2024 ജനുവരി 13 തിങ്കൾ 1199 ധനു 29
വാർത്തകൾ
- ചേർപ്പുങ്കൽ ഹോളിക്രോ സ്കൂളിൽ ആർട്സ് ഡേ ആഘോഷങ്ങൾ നടത്തി
ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ ആർട്ട്സ് ഡേ ആഘോഷങ്ങൾ മലയാള ചലച്ചിത്ര സംവിധായകൻ ശ്രീ ഭദ്രൻ മാട്ടേൽ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ മറ്റുള്ളവരുടെ, അധ്യാപകരുടെ പ്രോത്സാഹനങ്ങൾ ഏറ്റുവാങ്ങി ഉയരങ്ങൾ കീഴടക്കാൻ നമുക്ക് കഴിയുമെന്ന് ഭദ്രൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. എല്ലാ മനുഷ്യരുടെ യും കുട്ടിക്കാലത്ത് അല്ലങ്കിൽ വിദ്യാർത്ഥ ജീവിതകാല ഘട്ടത്തിൽ അവരെ കൈപിടിച്ചുയർത്തുന്ന ഒരദ്ധ്യാപകൻ അല്ലെങ്കിൽ ഗുരുസ്ഥാനിയരായ വൈദികരോ, കന്യ സത്രീകളോ ഉണ്ടായിരിക്കും – ജീവിതത്തിൽ അദ്ദേഹത്തെ കൈപിടിച്ചുയർത്തിയ ഒരു വൈദികന്റെ കഥ അദ്ദേഹം കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചു എല്ലാവരും എല്ലാ കാര്യങ്ങളിലും ഒന്നാമൻമാർ അല്ലെങ്കിലും ഏതെങ്കിലും കാര്യങ്ങളിൽ എല്ലാവർക്കും ദൈവം കഴിവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു -ഒരു കുറവുണ്ടെങ്കിൽ അത് പരിഹരിക്കാൻ മറ്റെന്തെങ്കിലും മേഖലകളിൽ ദൈവം ഓരോ വ്യക്തികൾക്കും കൂടുതൽ കഴിവ് നൽകിയാണ് ഈ ലോകത്തിലേക്ക് വിട്ടിരിക്കുന്നത് എന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു തൻ്റെ സൂപ്പർ ഹിറ്റ് ചിത്രമായ സ്പടികം ഇന്നും 30 വർഷങ്ങൾക്ക് ശേഷവും കാണാൻ ഇ ഷ്ടപ്പെടുവാൻ കരണം ജീവിതത്തിലെ നേർരേഖ വരച്ചുകാട്ടുന്നതിനാലാണ് .. ‘ ജീവിതത്തിലെ തൻ്റെ കുട്ടിയുടെ വാസനകൾ തിരിച്ചറിയാതെ പോയ ഒരു പിതാവിൻറെ അവനെ താൻ വരയ്ക്കുന്ന വരയിലൂടെ നയിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു പിതാവിൻ്റെ എല്ലാം തിരിച്ചറിഞ്ഞപ്പോൾ സമയം അതിക്രമിച്ചു കഴിഞ്ഞ ഒരു മനുഷ്യൻ്റെ കഥ പറയുന്ന സ്പടികം ഇന്നും സാധാരണക്കാരുടെ ജീവിതത്തിലെ ഹൃദയത്തുടിപ്പുകൾ പോലും ഏറ്റുപറയുന്ന ഒരു സിനിമയാണെന്ന് അദ്ദേഹം – ഓർമിപ്പിച്ചു തൻ്റെ വേദനകൾ എല്ലാം ഒരു കറുത്ത കണ്ണടയുടെ മറവിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു സഹൃദയനായ ഹീറോയുടെ കഥയാണ് സ്ഫടികം നമ്മുടെ മുന്നിൽ വരച്ചു കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സ്പടികത്തിന് തുല്യം സ്ഫടികം ‘മാത്രം – സിനിമകളിലെ നല്ല’സന്ദേശങ്ങൾ സ്വീകരിച്ച് ജീവിതം കരുപിടിപ്പിക്കാൻ എല്ലാ വിദ്യാർത്ഥികളും തയ്യാറാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു അദ്ദേഹത്തിൻറെ കഥ ‘പറഞ്ഞുകൊണ്ട് ശ്രീ ഭദ്രൻ വേദി കീഴടക്കി – മാനേജർ റവ.ഫാ.ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഫാ.സോമി മാത്യു, പി.റ്റി.എ പ്രസിഡൻ്റ്, ശ്രീ സജു കൂടത്തിനാൽ, ഹെഡ്മാസ്റ്റർ ഷാജി ജോസ് ഫ്, സെൻ അബ്രാ’ഹം എന്നിവർ പ്രസംഗിച്ചു.
- നെല്ലിന്റെ തറവില 50 രൂപയായി വർദ്ധിപ്പിക്കണം കർഷക യൂണിയൻ( എം .)
