2024 ജനുവരി 20 തിങ്കൾ 1199 മകരം 07
വാർത്തകൾ
- കൈപ്പുഴ സെന്റ് ജോർജ് വിഎച്ച്എസ്എസ് ശതാബ്ദി നിറവിൽ
1926 ൽ ആരംഭിച്ച് ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയത്തിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ശതാബ്ദി ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ വാർഷികവും ദീർഘകാല സേവനത്തിനുശേഷം വിരമിക്കുന്ന ജെസി തോമസ്, പ്രഭ ടി ജോസഫ് എന്നിവർക്ക് യാത്രയയപ്പും നൽകി.
സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അധ്യക്ഷനായി.അഡ്വ. ഫ്രാൻസീസ് ജോർജ് എം പി, റവ. ഡോ. തോമസ് പുതിയകുന്നേൽ,പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്, ഹെഡ്മാസ്റ്റർ കെ എസ് ബിനോയ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, വിഎച്ച്എസ്ഇ എഡി പി നവീന, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ആർ സുനിമോൾ, പിടിഎ പ്രസിഡന്റ് സുരേഷ് നാരായണൻ, ശതാബ്ദി കമ്മറ്റി വൈസ് ചെയർമാൻ പി ടി സൈമൺ, കെ എം ആൻസി ,സഞ്ജന കെ സാബു, കൃപ രാജേഷ് എന്നിവർ സംസാരിച്ചു.സ്കൂൾ മനേജർ റവ. ഫാ. സാബു മാലിത്തുരുത്തേൽ സ്വാഗതവും പ്രിൻസിപ്പൽ തോമസ് മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
- പാലാ മാരത്തൺ: സാബു ചെരുവിൽ,മുഹമ്മദ് സബീൽ, എ. കെ.രമ,പൗർണ്ണമി എന്നിവർ ജേതാക്കൾ
പാലാ : പാലാ സെൻ്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി യോടനുബന്ധിച്ച് ലയൺസ് ക്ലബ് ഇൻ്റർനാഷണൽ 318 ബി യും സെൻ്റ് തോമസ് കോളേജും എഞ്ചിനീയേഴ്സ് ഫോറവും ഡെക്കാത്തലൻ കോട്ടയവും സംയുക്തമായി നടത്തിയ പാലാ മാരത്തണിൽ സാബു ജി.തെരുവിൽ,മുഹമ്മദ് സബീൽ, എ. കെ.രമ,പൗർണ്ണമി എന്നിവർ ജേതാക്കളായി.
- വിദ്യാർത്ഥിക്കെതിരെ നടന്ന ആക്രമണത്തിനും വസ്ത്രാക്ഷേപത്തിനും പിന്നിൽ മയക്ക്മരുന്ന് ലോബി ആണൊ എന്ന് അന്വേഷിക്കണം: സജി മഞ്ഞക്കടമ്പിൽ
പാലാ: പാലാ സെന്റ് തോമസ് സ്ക്കൂളിലെ വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുകയും പരസ്യമായി വസ്ത്രാക്ഷേപം നടത്തി വിഡിയോ സാമൂഹിക മാദ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത മൃഗിയ സംഭവത്തിന്റെ പിന്നിൽ മയക്ക്മരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
- ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ
അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് വിവരം ഹമാസ്, ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്.യു.എസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ നടത്തിയ മാസങ്ങൾ നീണ്ട മധ്യസ്ഥ ചർച്ചയാണ് ഫലം കണ്ടിരിക്കുന്നത്.
- കർഷക പ്രതിഷേധം; ഒടുവിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്രം
കർഷക പ്രതിഷേധത്തിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ഫെബ്രുവരി 14ന് ചണ്ഡീഗഡിൽ ആണ് ചർച്ച നടക്കുക. കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കാൻ സമ്മതിച്ചു. ആവശ്യങ്ങൾ അംഗീകരിച്ച ശേഷമേ നിരാഹാര സമരം അവസാനിപ്പിക്കൂ എന്നു ദല്ലേവാൾ പറഞ്ഞു. കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജന്റെ നേതൃത്വത്തിലാണ് ചർച്ചക്ക് ക്ഷണിച്ചത്.
- ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവം; പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്
വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്. മൊട്ടുസൂചി പരിശോധിച്ചതിൽ ഗുളികയ്ക്കുള്ളിൽ ഇരുന്ന ലക്ഷണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.സൂചിയുടെ അറ്റം മാത്രം തുരുമ്പെടുത്ത നിലയിൽ ആയിരുന്നു.
- ഇന്ത്യന്‍ രാഷ്ട്രത്തിനെതിരായ പോരാട്ടം; പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അസമില്‍ കേസ്
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന്റെ ഉദ്ഘാടന വേളയിൽ ഇന്ത്യന്‍ രാഷ്ട്രത്തിനെതിരായി പോരാടുകയാണെന്ന പരാമര്‍ശത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. അസമില്‍ മോന്‍ജിത് ചോട്യ എന്നയാളുടെ പരാതിയില്‍ ഗുവാഹട്ടിയിലുള്ള പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
- ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മഹാ കുംഭമേളയ്ക്കിടെ വൻ തീപിടുത്തം
പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്നു സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് പിന്നിൽ.
- കൊല്ലത്ത് ബൈക്ക് അപകടത്തിൽ 23 കാരൻ ദാരുണാന്ത്യം
കൊല്ലം കുന്നിക്കോട് മേലില റോഡിലുണ്ടായ ബൈക്കപകടത്തിൽ 23 കാരൻ ദാരുണാന്ത്യം. കോട്ടവട്ടം വട്ടപ്പാറ സ്വദേശി ബിജിൻ ആണ് മരിച്ചത്. മേലിലയിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസ്സും ബിജിന്റെ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ്സിന് മുന്നിലേക്ക് വീണ ബിജിന്റെ തലയിലൂടെ ടൂറിസ്റ്റ് ബസിന്റെ ടയറുകൾ കയറി ഇറങ്ങുകയായിരുന്നു.സംഭവ സ്ഥലത്തുവെച്ച തന്നെ ബിജിൻ മരണപ്പെട്ടു .
- സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പുഴയിലിറങ്ങി; ഒഴുക്കിൽപ്പെട്ട് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പത്തനംതിട്ട ഓമല്ലൂര്‍ അച്ഛൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ദാരുണ സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളായ ശ്രീശരൺ (ഇലവുംതിട്ട സ്വദേശി) , ഏബല്‍ (ചീക്കനാൽ സ്വദേശി) എന്നിവരാണ് മരിച്ചത്.
- സഞ്ജുവിന്റെ രീതി യുവതാരങ്ങൾക്ക് ചേർന്നതല്ല ; ആഞ്ഞടിച്ച് KCA പ്രസിഡന്റ
സഞ്ജു സാംസന് എതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജ്.ഉത്തരവാദിത്വവുമില്ലാതെ സഞ്ജു കാണിക്കുന്ന പല പ്രവർത്തികളും യുവതാരങ്ങൾക്ക് മാതൃകാപരം അല്ല എന്നും,തോന്നുന്നതുപോലെ വന്ന് കേരള ടീമിൽ കളിക്കാൻ ആകില്ല എന്നും ജയേഷ് ജോർജ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision