2024 ജനുവരി 07 ചൊവ്വ 1199 ധനു 23
വാർത്തകൾ
- ഭയപ്പെടേണ്ട. ഞാൻ കൂടെയില്ലേ… ഞാനല്ലേ നിങ്ങളുടെ അമ്മ?’ ഇതാണ് ഗ്വാദലൂപെയുടെ മുഴുവൻ സന്ദേശം
മേലങ്കി, റോസാപ്പൂക്കൾ, തദ്ദേശീയ മനുഷ്യർ ഇവ കൂടാതെ ഗ്വാദലൂപെ മാതാവിനെക്കുറിച്ച് ആരെന്തു പറഞ്ഞാലും അത് നുണയാണ്; പ്രത്യയശാസ്ത്രങ്ങൾക്കുവേണ്ടി കെട്ടിച്ചമയ്ക്കുന്നതാണത്. ഗ്വാദലൂപെയുടെ രഹസ്യം അവളെ വണങ്ങുവാൻ വേണ്ടിയുള്ളതാണ്. ‘ഭയപ്പെടേണ്ട. ഞാൻ കൂടെയില്ലേ ഞാനല്ലേ നിങ്ങളുടെ അമ്മ?’ എന്നുള്ള അവളുടെ സാന്ത്വനസ്വരം കേൾക്കേണ്ടതാണ്. ജീവിതത്തി ൻ്റെ ആനന്ദത്തിലും ദുഃഖത്തിലും എല്ലാദിവസവും നമുക്കത് കേൾക്കാം. ‘ഭയപ്പെടേണ്ട. ഞാൻ കൂടെയില്ലേ… ഞാനല്ലേ നിങ്ങളുടെ അമ്മ?’ ഇതാണ് ഗ്വാദലൂപെയുടെ മുഴുവൻ സന്ദേശം. ബാക്കിയെല്ലാം പ്രത്യയശാസ്ത്ര നിർമിതമാണ്
- സ്കൂൾ ഗ്രൗണ്ട് സംരക്ഷണഭിത്തി ഉദ്ഘാടനം നടത്തി
പെരിങ്ങുളം: സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും അനുവദിച്ച 16 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച, പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ സ്കൂൾ ഗ്രൗണ്ടിന്റെ ഭാഗം മീനച്ചിലാർ സംരക്ഷണഭിത്തിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിക്കുകയും വാർഡ് മെമ്പർ ശ്രീ. പി യു വർക്കി ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു . സ്കൂൾ ലീഡർ കുമാരി അന്ന ആദർശ് യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി അർപ്പിച്ചു.
- ISRO ബഹിരാകാശത്തേക്ക് അയച്ച പയർവിത്തുകൾക്ക് ഇല വിരിഞ്ഞു
സ്പേഡെക്സ് ദൗത്യത്തിനൊപ്പം ഇസ്രൊ ബഹിരാകാശത്തേക്ക് അയച്ച പയര്‍വിത്തുകളിൽ ഇലകൾ വിരിഞ്ഞു. ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങൾക്ക് ഇത് വലിയൊരു നേട്ടമാണ്. മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെയാണ് സസ്യങ്ങള്‍ വളരുക എന്ന് പഠിക്കാനായായിരുന്നു ഇസ്രൊയുടെ ഈ പരീക്ഷണം.
- കോണ്‍ഗ്രസിനെ വെട്ടിലാക്കി വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്.
കത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ഗുരുതര പരാമര്‍ശം. പണംവാങ്ങിയത് പാര്‍ട്ടിക്കും നേതാക്കള്‍ക്കും വേണ്ടിയെന്ന് കത്തില്‍ പറയുന്നു. ബാധ്യത തന്റേത് മാത്രമായെന്നും എന്‍ എം വിജയന്‍.
- നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹിയിലെ യെമന്‍ എംബസി
മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹിയിലെ യെമന്‍ എംബസി. വധശിക്ഷ ഔദ്യോഗിക ഭരണകൂടത്തിന്റെ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല. വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവെന്നും യെമന്‍ എംബസി. നിമിഷപ്രിയയുടെ മോചനത്തിന് ശ്രമം തുടരുന്നതിനിടെയാണ് വിശദീകരണം.
- നവീൻ ബാബുവിന്റെ മരണം; CBI അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി; അപ്പീലുമായി മുന്നോട്ടുപോകുമെന്ന് മഞ്ജുഷ
കണ്ണൂർ ADM ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സി.ബി.ഐ അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി. പ്രത്യേക സംഘം കുടുംബത്തിന്റെ ആക്ഷേപങ്ങൾ കൂടി പരിഗണിക്കണമെന്ന് ഉത്തരവ്. കുടുംബത്തിന്റെ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി നടപടി.
- ജി സുധാകരന്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിരുന്ന മന്ത്രി: കെ സുരേന്ദ്രന്‍
ജി സുധാകരനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുധാകരന്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ മന്ത്രിയായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു ജി സുധാകരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ജില്ലയില്‍ ജി സുധാകരന്‍ എന്നൊരു നേതാവുണ്ട്. ആ നേതാവ് മന്ത്രിയായിരിക്കുമ്പോഴും ജനപ്രതിനിധി ആയിരിക്കുമ്പോഴും എങ്ങനെ മാതൃകാപരമായി പ്രവര്‍ത്തിക്കാമെന്ന് തെളിയിച്ചിട്ടുള്ളയാളാണ്.
- ചെന്നൈയിലും HMPV; തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളില്‍ രണ്ട് കുട്ടികള്‍ക്ക് രോഗബാധ
ബംഗളൂരുവിനും ഗുജറാത്തിനും പിന്നാലെ ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളില്‍ രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
- രാജ്യത്ത് അഞ്ച് പേര്‍ക്ക് എച്ച്എംപി വൈറസ് റിപ്പോര്‍ട്ട് ചെയ്തു.
ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും ബെംഗളൂരുവില്‍ എട്ടും മൂന്നും മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കും ഗുജറാത്തിലെ അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുട്ടിക്കും ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ക്ക് അന്താരാഷ്ട്ര യാത്രാ പശ്ചാത്തലമില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
- കായംകുളം സിപിഐഎമ്മില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; 60 പേര്‍ ബിജെപിയിലേക്ക്
സിപിഐഎമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന കായംകുളത്ത് സിപിഐഎമ്മില്‍ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക്. 60 ഓളം സിപിഐഎം പ്രവര്‍ത്തകരും 27 കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം 200ലധികം ആളുകള്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍ ചേര്‍ന്ന് പ്രവര്‍ത്തകരെ സ്വീകരിച്ചു. എന്നാല്‍ പോയവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്ന് സിപിഐഎം വിശദീകരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്; മന്ത്രി വീണാ ജോര്‍ജ്
ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
- എച്ച്എംപി വൈറസ് റിപ്പോര്‍ട്ട് ചെയ്തത് വിപണിയെ പിടിച്ചുകുലുക്കി
ചൈനയില്‍ അതിവേഗം എച്ച്എംപി വൈറസ് പടരുന്നതിനിടെ ഇന്ത്യയിലും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സിലും നിഫ്റ്റിയിലും വന്‍ ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകര്‍ക്ക് ആകെ 11 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.