spot_img

പ്രഭാത വാർത്തകൾ 2024 ജനുവരി 06

spot_img
spot_img

പ്രഭാത വാർത്തകൾ 2024 ജനുവരി 06

spot_img

Date:

വാർത്തകൾ

  • മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തിൽ നടപ്പന്തലിന്റെ ശിലാസ്ഥാപന കർമ്മം നടന്നു

സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനും, ദേവസ്വം ബോർഡ് മെമ്പർ സുന്ദരേശനും ചേർന്ന് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.ദേവസ്വം ബോർഡിൽ നിന്നും 48 ലക്ഷം രൂപയാണ് മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ഭക്തജനങ്ങളുടെ ചിരകാല അഭിലാഷം ആയിരുന്നു ക്ഷേത്രത്തിൽ ഒരു നടപ്പന്തൽ എന്നത്. 19.90 ലക്ഷം രൂപ വിനിയോഗിച്ചാണ് നടപ്പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

  • പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ തല്‍ക്കാലം ടോള്‍ നല്‍കേണ്ടതില്ല

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ഫെബ്രുവരി 5വരെ ടോള്‍ പിരിക്കില്ല. പന്നിയങ്കരയില്‍ തല്‍സ്ഥിതി ഒരു മാസം വരെ തുടരാന്‍ തീരുമാനമായി. വിദഗ്ധ സമിതിയെ തീരുമാനിച്ച് ഒരു മാസത്തിനകം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും.അടുത്ത ഫെബ്രുവരി 5 വരെ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കില്ല. വടക്കഞ്ചേരിയില്‍ പി പി സുമോദ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. 

  • കേരളത്തിലെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട കണക്ക് പുറത്ത് വിട്ട് എംവിഡി

അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമ്പോഴും അപകട മരണ നിരക്ക് കുറച്ച് കൊണ്ട് വരാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കുന്ന കണക്ക് പങ്കുവച്ച് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന അപകടങ്ങളുടെ എണ്ണവും അതില്‍ മരണം സംഭവിച്ചവരുടെ എണ്ണവും വ്യക്തമാക്കിക്കൊണ്ടാണ് എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്.

  • പെരിയ കേസ് കുറ്റവാളികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍

പെരിയ കേസ് കുറ്റവാളികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, എംഎല്‍എമാരായ സി. എച്ച് കുഞ്ഞമ്പു, ജില്ലാ കമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ എന്നിവരാണ് വീട്ടിലെത്തിയത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെയും വെറുതെ വിട്ടവരുടെയും വീട്ടില്‍ നേതാക്കള്‍ എത്തി.

  •  സിംഹക്കൂട്ടില്‍ കയറിയ യുവാവിന് ദാരുണാന്ത്യം

കാമുകിയെ സന്തോഷിപ്പിക്കാനായി സിംഹക്കൂട്ടില്‍ കയറിയ യുവാവിനെ സിംഹങ്ങള്‍ ആക്രമിച്ച് കൊലപ്പെടുത്തി. ഉസ്ബകിസ്താനിലാണ് സംഭവം ഉണ്ടായത്. ഉസ്ബെക്കിസ്ഥാനിലെ പാർക്കൻ്റിലെ ഒരു സ്വകാര്യ മൃഗശാലയിൽ മൃഗശാലാ സൂക്ഷിപ്പുകാരനാണ് തൻ്റെ കാമുകിയെ ഇംപ്രസ് ചെയ്യാൻ നോക്കി ജീവൻ വെടിഞ്ഞത്.

  • സിറിയയിലെ പുതിയ ഭരണാധികാരിയ്ക്കു മുന്നില്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ പങ്കുവെച്ച് സഭാപ്രതിനിധികള്‍

