2024 ജനുവരി 15 ബുധൻ 1199 മകരം 02
വാർത്തകൾ
- കടനാട് ജലോത്സവം ഇന്നു തുടങ്ങും (15-1- 25)
കടനാട്: വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ ദിനങ്ങളിൽ നടത്തപ്പെടുന്ന കടനാട് ജലോത്സവം2025 തുടക്കമായി. ഇന്നു (15-1- 25)മുതൽ 20 വരെ കടനാട് ചെക്കു ഡാമിലാണ് ജലോത്സവം.
വേഗതയുടെ കുതിപ്പുമായി കയാക്കിംഗ്, പഴമയുടെ ഓർമപ്പെടുതലുമായി കുട്ടവഞ്ചി സവാരി, ആനന്ദിച്ചു ചവുട്ടി മുന്നേറാൻ പെഡൽ ബോട്ടിംഗ്, ആഘോഷത്തിൻ്റെ അരങ്ങുണർത്തി വള്ളം സവാരി എന്നിവയാണ് ഏർപ്പെടുത്തിയിട്ടുള്ളത
ഗ്രാമ പഞ്ചായത്ത്, കടനാട് കുടിവെള്ള പദ്ധതി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
- സിസ്റ്റർ മേരി ബനീഞ്ഞാ അവാർഡ് പ്രൊഫ. ജോസ് കെ. മാനുവലിനും റവ. ഡോ. ജയിംസ് പുലിയുറുമ്പിലിനും
സാഹിത്യരംഗത്തെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള സിസ്റ്റർ മേരി ബനീഞ്ഞ അവാർഡിന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ. ജോസ് കെ മാനുവലും ക്രിസ്തീയ ആത്മീയ ഗ്രന്ഥരചനകൾക്കു നൽകുന്ന വാനമ്പാടി അവാർഡിന് പാലാ ഗുഡ് ഷേപ്പേർഡ് മൈനർ സെമിനാരി പ്രൊഫസർ റവ. ഡോ. ജയിംസ് പുലിയുറുമ്പിലും അർഹരായി.
- രാമപുരം ഉപജില്ല കായികമേള എസ് എച്ച് എൽ പി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.
രാമപുരം : രാമപുരം St . Augustine HSS വച്ച് നടന്ന എൽപി വിഭാഗം ഉപജില്ല കായികമേളയിൽ LP Girls Overall ,LP Boys Overall എന്നിവ കരസ്ഥമാക്കി LP വിഭാഗത്തിൻഓവറോൾ ചാമ്പ്യൻഷിപ്പ് രാമപുരം SH LP സ്കൂൾ നേടി. രാമപുരം AEO ശ്രീ സജി K.B സമ്മാനദാനം നിർവ്വഹിച്ചു. H.M forum Sectary ശ്രീ. രാജേഷ് N.Y, സബ് ജില്ല sports Secretary ശ്രീ. ജിബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
- ചേർപ്പുങ്കൽ ഹോളിക്രോ സ്കൂളിൽ പ്രതിഭാ സംഗമം നടന്നു
ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം ഗവൺമെൻറ് ചീഫ് സർ ഡോക്ടർ എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വിട് ആണ് പ്രഥമ വിദ്യാലയമെന്നും അത്കഴിഞ്ഞാൽ ഒരു മനുഷ്യൻ്റെ, അല്ലെങ്കിൽ കുട്ടിയുടെ ജീവിതത്തിലെ നിർണായക മായ വഴിത്തിരിവ് -ഉണ്ടാക്കുന്ന സ്ഥലം – വിദ്യാലയ വ്യം അവിടുത്തെ ക ഗുരുക്കന്മാരും – ആണെന്ന് ഡോക്ടർ ജയരാജ് പറഞ്ഞു തനിക്ക് ഒരു ജനപ്രതിനിധി എന്ന് അറിയപ്പെടുന്നതിനേക്കാളും കൂടുതൽ ഇഷ്ടം അധ്യാപകൻ എന്ന നിലയിൽ അറിയപ്പെടാൻ ആണെന്ന് അധ്യാപകൻ എന്ന വിളിപേര് എന്നും നിലനില്ക്കുമെന്ന് അദ്ദേഹം പറഞ്ഞു
കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് മാളിയേക്കൽ, ബോബിച്ചൻ കീക്കോലിൽ പ്രിൻസിപ്പാൾ ഫാ.സോമി മാത്യു, ഹെഡ്മാസ്റ്റർ ഷാജി ജോസഫ് എന്നിവർ പ്രസംഗിച്ചു
- രോഹിത് ശർമ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വന്നേക്കും
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ചിലപ്പോൾ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വന്നേക്കുമെന്ന് സൂചന. ചാംപ്യൻസ് ട്രോഫിക്ക് മുൻപായാണ് ഇന്ത്യൻ ക്യാപ്റ്റന് പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യേണ്ടി വന്നേക്കുക. ചാംപ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപായുള്ള ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിലും പ്രസ് കോൺഫറൻസിലും പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇത്.
- പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു
മകരവിളക്ക് ദർശിച്ച് ഭക്തലക്ഷങ്ങൾ. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് മകരജ്യോതി ദൃശ്യമായത്. ഇന്നലെ 6.45ഓടെയാണ് മകരജ്യോതി ദൃശ്യമായത്. ശരണമുഖരതിമായിരുന്നു സന്നിധാനം. ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയന്റുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു.
- റഷ്യയിൽ കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കും
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ബിനിലിന്റെ മൃതദേഹം വേഗം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് സ്വീകരിച്ചു വരുകയാണെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.
- മൂന്നാമത്തെ രോഗിയിലും ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചു; ഇലോൺ മസ്‌ക്
ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ബ്രെയിൻ-കമ്പ്യൂട്ടർ ഇൻ്റർഫേസ് കമ്പനിയായ ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് മൂന്നാമത്തെ രോഗിയിൽ വിജയകരമായി ഘടിപ്പിച്ചു. നിലവിൽ ന്യൂറാലിങ്ക് ഘടിപ്പിച്ചവരെല്ലാം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഈ വർഷം ചുരുങ്ങിയത് 20-30 പേരിലെങ്കിലും ചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതിയെന്നും മസ്ക് വ്യക്തമാക്കി.
- കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിലച്ചിട്ട് നാല് ദിവസം
കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്ന് വിതരണം നിലച്ച് നാല് ദിവസം പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ അധികൃതർ. സൂപ്രണ്ടിനും മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചിട്ടില്ലെന്ന് വിതരണക്കാർ പറയുന്നു.
- അടിയന്തരാവസ്ഥകാലത്ത് തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസ പെൻഷൻ ; ഒഡിഷ സർക്കാർ
അടിയന്തരാവസ്ഥകാലത്ത് ഒഡിഷയിലെ ജയിലുകളിൽ തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസം 20000 രൂപയും സൗജന്യ ചികിത്സയും പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. ജനുവരി 2 ന് അഖിലേന്ത്യാ സ്വാതന്ത്ര്യ സമര സേനാനികളുടെ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പെൻഷൻ പ്രഖ്യാപനം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഇറക്കിയത് .
- അതിർത്തിയിലെ വേലി തർക്കം;ബംഗ്ലാദേശിന്റെ ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ
അതിർത്തിയിലെ വേലി നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ബംഗ്ലാദേശിന്റെ ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നുറുല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision