2024 ജനുവരി 10 വെള്ളി 1199 ധനു 26
വാർത്തകൾ
- മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു
മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.
- രക്തദാനത്തിന്റെ പ്രധാന്യം മനസ്സിലാക്കികൂടുതൽ ആളുകൾ മുമ്പോട്ടു വരണംമാർ ജേക്കബ് മുരിക്കൻ
കൊഴുവനാൽ: രക്തദാനത്തിന്റെ പ്രധാന്യം മനസ്സിലാക്കി കൂടുതൽ ആളുകൾ മുമ്പോട്ടു വരണമെന്ന് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്, റേഞ്ചർ യൂണിറ്റുകളുടെ നേതൃത്വത്തിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും വിളക്കുമാടം ജെ സി ഐ യുടേയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും സഹകരണത്തോടെ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രക്തത്തിന് രക്തമല്ലാതെ മറ്റൊരു ഔഷധവും ലോകത്ത് കണ്ട് പിടിച്ചിട്ടില്ലായെന്ന സത്യം തിരിച്ചറിഞ്ഞ് കൂടുതൽ യുവജനങ്ങൾ ടി മേഖലയിലേക്ക് കടന്നു വരണമെന്നും അദ്ദേഹം ആഭ്യർത്ഥിച്ചു.
- ഇ കെ ഇമ്പിച്ചിബാവയെ കുറിച്ചുള്ള പുസ്തകം’കടൽപോലൊരാൾ’ പ്രകാശിപ്പിച്ചു
സ്വാതന്ത്ര്യ സമരസേനാനിയും ഇ എം എസ് മന്ത്രിസഭയിലെ ഗതാഗത മന്ത്രിയും എംപിയുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയെ കുറിച്ച് മകൻ മുഷ്‌താഖ് രചിച്ച കടൽ പോലൊരാൾ എന്ന പുസ്തകം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മുൻ എംപി എ വിജയരാഘവന് നൽകി പ്രകാശനം ചെയ്തു. ജനങ്ങൾക്കിടയിൽ ജീവിച്ച ഇമ്പിച്ചിബാവ വരുംതലമുറയ്ക്ക് പഠിക്കുവാനും അറിയുവാനും മാതൃകയാക്കുന്നതിനും പറ്റിയ വ്യക്തിത്വമാണെന്നും അതിന് ഈ പുസ്തകം ഉപകരിക്കുമെന്നും എം പി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
- രാമപുരത്ത് അപകടം ഇടുക്കി സ്വദേശികൾക്ക് പരുക്ക്
പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ ജോയിസ് ( 50 ) സതീശൻ (54) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് രാമപുരം ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.
- എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ
എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന. ചൈനയില്‍ അസാധാരണ രീതിയില്‍ എച്ച് എം പി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- കലോത്സവത്തെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിക്കും : മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാന സ്‌കൂള്‍ കലോത്സവം അടുത്ത വര്‍ഷം ഗിന്നസ് ബുക്കിലേക്കെന്ന് മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ മാനുവല്‍ പരിഷ്‌കരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കും. കലോത്സവ വേദിയായി ഗ്രാമങ്ങളും പരിഗണിക്കണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.