2024 ജനുവരി 19 ഞായർ 1199 മകരം 06
വാർത്തകൾ
- കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍ പെരുകുകയാണെന്നും കുടിവെള്ളമില്ലാത്ത നാട്ടില്‍ ‘വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്കിയിരിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. സര്‍ക്കാര്‍ മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്ത മനുഷ്യ നന്‍മയെ കരുതി സര്‍ക്കാരും, അബ്കാരികളും വെടിയണം. അല്ലാത്തപക്ഷം വോട്ടുചെയ്യാന്‍ സുബോധമുള്ള പൗരന്‍ നാട്ടിലുണ്ടാവില്ല. പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണം. ചര്‍ച്ച കൂടാതെ എടുക്കുന്ന നയങ്ങളിലൊക്കെ അഴിമതി ഉണ്ടാകുമെന്നാണ് മുന്‍കാല സംഭവങ്ങളും സൂചിപ്പിക്കുന്നത്. അധികാരത്തിലെത്തിയാല്‍ മദ്യവ്യാപനം തടയുമെന്നും നിലവിലുള്ള മദ്യത്തില്‍ നിന്നും ഒരു തുള്ളി മദ്യംപോലും കൂടുതലായി അനുവദിക്കില്ലെന്നും ’28’ ബാറുകള്‍ മാത്രമുണ്ടായിരിക്കെ പറഞ്ഞവര്‍ കഴിഞ്ഞ എട്ടര വര്‍ഷക്കാലംകൊണ്ട് നൂറുകണക്കിന് മദ്യശാലകള്‍ക്ക് മുക്കിലും മൂലയിലും അനുമതി നല്‍കിയതിന് മറുപടി പറയേണ്ടിവരും. മനുഷ്യ നന്‍മയ്ക്ക് ഉപകാരപ്രദമായ മറ്റ് ഫാക്ടറികളെയും വ്യവസായ സ്ഥാപനങ്ങളെയും ഇതര സംസ്ഥാനങ്ങളിലേക്ക് പറഞ്ഞയയ്ക്കുന്നവര്‍ അടിമുടി നാശം വിതയ്ക്കുന്ന മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത് വിരോധാഭാസമാണ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ഈ നയത്തെ ശക്തമായിട്ട് ചെറുത്തുതോല്പ്പിക്കും. ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, വി.ഡി. രാജു, ബോബി സി.എക്‌സ്, അന്തോണിക്കുട്ടി ചെതലന്‍, സിബി ദാനിയേല്‍, റ്റോമി വെട്ടികാട്ട്, തോമസ് കോശി, മേരി ദീപ്തി, അബ്രഹാം റ്റി.എസ്., എ.ജെ. ഡിക്രൂസ്, റോയി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
- എം ടി വാസുദേവൻ നായർ, പി.ജയച്ചന്ദ്രൻ അനുസ്മരണം
സാമൂഹ്യ വ്യവസ്ഥകൾ ഉയർത്തുന്ന കാലാതിവർത്തിയായ പ്രശ്നങ്ങളെ മനുഷ്യൻ നേരിട്ടതെങ്ങിനെയെന്ന് എം ടി വാങ്മയ ചിത്രമെഴുതിയെന്നും മൂന്ന് പതിറ്റാണ്ടോളം മനുഷ്യമനസ്സിന്റെ ഭാവ പ്രണയ വിരഹ ആർദ്രതകൾക്ക് മധുര രാഗങ്ങളിലൂടെ പി. ജയച്ചന്ദ്രൻ
പൂർണ്ണത നൽകിയെന്നും മന്ത്രി വി.എൻ വാസവൻ. ഏറ്റുമാനൂർ എസ് എം എസ് എം പബ്ളിക് ലൈബ്രറി സംഘടിപ്പിച്ച എം ടി, പി. ജയച്ചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലയാള ഭാഷ ഉള്ളടത്തോളം ഈ മഹാ പ്രതിഭകൾ വിസ്മൃതരാകില്ലയെന്നും അദ്ദേഹം പറഞ്ഞു.ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ പി. രാജീവ് ചിറയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ സതീഷ് ശങ്കരൻ, കാഥികൾ മീനടം ബാബു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കമ്മറ്റി അംഗങ്ങളായ അംബിക രാജീവ്, ഡോ വിദ്യ ആർ പണിക്കർ, എ.പി സുനിൽ, അൻഷാദ് ജമാൽ എന്നിവർ പ്രസംഗിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ടി.ജി വിജയകുമാർ, എഴുത്തുകാരായ ജയശ്രീ പള്ളിക്കൽ, ഡോ. രാജു വള്ളിക്കുന്നം, സെബാസ്റ്റ്യൻ വലിയ കാല ടിഎ മണി തൃക്കോതമംഗലം, കെ.എസ് ജയലക്ഷ്മി ആഷ പ്രദീപ്, പി ചന്ദ്രകുമാർ, സാബു രാജ് ടി. ചാക്കോ,എ എൻ ജമിനി എന്നിവർ വേദിയിൽ സന്നിഹിതരായി. തുടർന്ന് എം ടി യുടെ സിനിമകളിലേതുൾപ്പടെ പി ജയച്ചന്ദ്രൻ ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി ഗാനാഞ്ജലി. ലൈബ്രറി പല്ലവി മ്യൂസിക് ക്ലബ്ബ് കൺവീനർ മാർ പി.കെ രാജൻ, പി.കെ മോഹനൻ വള്ളിക്കാട് എന്നിവർ നേതൃത്വം നൽകി.
