spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 15

spot_img

Date:

വാർത്തകൾ

🗞️👉 രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി. വാമനപുരം MLA DK മുരളി യാണ് സ്പീക്കർക്ക് പരാതി നൽകിയത്. സ്പീക്കർ AN ഷംസീർ പരാതി പരോശോധിക്കാൻ ലെജിസ്ലെറ്റർ സെക്രട്ടറിയേറ്റിനും കൈ മാറി. നിരവധി സ്ത്രീ പീഡന കേസുള്ള പ്രതിയെ സഭയിൽ നിന്നും പുറത്താക്കണം എന്നും പരാതിൽ ആവശ്യപ്പെടുന്നു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കണമെങ്കിൽ ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകേണ്ടതുണ്ടെന്ന് സ്പീക്കർ എഎൻ ഷംസീർ നേരത്തെ പറഞ്ഞിരുന്നു. പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിഷയം കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാൾ പരാതി നൽകണമെന്നും അത്തരത്തിലൊന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

🗞️👉 ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിതയുടെ അഭിഭാഷക ടിബി മിനി. വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസ് പരസ്യമായി അപമാനിച്ചുവെന്ന് ഹർജിയിൽ പറയുന്നു. അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹർജിയിലുണ്ട്.

🗞️👉 മുന്‍ മന്ത്രി കെ.എം. മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള കെഎം മാണി ഫൗണ്ടേഷന് നഗരത്തില്‍ സ്ഥലം അനുവദിച്ചു. 25 സെൻറ് സ്ഥലമാണ് അനുവദിച്ചത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്.മന്ത്രി സഭാ യോഗത്തിലാണ് പ്രഖ്യാപനം.

🗞️👉 കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരിയിൽപ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം. പൂന്തുറ അന്തോണി-സ്മിത ദമ്പതികളുടെ മകൻ അഖിലാണ് മരിച്ചത്.പൂന്തുറയിലെ കടപ്പുറത്ത് വൈകുന്നേരം അഞ്ചോടെ കളിക്കുന്നതിനിടയായിരുന്നു അപകടം. വെള്ളത്തിലേക്ക് പോയ പന്തെടുക്കാൻ പോകുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. തിരയിൽ പെട്ട കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

🗞️👉 സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിച്ചു. കേരളയാത്രയുടെ കായംകുളത്തെ സ്വീകരണ വേദിയിൽ വെച്ച് എസ് എൻ ഡി പി യോഗം മുൻ പ്രസിഡന്റ് ഗോകുലം ഗോപാലൻ, യോഗം മുൻ ബോർഡ് മെമ്പർ അഡ്വ. എസ് ചന്ദ്രസേനൻ, ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഡയറക്ടർ അഡ്വ. വി ആർ അനൂപ് എന്നിവർ ചേർചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.

🗞️👉 കാസർഗോഡ് കുമ്പളയിൽ ടോൾ പിരിവിന് എതിരെ ജനകീയ സമര സമിതി നടത്തിയ മാർച്ചിൽ സംഘർഷം. ടോൾ ഗേറ്റിലെ ചില്ലുകളും ക്യാമറകളും പ്രതിഷേധക്കാർ അടിച്ചു തകർത്തു. അതിനിടെ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് ആവശ്യപ്പെട്ടു. ശാന്തമായി നടക്കുന്ന സമരത്തിന്റെ ഗതിമാറ്റാൻ ചിലർ ശ്രമിക്കുന്നെന്നും എംഎൽഎ ആരോപിച്ചു. സമരം ഇന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. നാളെ സമര സമിതി യോഗം ചേരും. സമരം തുടരുമെന്നും എ കെ എം അഷറഫ് എംഎൽഎ പറഞ്ഞു. അതേസമയം ടോൾഗേറ്റിന് മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടം പിരിഞ്ഞുപോകാൻ ഇനിയും തയ്യാറായിട്ടില്ല.

🗞️👉 കശുവണ്ടി വ്യവസായി അനീഷ് ബാബു ED അറസ്റ്റിൽ. ED കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ടാൻസാനിയയിൽ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്ത് നൽകാം എന്ന പേരിൽ തട്ടിപ്പ് നടത്തി എന്നാണ് ED കണ്ടെത്തൽ. തിടർച്ചയായി ED നോട്ടീസ് അവഗണിച്ചതിന് പിന്നാലെയാണ് അനീഷ് ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്.

🗞️👉 പാലക്കാട് ചിറ്റൂരില്‍ ബന്ധുവിനെ യുവാവ് താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു. പൊല്‍പ്പുള്ളി സ്വദേശി ശരത് ആണ് മരിച്ചത്. സംഭവത്തില്‍ വേര്‍കോലി സ്വദേശി പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം ഉണ്ടായത്. പ്രതി പ്രമോദ് ഏറെക്കാലമായി ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണ്. പ്രമോദിന്റെ കുട്ടിയെ ബന്ധുവായ ശരത്ത് സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ വന്ന സമയത്താണ് ബൈക്കിന്റെ താക്കോല്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചത്. കഴുത്തിനാണ് കുത്തേറ്റത്. പൊല്‍പ്പുള്ളി കെവിഎം സ്‌കൂളിന് മുന്നില്‍ വെച്ചാണ് സംഭവം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related