പ്രഭാത വാർത്തകൾ 2024 ജനുവരി 05

Date:

വാർത്തകൾ

  • മേവട ഗവ.എൽ.പി സ്കൂളിൽ ശതാബ് ദിയാഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം

മേവട ഗവ.എൽ.പി സ്കൂളിൽ ശതാബ് ദിയാഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 4 ശനിയാഴ്ച രാവിലെ 10 ന് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലീലാമ്മ ബിജുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.ജോസ് പുത്തൻകാല പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജെസ്സി ജോർജ് പഴയംപ്ലാത്ത് ഏറ്റവും മുതിർന്ന പൂർവ്വ വിദ്യാർത്ഥിയായ ശ്രീമതി മാധവിയമ്മ ഐക്കര കുന്നേലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ ജോസ് മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് ബി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജോസി ജോസഫ് ,പൂർവ്വ വിദ്യാർത്ഥികളായ അകലക്കുന്നം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജാൻസി ബാബു, ശ്രീ ജി രാഘവൻ നായർ പേങ്ങാട്ട് ,ഡോക്ടർ വി ജി ദിവാകരൻ നായർ പുത്തേട്ട് , മുൻ അധ്യാപിക ശ്രീമതി കെ എം കമലമ്മ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീ ബാബു കെ ജോർജ് ,സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീന മാത്യു എന്നിവർ ആശംസകൾ നേർന്നു.

  • സഹകരണ ബാങ്കുകളെ കൊള്ളയടിച്ചവർക്കെതിരെ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതികരിക്കണമെന്ന്  എ എ പി കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് റോയി വെള്ളരിങ്ങാട്ട്

പാലാ :സഹകരണ ബാങ്കുകളെ കൊള്ളയടിച്ചവർക്കെതിരെ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതികരിക്കണമെന്ന്  എ എ പി കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് റോയി വെള്ളരിങ്ങാട്ട് അഭിപ്രായപ്പെട്ടു.പാലാ കിഴതടിയൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകണമെന്ന് ആവശ്യപ്പെട്ട് കിസ്‌കോ ബാങ്ക് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ സമരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം .

  • ഗ്രാമീണ മേഖലയുടെ വളർച്ചയ്ക്ക് പ്രാദേശിക സർക്കാരുകൾ നൽകിയ സംഭാവന നിസ്തൂലം. ജോസ് കെ മാണി എം.പി

പ്രവിത്താനം : ഗ്രാമീണ മേഖലയുടെ വളർച്ചയിൽ പ്രാദേശിക സർക്കാരുകൾ നൽകിയ സംഭാവന നിസ്തൂലമാണെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിനെയും കരൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവിത്താനംപള്ളി – മലങ്കോട് – അന്തീനാട് റോഡിൻറെ ഉദ്ഘാടന നിർവഹിക്കുകയായിരുന്നു അദ്ദേഹം

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • കാവുംകണ്ടം പള്ളി തിരുനാളിൽ നടന്ന ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി .


കാവുംകണ്ടം:കാവുംകണ്ടം പള്ളി മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരെത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിൽ നടത്തിയ ജപമാല പ്രദക്ഷിണം ഭക്തി സാന്ദ്രമായി . പരിശുദ്ധ അമ്മയുടെ രൂപം വഹിച്ചുകൊണ്ട് നടത്തിയ ജപമാല പ്രദക്ഷിണത്തിൽ ധാരാളം പേർ പങ്കെടുത്തു. ഫാ. റ്റോണി കൊച്ചുവീട്ടിൽ വി.സി ,വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.തുടർന്ന് വാഹന വെഞ്ചെരിപ്പ് നടത്തി. വികാരി ഫാ.സ്കറിയ
വേകത്താനം, ജോഷി കുമ്മേനിയിൽ, സെനീഷ് മനപ്പുറത്ത് ,അഭിലാഷ് കോഴിക്കോട്ട് ,പ്രസുദേന്തി ടോമി തോട്ടാക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. .

  • തെറ്റായ വനം സംരക്ഷണനിയമം കാലോചിതമായി പരിഷ്കരിക്കണം: കേരള കർഷക യൂണിയൻ എം

പാലാ : കേരള വനം സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് കേരള കർഷ യൂണിയൻ (എം ) പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. പ്രസ്തുത നിയമത്തിൽ പ്രാധാന്യം മനുഷ്യജീവൻ സംരക്ഷിക്കുന്നതിന് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി നിരന്തരം പോരാടുന്ന കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയെ യോഗം അഭിനന്ദിച്ചു. . ഇത്തരം പ്രവർത്തനങ്ങളിൽ ശ്രീ ജോസ് കെ മാണിയുടെ ഇടപെടലുകൾക്ക് പൂർണ്ണ പിന്തുണ യോഗം വാഗ്ദാനം ചെയ്തു.നാടാകെ തരിശായി കിടക്കുന്ന ഏക്കർ കണക്ക് ഭൂമി പാട്ടത്തിനു കൃഷി ചെയ്യാൻ തയ്യാറുള്ള കർഷകർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുവാൻ സർക്കാർ തയ്യാറാകണം എന്നും യോഗം ആവശ്യപ്പെട്ടു. രാജ്യത്തിന് അന്നം നൽകുന്നത് കർഷകരാണ് എന്ന സത്യം ഭരണാധികാ രികൾ മറക്കരുതെന്നും യോഗം മുന്നറിയിപ്പ് നൽകി.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related