കൊഴുവനാൽ : നെല്ലിന്റെ തറവില 50 രൂപയായി വർദ്ധിപ്പിക്കണമെന്ന് കർഷക യൂണിയൻ(എം ) കൊഴുവനാൽ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.. സംഭരിച്ച നെല്ലിന്റെ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നെൽ കർഷകരെ രക്ഷിക്കുവാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകാണം എന്നും യോഗം ആവശ്യപ്പെട്ടു.. മണ്ഡലം പ്രസിഡണ്ട് പി വി ചാക്കോപറവെട്ടിയാൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി ശ്രീ ഡാന്റീസ് കൂനാനിക്കൽ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം ) കൊഴുവനാൽ മണ്ഡലം പ്രസിഡണ്ട് സണ്ണി നായിപുര യിടം, കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിൽ, സെക്രട്ടറിമാരായ കെ ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പിസി ജോസഫ് വയലിൽ,കെ ആർ ഗോപി,കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗംസാജൻ മണിയങ്ങാട്ട്,ടൗൺ വാർഡ് പ്രസിഡന്റ് ബാബു മൂഴയിൽ, കർഷക യൂണിയൻ (എം )മണ്ഡലം ഭാരവാഹികളായ ജോണി ഇടിയാകുന്നേൽ, ജെയിംസ്കൂട്ടി ഗണപതിപ്ലാക്കൽ, ജയ്സൺ ജോസഫ്, സിറിയക് പുത്തൻപുര തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പുതിയ മണ്ഡലം ഭാരവാഹികളെയും തിരഞ്ഞെടുത്തു. പി വി ചാക്കോ പറവെട്ടിയേൽ ( പ്രസിഡണ്ട് ) കെ ജെ വർക്കി കലൂർ (വൈസ് പ്രസിഡണ്ട്) ബാബു മൂഴയിൽ, ജോണി ഇടിയാകുന്നേൽ (സെക്രട്ടറിമാർ )ജോർജ് ചെട്ടിയാംകുളം (ജോയിന്റ് സെക്രട്ടറി)ജേക്കബ് സെബാസ്റ്റ്യൻ (ട്രെഷറർ ) ജെയിംസ്കുട്ടി പൂവക്കുളം, ജോബി മാനുവൽ ചൊല്ലാംപുഴ, സജി കരുവാലയിൽ,സോയി ജോൺ അമ്മനത്തുകുന്നേൽ, സിറിയക് പുത്തൻപുര, (നിയോജക മണ്ഡലം പ്രതിനിധികൾ )
- ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്
ഡൽഹിയിൽ ശക്തമായ മൂടൽമഞ്ഞ്. വ്യോമ, റെയിൽ സർവീസുകൾ വൈകുന്നു. യാത്രക്കാർ എയർ ലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. മൂടൽമഞ്ഞ് കനത്തത് വിമാനത്താവളങ്ങളിലെ കാഴ്ചചരിധി കുറക്കുന്നതോടെ വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നു.ഡൽഹി വിമാനത്താവളത്തിൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങൾ വൈകി.
- ഏറ്റുമാനൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
എറണാകുളം കാക്കനാട് സ്വദേശിനി എൽസി മാത്യുവാണ് മരിച്ചത്. 65 വയസായിരുന്നു. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന മകളെയും, മരുമകനെയും പേരക്കുട്ടിയെയും കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം സി റോഡിൽ കാണക്കാരിയ്ക്ക് സമീപം ഇവർ സഞ്ചരിച്ച കാറും ലോറിയും കുട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ കാർ യാത്രക്കാരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എൽസിയുടെ മരണം സംഭവിച്ചിരുന്നു. ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.
- സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ നാല് മരണം; പതിനഞ്ച് പേർക്ക് പരുക്കേറ്റു
സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ ഇന്ന് നാല് മരണം. തൃശൂർ ഒല്ലൂരിൽ കെഎസ്ആർടിസി ബസിച്ചിടിച്ച് വയോധികരായ രണ്ട് സ്ത്രീകൾ മരിച്ചു. കോട്ടയത്ത് വ്യത്യസ്ത അപകടങ്ങളിൽ വീട്ടമ്മയ്ക്കും യുവാവിനും ജീവൻ നഷ്ടമായി. അപകടങ്ങളിൽ പതിനഞ്ച് പേർക്ക് പരുക്കേറ്റു. തൃശ്ശൂർ ഒല്ലൂർ ചീരാച്ചിയിൽ കെഎസ്ആർടിസി ബസിടിച്ചാണ് വയോധികരായ രണ്ട് സ്ത്രീകൾ മരിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- അൻവറിന്റെ മുന്നിൽ UDF വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല; വിഡി സതീശൻ
പിവി അൻവറിന്റെ രാജിയിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കേണ്ട ആളല്ല പ്രതിപക്ഷ നേതാവെന്ന് വിഡി സതീശൻ. രാജിവെക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ സ്വതന്ത്രമായ തീരുമാനം. അദ്ദേഹം രാജിവെക്കട്ടെ അപ്പോൾ പ്രതികരിക്കാമെന്ന് വിഡി സതീശൻ പറഞ്ഞു. അൻവറിന്റെ മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്ന് വിഡി സതീശൻ പറഞ്ഞു.