പ്രഭാത വാർത്തകൾ 2024 ജനുവരി 14

Date:

വാർത്തകൾ

  • സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഫ്രാൻസിൽ നിന്നുള്ള വിദേശ സംഘം

പാലാ: മികവിൻ്റെ വിദ്യാലയമായ പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ അക്കാദി വും കലാപരവും ശാസ്ത്രപരവുമായ പ്രവർത്തനങ്ങൾ കണ്ട് വിലയിരുത്തുവാൻ ആണ് വിദേശ സംഘം എത്തിയത്. ഫ്രാൻസിലെ ലാവലിൽ നിന്നു മാണ് 80 പേരടങ്ങുന്ന സംഘം സ്കൂളിൽ എത്തിയത്. ഡോക്ടർമാർ, എഞ്ചിനീയർമാർ, സ്കൂൾ അധ്യാപകർ,കോളേജ് പ്രൊഫസർമാർ, എന്നിങ്ങനെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ സംഘത്തിലുണ്ട്. .സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കുകയും ഫ്രാൻസിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് ലാവൽ രൂപതാ വികാരി ജനറാൾ ഫാ.ഡേവിഡ് കുട്ടികളുമായി സംവദിക്കുകയും ചെയ്തു.കുട്ടികളും അധ്യാപകരുമായി സംവദിച്ച് കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ചും,സ്കൂൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്നതെങ്ങനെയെന്നും മനസ്സിലാക്കി. പ്രീ സ്കൂൾ മുതൽ ഹയർ സെക്കൻ്ററി വരെ ഒരു സ്കൂളിൽ പഠിക്കുവാൻ സാധിക്കുമെന്നത് പാലാ സെൻ്റ് മേരീസിൻ്റെ നേട്ടമെന്ന് സംഘാങ്ങൾ അഭിപ്രായപ്പെട്ടു. സ്കൂൾ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് കിട്ടിയ തിരുവാതിര, വൃന്ദവാദ്യം എന്നിവയിലുള്ള കുട്ടികളുടെ പ്രകടനവും ആസ്വദിച്ചാണ് സംഘം മടങ്ങിയത്. ഹെഡ്മിസ്ട്രസ് സി.ലി സ്യൂ ജോസ്, സി. ആൽഫി, ഫാ.ലിജോ മാപ്രക്കരോട്ട്, ഫാ.തോമസ് മണിയഞ്ചിറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

  • കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം കോട്ടയത്ത് ഫെ. 26 ന്പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെയും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ വടക്കും. സംയുക്ത സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ബിഷപ് റവ. ഡോ. ആര്‍. ക്രിസ്തുദാസ്, ബിഷപ് റവ. ഡോ. ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തില്‍പറമ്പില്‍, മേജര്‍ രവി, ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള എന്നിവര്‍ പ്രസംഗിക്കും.യുവജന-കരിസ്മാറ്റിക്-ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലും, മേജര്‍ രവിയും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.

  • പാലാ സെൻ്റ്. തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ 129-ാമത് വാർഷികം

പാലാ സെൻ്റ്. തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ 129-ാമത് വാർഷികം ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ വെരി. റവ. ഡോ. ജോസ് കാക്കല്ലിൽ, കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, നഗരസഭ ചെയർമാൻ ശ്രീ. ഷാജു വി. തുരുത്തേൽ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിൽ, വാർഡ് കൗൺസിലർ ശ്രീമതി. ബിജി ജോജോ, പി.റ്റി.എ പ്രസിഡണ്ട് ശ്രീ.വി.എം. തോമസ്,പ്രിൻസിപ്പൽ ശ്രീ റെജിമോൻ കെ. മാത്യു, ഹെഡ്മാസ്റ്റർ ഫാ. റെജിമോൻ സ്കറിയ തുടങ്ങിയവർ സമീപം.

  • ദൈവത്തിങ്കലേക്ക് തിരിച്ചു പോകാൻ വിശ്വാസി സമൂഹത്തിനാകണം: മോൺ. ജോസഫ് തടത്തിൽ

കാഞ്ഞിരമറ്റം: അഹങ്കാരവും ദുരഭിമാനവും ഉപേക്ഷിച്ച് കഴിഞ്ഞ കാല പോരായ്മകൾ തിരിച്ചറിഞ്ഞ് ദൈവത്തിങ്കലേക്ക് തിരിച്ചു പോകാൻ വിശ്വാസി സമൂഹത്തിനാ കണമെന്ന് പാലാ രൂപതയുടെ മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു. കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ ശതോത്തര രജത ജൂബിലിയുടയും കുടുംബകൂട്ടായ്
മാ വാർഷികത്തിൻ്റെയും സംയുക്ത ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മോൺ. തടത്തിൽ. സന്തോഷത്തിൻ്റെ വിശ്വാസ കാഹളമുയരുന്ന ജൂബിലിയാഘോഷം ദൈവത്തിന് നന്ദി പറയാനുള്ള അവസരമാകണമെന്നും വിശുദ്ധ കുർബാനയിലൂടെ ദൈവവുമായുള്ള അകലം കുറയ്ക്കാനാകുമെന്നും മോൺ. തടത്തിൽ തുടർന്നു പറഞ്ഞു .

  •  ഉരുൾപൊട്ടലിനെ അതിജീവിച്ച് അയ്യപ്പനെ കാണാൻ ചൂരൽമലയിൽ നിന്ന് എത്തിയത് 50ഓളം ഭക്തർ

ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചിൽ വേ൪പിരിച്ച ജീവിതങ്ങൾ ജ്യോതി ദ൪ശനത്തിനായി അയ്യപ്പ സന്നിധിയിൽ. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മകര ജ്യോതി ദ൪ശിക്കാനായി മല കയറിയെത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇവർ സന്നിധാനത്ത് എത്തിയത്. ഈ മൂന്ന് ഗ്രാമങ്ങളിൽ നിന്നും 150 ലധികം ഭക്ത൪ ഓരോ വ൪ഷവും അയ്യപ്പസന്നിധിയിലെത്താറുണ്ട്. മുണ്ടക്കൈ മാരിയമ്മ൯ ക്ഷേത്രത്തിൽ നിന്ന് സുബ്രഹ്മണ്യ൯ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇവ൪ എത്താറുളളത്. എന്നാൽ മാരിയമ്മ൯ ക്ഷേത്രവും സുബ്രഹ്മണ്യ൯ സ്വാമിയും അദ്ദേഹത്തിന്റെ 13 ബന്ധുക്കളും ഉരുൾപൊട്ടലിൽ ഒലിച്ച് പോയി.

  • ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുൽസവം ജനുവരി 14 മുതൽ ജനുവരി 21 വരെ

പാലാ:ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുൽസവം ജനുവരി 14 മുതൽ ജനുവരി 21 വരെ ഭക്ത്യാഡംബരപൂർവ്വം നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികൾ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

  • വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ സംഭവം; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

ബസ് ജീവനക്കാരുടെ അശ്രദ്ധയെത്തുടർന്ന് ആലുവയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരന്റെ ലൈസൻസ് റദ്ദാക്കി. ബസിലെ ഡ്രൈവർ സഹദിന്റെ ലൈസൻസാണ് രണ്ട് മാസത്തേക്ക് സസ്പെൻറ് ചെയ്തതെന്ന് ജോ. ആർ.ടി.ഒ കെ.എസ്. ബിനീഷ് അറിയിച്ചു.

  • വാഹനാപകടങ്ങളിൽ പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്നവർക്ക് പാരിതോഷികമായി കേന്ദ്രസർക്കാർ

വാഹനാപകടങ്ങളിൽ പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്നവർക്ക് പാരിതോഷികമായി കേന്ദ്രസർക്കാർ 25,000 രൂപ നൽകും. നടൻ അനുപം ഖേറിനൊപ്പം നാഗ്പൂരിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കവെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.

  • തൈപ്പൊങ്കൽ പ്രമാണിച്ച് ആറു ജില്ലകൾക്ക് നാളെ (ജനുവരി 14) അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് ആറു ജില്ലകൾക്ക് നാളെ (ജനുവരി 14) സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണ് ഇവ.

  • ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റി

2025 ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി. മകരസംക്രാന്തി, പൊങ്കൽ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണ് ഈ ദിവസം നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

  • ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം

ഒഡീഷ എഫ്‌സിക്കെതിരെ ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം. 3-2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം രേഖപ്പെടുത്തിയത്. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, 3–2നാണ് ഒഡീഷയെ വീഴ്ത്തിയത്.

  • പൊലീസ് നോക്കി നിൽക്കെ കരാട്ടെ സ്റ്റെപ്പുകൾ

കോടതി വളപ്പിൽ പ്രതിയുടെ അഭ്യാസം. ഷർട്ട് ഊരി കളഞ്ഞ പ്രതി കരാട്ടെ സ്റ്റെപ്പുകൾ കാണിച്ചു.അടൂർ കോടതി വളപ്പിലാണ് പ്രതിയുടെ അഭ്യാസ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.കടയുടമയെ മർദ്ദിച്ച കേസിൽ പിടിയിലായ ജോജൻ ഫിലിപ്പാണ് അഭ്യാസം നടത്തിയത്.

  • കൊല്ലത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൈനാഗപ്പള്ളി തോട്ടുമുഖം ശ്യാം ഭവനിൽ പൊടി മോനെന്നറിയപ്പെടുന്ന രാജീവിൻ്റെ ഭാര്യ ശ്യാമയാണ് മരിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • കലൂർ സ്റ്റേഡിയത്തിലെ അപകടം ഓസ്കാർ ഇവൻ്റ്സ് ഉടമയ്ക്ക് ജാമ്യം

കലൂർ സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവൻ്റ്സ് ഉടമ പി എസ് ജനീഷിന് ജാമ്യം.എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related