗേജും ഉണ്ടാകില്ല.
🗞️👉 ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിൽ നിന്നാണ് പിടിയിലായത്. കൊയിലാണ്ടി താലൂക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. വടകരയിലെ ബന്ധു വീട്ടിൽ നിന്നുമാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.












