2025 ജനുവരി 12 തിങ്കൾ 1199 ധനു 28
വാർത്തകൾ
🗞️👉 ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 301 റണ്‍സ് വിജയലക്ഷ്യം ആറു പന്ത് ബാക്കിനില്‍ക്കേ മറികടന്നു. 93 റണ്‍സ് എടുത്ത വിരാട് കോലിയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (56) ശ്രേയസ് അയ്യര്‍ (49) എന്നിവരും തിളങ്ങി. മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.
🗞️👉 ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 500 കടന്നു. പതിനായിരത്തിലധികം പേര്‍ അറസ്റ്റില്‍. പ്രതിഷേധക്കാരെ പിന്തുണച്ചാല്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കയും ഇസ്രയേലും ഇറാനില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ആരോപിച്ചു.
🗞️👉 കോഴിക്കോട് ബൈപ്പാസില്‍ മറ്റന്നാള്‍ മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. വിജ്ഞാപനമായതോടെ നാളെ മുതല്‍ ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു നീക്കം. നേരത്തെ പ്രഖ്യാപിച്ചതിനേക്കാള്‍ നിരക്ക് കൂടുതലാണ്. കഴിഞ്ഞ നാല് ദിവസമായി ട്രൈയല്‍ റണ്‍ പുരോഗമിക്കുന്നുണ്ട്. ടോള്‍പിരിവ് സംബന്ധിച്ച് കളക്ടര്‍ക്കും കമ്മീഷണര്‍ക്കും കത്ത് നല്‍കി.
🗞️👉 കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. ഈ മാസം പത്തൊന്‍പതിന് ലെഖിംപൂര്‍ ഖേരിയില്‍ മഹാപഞ്ചായത് ചേരും. വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ നിന്നും മോദി സര്‍ക്കാര്‍ പിന്മാറണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച മുന്നറിയിപ്പ് നല്‍കി. മോദി സര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകും എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം. VB G RAM G നിയമം, വിത്ത് ബില്‍, വൈദ്യതി ഭേദഗതി ബില്‍, എന്നിവയ്‌ക്കെതിരെ ഈ മാസം 16നു പ്രതിരോധ ദിനം ആചരിക്കാനാണ് തീരുമാനം. 19ാം തീയതി ലേഖിംപൂര്‍ ഖേരിയില്‍ മഹാപഞ്ചായത് നടത്തും. ഈ മാസം 26 ന് ട്രാക്ടര്‍ റാലിയും സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. ഓരോ സംസ്ഥാനങ്ങളിലും സംഘടനകള്‍ ട്രാക്ടര്‍ റാലി നടത്തും.
🗞️👉 ഇന്ത്യാ പാകിസ്താന്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോണുകള്‍ കണ്ടതായി സംശയം. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിലാണ് സംഭവം. ഡ്രോണിന് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു. പ്രദേശത്ത് നിന്ന് നിരവധി ഡ്രോണുകള്‍ കണ്ടെത്തിയെന്നും വിവരമുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
🗞️👉 കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്ത്രീയെ കഴുത്തറത്ത് മരിച്ച നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യുവി(45) നെയാണ് വീട്ടിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയെന്ന് സംശയം. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
🗞️👉 നേതാക്കള്‍ ജനങ്ങളില്‍ നിന്നും അകലുന്നുവെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം കോഴിക്കോട് ജില്ലാ നേതൃ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജനങ്ങളെ കേള്‍ക്കാന്‍ നേതാക്കള്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളോട് പാര്‍ട്ടിക്കാര്‍ നന്നായി പെരുമാറണം. അവരെ നന്നായി കേള്‍ക്കണം. മുന്നില്‍ ഇരിക്കുന്ന നാട്ടുകാരെ കേള്‍ക്കാതെ. മൊബൈല്‍ കളിക്കുന്ന നേതാക്കള്‍ ഉണ്ട്. ജനങ്ങളിലേക്ക് ഇറങ്ങണം. സാധിക്കുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കണം. ചെയ്യാന്‍ ആവാത്ത കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തണം. ജനങ്ങള്‍ക്കിടയിലേക്ക് നന്നായി ഇറങ്ങിയാല്‍ കോഴിക്കോട് 13 മണ്ഡലത്തിലും എല്‍ഡിഎഫ് ജയിക്കുമെന്നും പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.