സിറിയയിലെ ഭരണമാറ്റത്തിന് പിന്നാലെ ക്രിസ്ത‌്യൻ സഭാ പ്രതിനിധികൾ തങ്ങളുടെ ആശങ്ക പങ്കുവെച്ച് പുതിയ ഭരണാധികാരി അഹമ്മദ് അൽ ഷാരയുമായി കൂടിക്കാഴ്‌ച നടത്തി. രാജ്യത്തെ പുരാതന സമൂഹമായ ക്രൈസ്‌തവരുടെ ഭാവി സംബന്ധിച്ച ആശങ്കകളും ഉത്കണ്‌ഠകളും ചര്‍ച്ചയില്‍ പങ്കുവച്ചതായി ജെസ്യൂട്ട് വൈദികന്‍ ഫാ. റാമി ഏലിയാസ് മാധ്യമങ്ങളെ അറിയിച്ചു. രാജ്യത്തെ പുതിയ സ്ഥിതിയില്‍ ക്രൈസ്തവരുടെ നിലനിലപ്പ് ഉള്‍പ്പെടെ ചര്‍ച്ചയായെങ്കിലും ക്രൈസ്‌തവർ സിറിയൻ സമൂഹത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും സംരക്ഷണം നല്‍കുമെന്നും അഹമ്മദ് അൽ ഷാര ഉറപ്പു നല്‍കി.

  • കാട്ടാന ആക്രമണം; ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത് DMK പ്രവർത്തകർ

മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിൽ DMK പ്രതിഷേധം. നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് പൊളിച്ച് പ്രവർത്തകർ. കസേരകളും വാതിലും തകർത്തു. ആവർത്തിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിലാണ് പ്രതിഷേധം. പിവി അൻവറിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചത്.

  • ഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

ഗുജറാത്തിലെ പോർബന്ധറിൽ ഹെലികോപ്റ്റർ തകർന്നു. മൂന്നുപേർ മരിച്ചു. കോസ്റ്റ്‌ ഗാർഡ് ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടയാണ് അപകടം നടന്നത്. പൈലറ്റ് അടക്കം നാലുപേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധ്രുവ് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുമ്പോൾ പതിവ് യാത്രയിലായിരുന്നു.

  • ആത്മഹത്യാ ശ്രമത്തില്‍ നിന്നും വയോധികനെ രക്ഷിച്ച് മലപ്പുറത്തെ ആരോഗ്യ പ്രവര്‍ത്തകര്‍

മലപ്പുറം ജില്ലയില്‍ നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി ആരോഗ്യ പ്രവര്‍ത്തകര്‍. ആത്മഹത്യാ ശ്രമത്തില്‍ നിന്നാണ് വയോധികനെ രക്ഷപ്പെടുത്തി പരിരക്ഷ ഉറപ്പാക്കിയത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും വീട് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ വൃത്തിയാക്കുകയും തകരാറിലായ വൈദ്യുതി സംവിധാനം ശരിയാക്കി നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ മക്കളേയും മറ്റു ബന്ധുക്കളേയും വിവരമറിയിക്കുകയും അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും ചെയ്തു. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കു മരുന്ന് കടത്തിൽ പ്രതികൾ പിടിയിൽ

ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കു മരുന്ന് കടത്തിൽ പ്രതികൾ പിടിയിൽ . മലപ്പുറം കാടാമ്പുഴ സ്വദേശി സാലിഹ് (35 ), തിരൂർ മേൽമുറി സ്വദേശി അബ്ദുൽ ഖാദർ (38) എന്നിവരെയാണ് പിടികൂടിയത്. സ്വകാര്യ ബസിന്റെ പാഴ്സൽ സർവീസ് മറയാക്കിയായിരുന്നു ലഹരി കടത്ത്. പാഴ്സലിനൊപ്പം ജിപിഎസും ഘടിപ്പിച്ചിരുന്നു.

  • എൻ എം വിജയന്റെ സാമ്പത്തിക ബാധ്യത അറിയാമായിരുന്നു; വയനാട് ഡിസിസി നേതൃത്വം

ആത്മഹത്യ ചെയ്ത ഡിസിസി ട്രഷർ എൻ എം വിജയന്റെ സാമ്പത്തിക ബാധ്യതയെ കുറിച്ച് അറിയില്ലെന്ന വയനാട് ഡിസിസി നേതൃത്വത്തിന്റെ വാദം പൊളിയുന്നു. ബത്തേരിയിലെ സ്ഥലം വിൽക്കാൻ എൻഎം വിജയൻ ഒപ്പു വെച്ച കരാർ പുറത്തുവന്നു. ഡിസിസി വൈസ് പ്രസിഡന്റ് ഒവി അപ്പച്ചനാണ് കരാറിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത്. രേഖകൾ ലഭിച്ചു.

https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related