2024 ജനുവരി 17 വെള്ളി 1199 മകരം 04
വാർത്തകൾ
- പാലാ സബ്ജില്ലാ കായികമേളയിൽ ചരിത്ര വിജയം നേടി കൊച്ചു കൊട്ടാരം എൽ.പി . സ്കൂളിലെ കുട്ടികൾ
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചു നടന്ന സബ് ജില്ലാ കായികമേളയിലും കൊച്ചു കൊട്ടാരം എൽ പി സ്കൂൾ മികച്ച വിജയം നേടി. മാർച്ച് പാസ്റ്റിൽ രണ്ടാം സ്ഥാനത്തോടെ കായികമേളയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കൊട്ടാരത്തിലെ താരങ്ങൾക്ക് മീനച്ചിൽ പഞ്ചായത്ത് മെമ്പർ ശ്രീ ബിജു കുമ്പളന്താനം, കൊഴുവനാൽ പഞ്ചായത്ത് മെമ്പർ ശ്രീമതി രമ്യ രാജേഷ് എന്നിവർ സർട്ടിഫിക്കറ്റുകളും ട്രോഫികളും കൈമാറി.
- ശതാബ്ദി നിറവിൽ മലയിഞ്ചിപ്പാറ സെൻറ് ജോസഫ് യു പി സ്കൂൾ
മലയിഞ്ചിപ്പാറ: ഒരു നൂറ്റാണ്ടുകാലം മലയിഞ്ചിപ്പാറയുടെ മണ്ണിൽ നിന്നും പതിനായിരങ്ങളെ അക്ഷര ജ്യോതിസി ലേക്ക് ആനയിച്ച മലയിഞ്ചിപ്പാറ സെൻറ് ജോസഫ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ജനുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പാല രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ശതാബ്ദി സംഗമം സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.ജൂബിലി സ്മരണികയുടെ പ്രകാശനം ആന്റോ ആൻറണി എംപി നിർവഹിക്കും.പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ മുതിർന്ന അധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കും.പാലാ രൂപത കോപ്പറേറ്റ് എജുക്കേഷണൽ ഏജൻസി സെക്രട്ടറി റവ ഫാ ജോർജ് പുല്ലുകാലായിൽമുഖ്യ പ്രഭാഷണം നടത്തും.
- വന നിയമ ഭേദഗതി സർക്കാർ പിൻവലിച്ചത് ജനങ്ങളുടെ സമ്മർദ്ദം മൂലമെന്ന്; ഒ ഐ ഒ പിയുടെ കോട്ടയം ജില്ലാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു
പാലാ :വന നിയമ ഭേദഗതി സർക്കാർ പിൻവലിച്ചത് ജനങ്ങളുടെ സമ്മർദ്ദം മൂലമാണെന്നും; 60 കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപാ പെൻഷൻ എന്നുള്ളത് ജനങ്ങൾ സംഘടിതമായി ആവശ്യപ്പെട്ടാൽ സർക്കാർ നൽകാൻ നിർബന്ധിതരാകുമെന്ന് ഒ ഐ ഒ പിയുടെ കോട്ടയം ജില്ലാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.മീഡിയാ അക്കാദമിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ . 60 കഴിഞ്ഞവർക്ക് പതിനായിരം രൂപാ പെൻഷൻ എന്നുള്ളത് ഔദാര്യമല്ല അവകാശമാണെന്ന് ഒ ഐ ഒ പി ഭാരവാഹികൾ പറഞ്ഞു .ഇവിടെ ഇപ്പോൾ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് പെൻഷൻ ലഭിക്കുന്നത്.എന്നാൽ കർഷകനും ,കർഷക തൊഴിലാളിക്കും ,നിർമ്മാണ തൊഴിലാളിക്കും മാന്യമായ പെൻഷന് അവകാശമുണ്ട് പക്ഷെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇതേക്കുറിച്ചു ഒന്നും തന്നെ മിണ്ടുന്നില്ല. കർഷകനും കർഷക തൊഴിലാളിയും നാളെ മുതൽ ജോലി ചെയ്യുന്നില്ല എന്ന നടപടിയിലേക്കു കടന്നാൽ ഈ രാജ്യം പട്ടിണിയിലാകും എന്നാൽ അവരെ അവഗണിക്കുന്ന നയമാണ് നമ്മുടെ രാജ്യത്തുള്ളത് .അവരടക്കമുള്ളവർക്കു പ്റഗിനായിരം രൂപാ പെൻഷൻ എന്നുള്ളത് ഭരണഘടനാ പ്രകാരമുള്ള അഖ്വകാശമാണ് അതാരുടെയും ഔദാര്യമല്ല.ഇപ്പോൾ തന്നെ വൈദ്യുതി വകുപ്പിൽ അമിത ശമ്പളവും അമിത പെൻഷനുമാണ് നൽകി വരുന്നത് .അതിനൊക്കെ അറുതി വരുത്തേണ്ട കാലം അതിക്രമിച്ചു
- ഗാസയിൽ വെടിനിര്‍ത്തല്‍ നീണ്ടുപോകും
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ കണ്ണീര് ഭൂമിയായി മാറിയ ഗസ്സയില്‍ സമാധാനം ഉടന്‍ പുലരുമെന്ന ലോകത്തിന്റെയാകെ പ്രതീക്ഷകള്‍ക്കിടെ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഹമാസ് അവസാന നിമിഷം പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ഇസ്രയേല്‍. ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഹമാസ് പിന്നോട്ടു പോയെന്നാണ് ഇസ്രയേലിന്റെ ആരോപണം. കരാറിന്റെ സുപ്രധാന ഭാഗങ്ങളില്‍ നിന്ന് ഹമാസ് പിന്മാറിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസ് ഉപാധികള്‍ അംഗീകരിക്കാതെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.
- വിപണിയില്‍ ഇന്നും ഹിന്‍ഡന്‍ബര്‍ഗ് പ്രതിഫലിച്ചു
ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ വന്‍ കുതിപ്പ്. അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് അഞ്ച് ശതമാനം വര്‍ധനവാണ് ഇന്നുണ്ടായത്. അദാനി ഓഹരികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ച് ക്രമക്കേട് നടത്തിയെന്ന ആരോപണം ഉള്‍പ്പെടെ ഉന്നയിച്ച് അദാനി കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുണ്ടാക്കിയിരുന്നു.
- ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട 4 പേരും മരിച്ചു
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 4 പേരുടെയും മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി സ്വദേശികളായ ഷാഹിന , ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാത്, ഭർത്താവ് കബീർ, മകൾ സറ എന്നിവരാണ് മരിച്ചത്. ഭാരതപ്പുഴ ചെറുതുരുത്തി പൈൻകുളം ശ്മശാനം കടവിലാണ് അപകടമുണ്ടായത്.
- നീറ്റ് പരീക്ഷ ഇത്തവണയും ഓൺലൈനാകില്ല
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വർഷവും പഴയ രീതിയിൽ തന്നെ. പരീക്ഷ ഒഎംആർ രീതിയിൽ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്ന് ദേശീയ പരീക്ഷ ഏജൻസി വ്യക്തമാക്കി. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞവർഷത്തെ പരീക്ഷയെ സംബന്ധിച്ച് വ്യാപക ക്രമക്കേട് ഉയർന്ന സാഹചര്യത്തിൽ ഇക്കുറി പരീക്ഷ രീതിയിൽ മാറ്റം വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. പരീക്ഷ നടത്തിപ്പ് സുതാര്യമാക്കുവാൻ നിർദ്ദേശങ്ങൾ സമർപ്പിച്ച ഡോ. കെ രാധാകൃഷ്ണൻ കമ്മിറ്റിയും ഓൺലൈനിൽ പരീക്ഷ നടത്താനുള്ള ശുപാർശ നൽകിയിരുന്നു.
- ഭോപ്പാൽ ദുരന്തത്തിന്റെ 40ാം വർഷം ഒരു ഗ്രാമത്തെ തേടിയെത്തിയ യൂണിയൻ കാർബൈഡ് മാലിന്യം
മധ്യപ്രദേശിലെ പിതാംപൂറിനടുത്ത് തർപുരയിൽ സ്വകാര്യ കമ്പനിയുടെ സ്ഥലത്ത് 12 നെടുനീളൻ കണ്ടെയ്നറുകൾ പാർക് ചെയ്തിരിക്കുകയാണ്. രാജ്യം വിറങ്ങലിച്ച ഇന്നും ഭീതിയോടെ മാത്രം ഓർക്കുന്ന ഭോപ്പാൽ വാതക ദുരന്തത്തിൻ്റെ അവശേഷിച്ച അതീവ അപകടകാരിയായ മാലിന്യത്തിൻ്റെ ഒരു കുഞ്ഞുഭാഗമാണ് ആ കണ്ടെയ്നറുകളിൽ ഉള്ളത്. പൂർണമായി നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാലിന്യം ഇവിടെ എത്തിച്ചത്.
- കേരളത്തിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ മഴ
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച (2025 ജനുവരി 19) നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ അറിയിപ്പ് പ്രകാരം ഞായറാഴ്ച മാത്രമാണ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
- ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.