2024 ജനുവരി 12 ഞായർ 1199 ധനു 28
വാർത്തകൾ
- ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപതയിൽ മേജർ ആർച്ച് ബിഷപ്പിന്റെ വികാരി
ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയിൽ തന്റെ വികാരിയായി സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. മുപ്പത്തിമൂന്നാമതു സിനഡിൻ്റെ ഒന്നാം സമ്മേളനത്തിലാണ് മാർ പാംപ്ലാനിയെ എറണാകുളം – അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആര്‍ച്ച് ബിഷപ്പിൻ്റെ വികാരിയായി തെരഞ്ഞെടുത്തിരിക്കുന്നത്. പരിശുദ്ധ പിതാവു സിനഡിൻ്റെ ഈ തെരഞ്ഞെടുപ്പിന് അപ്പസ്തോലിക് ന്യൂൺഷ്യോ വഴി അംഗീകാരം നല്‌കി. നിലവിൽ തലശ്ശേരി അതിരൂപതയുടെ മെത്രാപോലീത്തയായ മാർ പാംപ്ലാനി നിലവിലുള്ള തൻ്റെ ഉത്തരവാദിത്വത്തിനു പുറമേയായിരിക്കും പുതിയ ദൗത്യം നിർവഹിക്കുന്നത്.
- കാഞ്ഞിരമറ്റം പള്ളി : തിരുനാളിന് കൊടിയേറി, ജൂബിലി ഉദ്ഘാടനം
കാഞ്ഞിരമറ്റം: മാർസ്ലീവാ പള്ളിയിലെ ഉണ്ണിമിശിഹായുടെ ദർശന തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോസഫ് മണ്ണനാൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. മരിച്ചവരുടെ ഓർമ്മ ദിനാചരണത്തിൻ്റെ ഭാഗമായി സിമിത്തേരി സന്ദർശനവും അനുസ്മരണ പ്രാർത്ഥനകളും നടന്നു.
ഇന്നലെ ശനിയാഴ്ച ഇടവക ദിനമായിട്ട് ആചരിച്ചു. വൈകിട്ട് മൂന്നരയ്ക്ക് ഇടവകാംഗങ്ങളായ വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ സമൂഹബലി അർപ്പിച്ചു. അഞ്ചരയ്ക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ വെച്ച് ശതോത്തര രജത ജൂബിലിയുടയും കുടുംബകൂട്ടായ് മാ വാർഷികത്തിൻ്റെയും സംയുക്ത ഉദ്ഘാടനം മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ നിർവ്വഹിച്ചു. വികാരി. ഫാ. ജോസഫ് മണ്ണനാൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനാന്തരം സ്നേഹ വിരുന്ന് നടക്കും. പ്രധാന തിരുനാൾ ദിനമായ ഇന്ന് ഞായറാഴ്ച രാവിലെ അഞ്ചരയ്ക്ക് വിശുദ്ധ കുർബാനയുണ്ട്. ഇടവകയിലെ എഴുപത്തഞ്ചു വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന ഏഴിന് ആരംഭിക്കും. രണ്ടരയ്ക്ക് ചെണ്ടമേളവും മൂന്നിന് ബാൻ്റു മേളവും നടക്കും. മൂന്നേ കാലിന് ഉണ്ണീശോയുടെ തിരുസ്വരൂപം മോണ്ടളത്തിൽ പ്രതിഷ്ഠിക്കുന്നതും നേർച്ച കാഴ്ചകൾക്ക് അവസരം ഉണ്ടായിരിക്കുന്നതുമാണ്. മൂന്നരയ്ക്ക് ആരംഭിക്കുന്ന ആഘോഷമായതിരുനാൾ പാട്ടുകുർബാനയ്ക്ക് ഇവാഞ്ചലൈസേഷൻ്റെയും കുടുംബകൂട്ടായ്മയുടയും രൂപതാ ഡയറക്ടർ ഫാ. ജേക്കബ് വെള്ള മരുതുങ്കൽ മുഖ്യകാർമ്മികനാകും. അഞ്ചരയ്ക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. ടൗൺ കുരിശു പള്ളി ചുറ്റി സ്വർഗ്ഗാരോഹണചാപ്പലിലെത്തിച്ചേരുമ്പോൾ ലദീഞ്ഞിനു ശേഷം പൊൻകുന്നംപള്ളി സഹ വികാരി ഫാ. തോമസ് ചേനപ്പുരയ്ക്കൽ തിരുനാൾ സന്ദേശം നൽകും. ഏഴേ മുക്കാലിന് പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തി സമാപന ആശീർവ്വാദത്തിനു ശേഷം എറണാകുളം ഫ്രണ്ട്സ് ക്ലബ്ബ് ഒരുക്കുന്ന മെഗാ മാജിക് ഷോയും നൃത്ത സംഗീത നിശയും നടക്കും. വികാരി. ഫാ. ജോസഫ് മണ്ണനാൽ, സഹ വികാരി ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ, കൈക്കാരൻമാരായ സണ്ണി കളരിക്കൽ, ബെന്നി വേങ്ങത്താനം, ജെയ്മോൻ പുത്തൻപുരയ്ക്കൽ, ജെയിംസ് കുട്ടി ജോസ് ഉതിരക്കുളം ,ജനറൽ കൺവീനർ സജിമോൻ ജോസഫ് നാഗമറ്റത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.
- പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ദർശന തിരുനാൾ
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ദർശന തിരുനാൾ ജനുവരി ഏഴ് മുതൽ 20 വരെ ആഘോഷിക്കും.ഏഴിന് രാവിലെ 6.30 നും,വൈകുന്നേരം നാലുമണിക്കും വിശുദ്ധ കുർബാന.എട്ടു മുതൽ 13 വരെ രാവിലെ 6.30നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന. 11ന് വൈകുന്നേരം നാലിന് കൊടിയേറ്റ്. വിശുദ്ധ കുർബാന, സന്ദേശംവികാരി ഫാ.അഗസ്റ്റ്യൻ അരഞ്ഞാണിപുത്തൻപുര. വൈകിട്ട് 6 മണിക്ക് ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം (ഒന്നാം ദിവസം) തുടർന്ന് 12,13, തിയതികളിലും വൈകുന്നേരം ഫാദർ ജോസഫ് പുത്തൻ പുരയ്ക്കലിന്റെ ധ്യാനം ഉണ്ടായിരിക്കും,14ന് രാവിലെ 6.30ന് എലക്തോന്മാമാരുടെ വാഴ്ച. 6.45 നും 4 പി എമ്മിനും വിശുദ്ധ കുർബാന.15 ന് രാവിലെ 6.30ന് വിശുദ്ധ കുർബാന.2.30ന് ചെണ്ടമേളം, ഉച്ചകഴിഞ്ഞ് മൂന്നിന് തിരുസ്വരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിക്കും. വൈകുന്നേരം അഞ്ചിന് പഞ്ചപ്രദക്ഷിണ സംഗമവും എതിരേൽപ്പും. വൈകുന്നേരം 5.30ന് തിരിവെഞ്ചിരിപ്പ്. ആറിന് വിശുദ്ധ കുർബാന. രാത്രി എട്ടിന് പ്രദിക്ഷണം.രാത്രി 9.45 ചെണ്ട ബന്റഫ്യുഷൻ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- പാൻ കാർഡിന്റെ പേരിൽ തട്ടിപ്പ് ;മുന്നറിയിപ്പുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB )
പാൻ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്ന രീതിയിൽ സന്ദേശങ്ങൾ വരുന്നതായി റിപ്പോർട്ട്. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐ.പി.പി.ബി) അക്കൗണ്ട് ഉടമകൾക്കാണ് ഇത്തരത്തിൽ സന്ദേശങ്ങൾ എത്തുന്നത്. വെബ്സൈറ്റ് ലിങ്കുകളോട് കൂടിയ മെസ്സേജ് ആണ് അക്കൗണ്ട് ഉടമകളുടെ മൊബൈലിലേക്ക് എത്തുന്നത്. എന്നാൽ പാൻകാർഡുമായി ബന്ധപ്പെട്ട ഒരു സന്ദേശങ്ങളും അയച്ചിട്ടില്ലെന്നും , വിവരങ്ങൾ ആരുമായും കൈമാറാൻ പാടില്ലെന്നും ഇന്ത്യ പോസ്റ്റ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.