2024 ജനുവരി 08 ബുധൻ 1199 ധനു 24
വാർത്തകൾ
- മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം ജനു.12 മുതൽ
പാലാ: 32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന് ശോഭായാത്രയോടെ ജനു.12ന് തുടക്കമാകും. വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിലാണ്
ഹിന്ദു സംഗമപരിപാടികൾ നടക്കുന്നത്.സ്വാമി വിവേകാനന്ദ ജയന്തി മുതൽ ആറ് ദിവസങ്ങളിൽ സത്സംഗങ്ങൾ, പ്രഭാഷണങ്ങൾ, കുടുംബ സംഗമം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനു.12ന് വൈകിട്ട് 4.30ന് ചെത്തിമറ്റം പുതിയകാവ് ദേവി ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന ശോഭായാത്ര സംഗമ വേദിയിൽ സമാപിക്കും.
- അന്തർ സർവകലാശാല വോളി: കാലിക്കറ്റ്, കേരള ടീമുകൾ ക്വാർട്ടർ ഫൈനലിൽ
പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ്, കേരള യൂണിവേഴ്സിറ്റി ടീമുകൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് രാവിലെ നടന്ന ആദ്യ മത്സരത്തിൽ കേരള യൂണിവേഴ്സിറ്റി കൽക്കട്ട അടമാസ് യൂണിവേഴ്സിറ്റിയെ ഏകപക്ഷീയമായ മൂന്ന് സിറ്റുകൾക്ക് കീഴടക്കി ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. സ്കോർ 25-05, 25-19, 25-16. മദ്രാസ് യൂണിവേഴ്സിറ്റി പഞ്ചാബ് യൂണിവേഴ്സിറ്റിയെ അത്യന്ത്യം വാശിയേറിയ അഞ്ചു സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ മറികടന്ന് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സ്കോർ 28-26, 25-18, 17-25, 20-25, 15-12. ഗുരു നാനാക് ദേവ് യൂണിവേഴ്സിറ്റി അമൃത്സർ ഭാരതി വിദ്യാപീഡ് പൂനെ കീഴടക്കി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. സ്കോർ 25-20, 25-15, 26-24. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് മഹാരാജ ശ്രീരാം ചന്ദ്ര യൂണിവേഴ്സിറ്റി ഒഡീഷയെ കീഴടക്കി ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. സ്കോർ 25-10, 25-07, 25-15 മറ്റൊരു മത്സരത്തിൽ എസ് ആർ എം യൂണിവേഴ്സിറ്റി ചെന്നൈ ഗുരുകുൽ കാൻഗ്രി യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി ക്വാർട്ടർ ഉറപ്പാക്കി. സ്കോർ 25-16, 25-11, 25-16. ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ ഉച്ചകഴിഞ്ഞ് 3 30ന് പാലാ സെന്റ് തോമസ് കോളേജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ആരംഭിക്കും. സെമി ഫൈനൽ മത്സരങ്ങൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 30ന് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും.
- കള്ളന്‍ 250 കെവിഎ ട്രാന്‍സ്‌ഫോമർ അടിച്ചുമാറ്റി, യുപിയിലെ ഒരു ഗ്രാമം മൂന്നാഴ്ചയായി ഇരുട്ടില്‍
ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ സൊറാഹ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം പോയി. മൂന്നാഴ്ചയായി ഗ്രാമത്തിലെ വിദ്യാര്‍ത്ഥികളും കര്‍ഷകരും ഉള്‍പ്പെടെ അയ്യായിരത്തിലധികം പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലായിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
- പെട്ടി വിവാദത്തിൽ എൻ.എൻ കൃഷ്ണദാസിന് സിപിഐഎമ്മിന്റെ താക്കീത്
പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ പെട്ടിവിവാദ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സമിതിയംഗം എൻ എൻ കൃഷ്ണദാസിന് താക്കീത്. കൃഷ്ണദാസിന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നു. എൻ എൻ കൃഷ്ണദാസിന്റെ പ്രതികരണങ്ങൾ പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
- കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ
കോൺഗ്രസ് പാർട്ടി തന്നെ തഴഞ്ഞു. കെ.സി വേണുഗോപാലാണ് തന്നെ പാർട്ടിലേക്ക് എത്തിച്ചത്. പക്ഷേ ഗ്രൂപ്പുകളിയിൽ തന്നെ ഒതുക്കി. നേതാക്കളെ മണിയടിക്കുന്നവർക്കും പുകഴ്ത്തുന്നവർക്കും മാത്രമാണ് സ്ഥാനാർഥിത്വമെന്നും ടിക്കാറാം മീണ പറഞ്ഞു. കോൺഗ്രസിൽ സ്ഥാനാർഥിയാകാൻ പണം വേണം.
- ചരിത്രത്തിൽ ആദ്യമായി വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിത
ചരിത്രത്തില്‍ ആദ്യമായി റോമൻ കൂരിയയുടെ ഭാഗമായ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഇറ്റാലിയന്‍ സ്വദേശിനിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെയാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്.
- ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്
EVM ആർക്കും ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ. 99കോടി വോട്ടർമാർ രാജ്യത്തുണ്ട്. എല്ലാം CCTV നീരിക്ഷണത്തിലാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. രാജ്യത്തെ വോട്ടർമാർക്ക് തെരെഞ്ഞെടുപ്പ് കമ്മീഷൻ പുതുവത്സര ആശംസകൾ നേരുന്നു.
- കൊക്കയിലേക്ക് മറിഞ്ഞ കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാറില്ല
ഇടുക്കി പുല്ലുപാറ അപകടത്തിൽ കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്.ഗിയർ മാറ്റാത്തതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു.
- വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ഗവർണർക്ക്
സർവകലാശാല വൈസ് ചാൻസിലർ നിയമനങ്ങളിൽ പിടിമുറുക്കി കേന്ദ്രം. വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകിക്കൊണ്ട് യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചു. കേരളത്തിലടക്കം സർവകലാശാലാ വിസി നിയമനങ്ങളെച്ചൊല്ലിയുള്ള ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെയാണ് യുജിസി നീക്കം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- അച്ഛന്റെ ചിതയാറും മുമ്പ് വേദിയിലെത്തി; കലോത്സവത്തിലെ നൊമ്പരക്കാഴ്ചയായി ഹരിഹർ
തലസ്ഥാനത്തെ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ശേഷമാണ് കോട്ടയം ളാക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി ഹരിഹർ ദാസ് തന്റെ അച്ഛന്റെ മരണ വാർത്ത അറിയുന്നത്. കലോത്സവ വേദിക്കരികിൽ നിന്ന് ഹരിഹർ ദാസ് നെഞ്ചുലഞ്ഞ് വീട്ടിലേക്ക് മടങ്ങി. അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയ ശേഷം അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം സാധ്യമാക്കാൻ ഹരിഹർ കലോത്സവ വേദിയിലേക്ക് തന്നെ മടങ്ങിയെത്തി.