spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 05

spot_img

Date:

വാർത്തകൾ

🗞️👉 പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പുനര്‍ജനി കേസ് നിലനില്‍ക്കില്ല. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് വി ഡി സതീശനെതിരെ എടുക്കാന്‍ മതിയായ തെളിവില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഡിഐജി കാര്‍ത്തിക് റിപ്പോര്‍ട്ട് നല്‍കിയത്. 

🗞️👉 തിരുവനന്തപുരം ആർസിസിയിലെ നിയമന ക്രമക്കേടിൽ ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. പരീക്ഷയിൽ ആദ്യ റാങ്കുകൾ ലഭിച്ചവർക്ക് ചോദ്യങ്ങൾ ചോർത്തി നൽകിയെന്ന് ഉദ്യോഗാർഥി പറഞ്ഞു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും
പൂർണ്ണ നിയന്ത്രണം ചീഫ് നഴ്സിംഗ് ഓഫീസർക്കായിരുന്നെന്നും ഉദ്യോഗാർഥി.

🗞️👉 വെനസ്വേലയിലെ അമേരിക്കന്‍ അട്ടിമറിയില്‍ കടുത്ത ആശങ്കയുണ്ടെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വെനസ്വേലന്‍ ജനതയുടെ നന്മ സംരക്ഷിക്കപ്പെടണമെന്നും രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്നും മാര്‍പാപ്പ പറഞ്ഞു. അക്രമത്തിന്റെ പാത വെടിഞ്ഞ് നീതിയുടേയും സമാധാനത്തിന്റേയും വഴികളിലേക്ക് തിരിയുന്നതില്‍ കാലതാമസമുണ്ടാകരുതെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

🗞️👉 കൊച്ചി മേയര്‍ പദവി കിട്ടാത്തതിലെ അതൃപ്തി കോണ്‍ഗ്രസ് നേതൃ ക്യാമ്പിലും മറച്ച് വയ്ക്കാതെ ദീപ്തി മേരി വര്‍ഗീസ്. മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദീപ്തി നേതൃ ക്യാമ്പില്‍ വിമര്‍ശനം ഉന്നയിച്ചു. 157 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കി കൊണ്ടാണ് മൂന്ന് സോണുകളായി തിരിഞ്ഞ് ചര്‍ച്ചകള്‍ നടത്തുന്നത്. മധ്യ കേരളത്തിലെ ജില്ലകള്‍ ഉള്‍പ്പെടുന്ന സോണല്‍ മീറ്റിംഗിലാണ് കൊച്ചി മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിമര്‍ശനം ദീപ്തി മേരി വര്‍ഗീസ് ഉന്നയിച്ചത്. 

🗞️👉 പാലാ: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജ്, പാലായുമായി സഹകരിച്ച് സംഘടിപ്പിച്ച സീപ്പ് സൂപ്പർ ലീഗ് 2026-ന്റെ ഔദ്യോഗിക ഉദ്ഘാടനം 2026 ജനുവരി 4-ന് കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നടന്നു. ഇന്ത്യൻ എ ടീം അംഗവും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐപിഎൽ താരവുമായ സച്ചിൻ ബേബി ലീഗ് ഉദ്ഘാടനം നിർവഹിച്ചു. പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലയിൽ അധ്യക്ഷത വഹിച്ചു.

🗞️👉 വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് 85 സീറ്റുകളിൽ വിജയിക്കാൻ ആകുമെന്ന് കോൺഗ്രസ്. ബത്തേരിയിൽ നടക്കുന്ന നേതൃ ക്യാമ്പിൽ മേഖലകളായി തിരിച്ച് നടന്ന വിലയിരുത്തലിലാണ് കുറഞ്ഞത് 85 സീറ്റിൽ വിജയിക്കാൻ ആകുമെന്ന് കണക്കാക്കിയത്. കേരളത്തെ മൂന്ന് മേഖലകളായി തിരിച്ചു കൊണ്ടാണ് ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും വിജയസാധ്യത പരിശോധിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും വോട്ടിംഗ് പ്രവണതകൾ കണക്കാക്കിയായിരുന്നു വിലയിരുത്തൽ. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും നല്ല മുന്നേറ്റം നടത്തി ഭരണം പിടിക്കാൻ ആകും എന്നാണ് വിലയിരുത്തൽ.മലപ്പുറം, തൃശ്ശൂർ എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകൾ അടങ്ങുന്ന മധ്യകേരളത്തിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 43 സീറ്റുകളിൽ വിജയിക്കാൻ ആകുമെന്നാണ് കണക്ക്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related