2025 ജനുവരി 09 വെള്ളി 1199 ധനു 25
വാർത്തകൾ
🗞️👉 അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു.11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പി വി അന്‍വറിനെ ഇ ഡി കൊച്ചി യൂണിറ്റ് വിട്ടയച്ചത്. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 10 മണിക്കാണ് അവസാനിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നേരത്തെ പിവി അന്‍വറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.
🗞️👉 വെനസ്വേലയിലെ യുഎസ് ആക്രമണം നികൃഷ്ഠമായ കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികളുടെ ശബ്ദം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വെനസ്വേലയിൽ സംഭവിച്ചത് നാളെ ലോകത്തെ മറ്റ് ഏതൊരു രാജ്യത്തും സംഭവിക്കാം, ഇത് ഓരോരുത്തരെയും ആശങ്കപ്പെടുത്തേണ്ട വിഷയമാണ്.
🗞️👉 പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധരുടെ സംഘം നാളെ വയനാട്ടില്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിദഗ്ധസംഘം പരിശോധന നടത്താന്‍ എത്തുന്നത്. ആരോഗ്യ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
🗞️👉 വെനസ്വേലക്കെതിരെ കൂടുതല്‍ സൈനിക നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തടയാന്‍ അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍. വോട്ടെടുപ്പിലൂടെ യുദ്ധാധികാരം തടയുന്ന നിയമം പാസാക്കാനാണ് നീക്കം. വെനസ്വേലന്‍ പ്രസിഡന്റിനെതിരായ നടപടിയെ യുഎസ് വൈസ് പ്രസിഡന്റെ് ജെ ഡി വാന്‍സ് ന്യായീകരിച്ചു.
🗞️👉 രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്കിയ അതിജീവിതയുടെ ഭര്‍ത്താവിനെ യുവമോര്‍ച്ച നേതൃസ്ഥാനത്തുനിന്ന് മാറ്റി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഘടകം നല്കിയ പരാതിയിലാണ് നടപടി എന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലുണ്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാത്രമെടുത്ത തീരുമാനമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ഈ നടപടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം.
🗞️👉 സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം. കോര്‍പറേഷനിലെ തോല്‍വിയുടെ പ്രധാന ഉത്തരവാദി ആര്യാ രാജേന്ദ്രനാണ്. മേയറെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ഉണ്ടായില്ലെന്നും ചാലയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗം വിമര്‍ശനം ഉന്നയിച്ചു. മേയര്‍ ആയിരുന്ന ആദ്യാ രാജേന്ദ്രന്റെ നടപടികള്‍ തോല്‍വിയില്‍ പങ്കുവഹിച്ചു. മേയറെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ഉണ്ടായില്ല. ഇതാണ് കുഴപ്പങ്ങള്‍ക്ക് വഴി വച്ചതെന്നും വിമര്‍ശനമുണ്ട്. അതേസമയം, ജില്ലാ കമ്മിറ്റി യോഗത്തില്‍ ആര്യ രാജേന്ദ്രന് പങ്കെടുത്തില്ല.
🗞️👉 പാലാ ;പ്രതിഷ്ഠാ വൈഭവവും ഭാവചൈതന്യവും കൊണ്ട് ഇഷ്ടദേവന്മാരായി പരിലസിക്കുന്ന ഭഗവാൻ അയ്യപ്പസ്വാമിയുടേയും ശ്രീ മഹാദേവൻ്റെയും ദേവസ്ഥാനമായ പയപ്പാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2026 ജനുവരി 11 ന് കൊടിയേറി 16 ന് (1201 ധനു 27-മകരം 2) ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. ക്ഷേത്രാചാരാനുഷ്ഠാന ങ്ങൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് തിരുവുത്സവ പരിപാടികൾ പരമാവധി ഭംഗിയാക്കു വാൻ തീരുമാനിച്ചതായി പാലാ മീഡിയ അക്കാദമയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.