- ലൂമിനാരിയ2025പാലാ സെൻ്റ് തോമസ് കോളേജിൽ വിദ്യാഭ്യാസ-സാംസ്കാരിക പ്രദർശനമേള
ലൂമിനാരിയ2025പാലാ സെൻ്റ് തോമസ് കോളേജിൽ വിദ്യാഭ്യാസ-സാംസ്കാരിക പ്രദർശനമേള പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺസിഞ്ഞോർ ജോസഫ് തടത്തിൽ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് വൈസ് പ്രിൻസിപ്പൽ കുര്യാക്കോസ് കാപ്പിലിപറമ്പിൽ ബർസാർ മാത്യു ആലപ്പാട്ടുമേടയിൽ, കോളേജ് അദ്ധ്യാപകർ കോളേജ് വിദ്യാർതി വിദ്യാർത്ഥിനികൾ സന്നിഹിതരായിരുന്നു.
- ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരം ഉദ്ഘാടനം
ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിൻ്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് മെംബറും മീനച്ചിൽ എൻ എസ് എസ് യൂണിയൻ ചെയർമാനുമായ മനോജ് ബി നായർ നിർവഹിച്ചു.. ദേവസ്വം പ്രസിഡണ്ടും കീഴമ്പാറ എൻ എസ് എസ് കരയോഗം പ്രസിഡണ്ടുമായ കണ്ണൻ ശ്രീകൃഷ്ണവിലാസം അധ്യക്ഷത വഹിച്ചു. ചേന്നാസ് നാരായണൻനമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി കെ.പി സനിൽ കുമാർ വലിയ വീട്ടിൽ എം.സി ശ്രീകുമാർ , രാജേന്ദ്രബാബു കോഴിമറ്റം. പ്രസാദ് കൊണ്ടുപ്പറമ്പിൽ, സുരേഷ് കുമാർ വണ്ടാനത്തു കുന്നേൽ വിജയകുമാർ പിഷാരത്ത് എന്നിവർ പ്രസംഗിച്ചു.
- ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഏറ്റുമാനൂര്‍ സെന്ററിന്റ പ്രവര്‍ത്തന ഉദ്ഘാടനം
ജനുവരി 20 തിങ്കളാഴ്ച
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷ നുസമീപം ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഏറ്റുമാനൂര്‍ സെന്ററിന്റ പ്രവര്‍ത്തന ഉദ്ഘാടനം
ജനുവരി 20 തിങ്കളാഴ്ച ഉച്ചക്ക് രണ്ട്മണിക്ക്‌കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അധ്യക്ഷത വഹിക്കും. ട്രസ്റ്റി ഡോ. സണ്ണി കുര്യന്‍ വിശിഷ്ടാതിഥിയായിരിക്കും.ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ ആമുഖ പ്രഭാഷണം നടത്തും.
- കൂറുമാറ്റം ഭയന്ന് സ്വന്തം കൗണ്‍സിലറെ സിപിഐഎം തട്ടിക്കൊണ്ടുപോയെന്ന് പരാതി; കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയ രംഗങ്ങള്‍
കൂത്താട്ടുകുളം നഗരസഭയില്‍ അരങ്ങേറിയത് സമാനതകളില്ലാത്ത നാടകീയ രംഗങ്ങള്‍. അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ കൂറുമാറ്റം ഭയന്ന് സ്വന്തം കൗണ്‍സിലറെ സിപിഐഎം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. മണിക്കൂറുകള്‍ നീണ്ട യുഡിഎഫിന് പ്രതിഷേധത്തിനിടെ കാണാതായ കൗണ്‍സിലര്‍ കലാ രാജു സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലുണ്ടെന്ന് കണ്ടെത്തി.
- കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിലച്ച് ഒരാഴ്ച പിന്നിടുമ്പോഴും പ്രശ്ന പരിഹാരമായില്ല. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. എം കെ രാഘവൻ എം പി നാളെ ഏകദിന ഉപവാസം അനുഷ്ഠിക്കും. മെഡിക്കൽ കോളജിലെ ന്യായവില മരുന്നു കടകളിലേക്കുള്ള മരുന്നുവിതരണം ഈ മാസം പത്തിനാണ് വിതരണക്കാർ അവസാനിപ്പിച്ചത്.
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി കെജ്രിവാളിനെ ആക്രമിച്ചു
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം ഉണ്ടായെന്ന് ആം ആദ്മി. വാഹനത്തിനു നേരെ കല്ലേറുണ്ടായി.ആക്രമണത്തിന് പിന്നില്‍ ബിജെപി എന്നാണ് എഎപിയുടെ ആരോപണം. അരവിന്ദ് കെജ്രിവാളിന്റെ വാഹനമിടിച്ച് പ്രവര്‍ത്തകന് പരുക്കേറ്റു എന്ന് ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മ്മയും തിരിച്ചടിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision