2024 ജനുവരി 04 ശനി 1199 ധനു 20
വാർത്തകൾ
- വിശാലമായ ഹൃദയം വിശാലമായ ഭാവനയുടെയും ചിന്തകളുടെയും ഒപ്പമാണ് ഉണ്ടാവുക
എങ്ങനെ ചിന്തിക്കണം എന്ന തിനെക്കുറിച്ചു പുനർവിചിന്തനം നടത്തുവാൻ ദൈവശാസ്ത്രം സഹായിക്കണം. നാം ചിന്തിക്കുന്ന രീതി നമുക്കറിയാവുന്നതുപോലെ നമ്മുടെ വികാരങ്ങൾക്ക് നമ്മുടെ ഇച്ഛയ്ക്ക് നമ്മുടെ തീരുമാനങ്ങൾക്ക് രൂപംകൊടുക്കുന്നു. വിശാലമായ ഹൃദയം വിശാലമായ ഭാവനയുടെയും ചിന്തകളുടെയും ഒപ്പമാണ് ഉണ്ടാവുക. അതേസമയം ഇടുങ്ങിയതും അടഞ്ഞതും ഇടത്തരവും ആയ ചിന്താരീതിക്ക് ഭാവാത്മകമാകുവാനും ധീരമാകുവാനും സാധിക്കുകയില്ല. എനിക്ക് തോന്നുന്നത് നാം പഠിച്ച ദൈവശാസ്ത്ര പുസ്തകങ്ങൾ എല്ലാം അടഞ്ഞവയായിരുന്നു എന്നാണ്. മ്യൂസിയം വസ്‌തുക്കൾ. എല്ലാം പ്രായോഗിക ജ്ഞാനം കുറഞ്ഞവ, ചിന്തിക്കാൻ അനുവദിക്കാത്ത സാധനങ്ങൾ.
- അഖിലേന്ത്യ അന്തർ സർവകലാശാല വോളിബോൾ പാല സെന്റ് തോമസ് കോളേജിൽ തിങ്കളാഴ്ച ആരംഭിക്കും
അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം വോളിബോൾ പാല സെന്റ്റ് തോമസ് ഓട്ടോണോമസ് കോളേജിൽ വച്ച് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇന്ത്യയിലെ വിവിധ സോണുകളിൽ നിന്നായി യോഗ്യത നേടിയ 16 ടീമുകളാണ് അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. തിങ്കളാഴ്ച രാവിലെ 6.30 മുതൽ ജിമ്മി ജോർജ് സ്റ്റേഡിയം, സെൻ്റ് തോമസ് കോളേജ്, ഇൻറഗ്രേറ്റഡ് സ്പോർട്‌സ് കോംപ്ലക്സ് സെന്റ് തോമസ് കോളേജ്, പാലാ അൽഫോൻസാ കോളേജ് എന്നീ മൂന്ന് വേദികളിൽ ആയിട്ടാണ് പ്രാഥമിക ലീഗ് റൗണ്ട് മത്സരങ്ങൾ മത്സരങ്ങൾ അരങ്ങേറുന്നത്. നോക്ക്ഔട് മത്സരങ്ങൾ ബുധനാഴ്ച രാവിലെ 6.30 മുതൽ ആരംഭിക്കുന്നതാണ്. മുൻവർഷത്തെ ജേതാക്കളായ എസ് ആർ എം യൂണിവേഴ്സിറ്റി ചെന്നൈ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി, കുരുക്ഷേത്ര യൂണിവേഴ്സിറ്റി, ഗുരുനാനാക്ക് ദേവ് യൂണിവേഴ്സിറ്റി പഞ്ചാബ്, പഞ്ചാബി യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ ടീമുകൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. ചാമ്പ്യൻഷിപ്പിന്റെ്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് വോളിബോൾ ഇതിഹാസവും കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥിയുമായ ജിമ്മി ജോർജിൻ്റെ നാമധേയത്തിലുള്ള സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരള സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രിയും പാലാ സെന്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ സി. റ്റി അരവിന്ദകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ എം.എൽ.എ ശ്രീ മാണി സി കാപ്പൻ ജേതാക്കൾക്കുള്ള ട്രോഫികൾ അനാച്ഛാദനം ചെയ്യും. ടൂർണമെന്റ് വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും. ജേതാക്കൾക്കുള്ള ട്രോഫികൾ സഹകരണ തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ സമ്മാനിക്കും.
- കടൽപോലൊരാൾ: കവർ റിലീസ് വൈറലായി
ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം, “കടൽപോലൊരാൾ”, എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, എം.ബി രാജേഷ്, ഡോ. ആർ ബിന്ദു, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,നന്ദകുമാർ എം എൽ എ , സിനിമാ സംവിധായകരായ എം. എ നിഷാദ്, സലാം ബാപ്പു തുടങ്ങിയവർ, അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവ്വഹിച്ചു.സ്വാതന്ത്ര്യ സമരസേനാനിയും സി.പി.ഐ.എം സ്ഥാപക നേതാക്കളിൽ ഒരാളും മുൻ ഗതാഗത മന്ത്രിയും പാർലമെൻറ് അംഗവും നിയമസഭാംഗവും ആയിരുന്ന ഇ. കെ ഇമ്പിച്ചി ബാവയുടെ, കടൽ പോലൊരാൾ എന്ന പേരിലുള്ള ജീവചരിത്രം രചിച്ചിരിക്കുന്നത് അദ്ദേഹത്തിൻ്റെ മകൻ മുഷ്താഖ് ആണ്. മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ.ജനുവരി 8 ന്, രാവിലെ 11.30 ന്, തിരുവനന്തപുരത്ത് , കേരള നിയമസഭ അന്താരാഷട്ര പുസ്തകോത്സവത്തിൽ (KLIBF 3) വച്ച്, സ്പീക്കർ എ എൻ ഷംസീറിൻ്റെ അധ്യക്ഷതയിൽ, പുസ്തകത്തിൻ്റെ പ്രകാശനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് നൽകിക്കൊണ്ട് നിർവ്വഹിക്കുന്നതാണ്. പൊന്നിനി MLA പി നന്ദകുമാർ സ്വാഗതം ആശംസിക്കും. മകനെന്ന നിലയ്ക്ക് അച്ഛനെ കുറിച്ചുള്ള ഓർമ്മ പുസ്തകമല്ല ഇതെന്നും, ഇമ്പിച്ചി ബാവ എന്ന ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവിനെ കുറിച്ച് ഏതൊരു ചരിത്രാന്വേഷിയേയും പോലെ ശേഖരിച്ച വിവരങ്ങളാണ് ഇതിലെന്നും മുഷ്താഖ് അടിവരയിട്ട് പറയുന്നുണ്ട്.
ഒരു ചെറിയ പുസ്തകത്തിലൂടെ കേരളത്തിൻ്റെ ഒരു വലിയ കാലത്തെ ചരിത്രം പറയാനുള്ള ശ്രമം കൂടിയാണിത്. നാലാം വയസ്സിൽ അധ്യാപകൻ്റെ അന്യായം ചോദ്യം ചെയ്തതു മുതൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ശിഷ്യനായി മാറിയ ഇമ്പിച്ചി ബാവ സ്വാതന്ത്ര്യ സമര സേനാനിയായി.വിദ്യാർത്ഥിയായിരിക്കുമ്പോഴെ അദ്ദേഹത്തിനെതിരെ ബ്രിട്ടീഷ് പോലീസിൻ്റെ അറസ്റ്റ് വാറണ്ടുണ്ടായിരുന്നു. പി. കൃഷ്ണപിള്ള അദ്ദേഹത്തിലെ വിപ്ലവവീര്യം കണ്ടെത്തിയതു മുതൽ ഇഎംഎസ്, എകെജി തുടങ്ങിയ നേതാക്കളോടൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി.സ്വാതന്ത്ര്യസമരകാലത്തും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രവർത്തകനെന്ന നിലയിലും നിരവധി തവണ ജയിൽവാസം അനുഭവിക്കാനിടയായി. ചരിത്രത്തോടൊപ്പം സഞ്ചരിക്കുക മാത്രമല്ല, പലപ്പോഴും ചരിത്രം സൃഷ്ടിച്ച വ്യക്തി കൂടിയാണദ്ദേഹം.പാർലമെന്റ് അംഗമായിരിക്കെ രാജ്യസഭയിൽ ആദ്യമായി മലയാളത്തിൽ സംസാരിച്ച്, പാർലമെൻറിൽ പ്രാദേശിക ഭാഷകളിൽ സംസാരിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ച് അദ്ദേഹം ചരിത്രം കുറിച്ചു.
ഗതാഗത മന്ത്രിയായിരിക്കെ മലബാറിലേക്ക് ആദ്യമായി കെഎസ്ആർടിസി ബസ് റൂട്ട് സാധ്യമാക്കിയത് മറ്റൊരു ചരിത്രം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോന്ന 32 അഖിലേന്ത്യാ നേതാക്കളിൽ ഇമ്പിച്ചി ബാവയും ഉണ്ടായിരുന്നു. അങ്ങനെ സിപിഐഎം സ്ഥാപക നേതാക്കളിൽ ഒരാളായി. മലബാറിൻ്റെ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന ഇമ്പിച്ചിബാവ 1995 ഏപ്രിൽ 11ന് മരിക്കുമ്പോൾ പൊന്നാനി എംഎൽഎ ആയിരുന്നു. മരണം വരെയും തൻറെ നാടിനും പാർട്ടിക്കും വേണ്ടി പ്രവർത്തിച്ച ജനകീയനായ നേതാവിൻറെ സാഹസികവും പ്രചോദനപരവും ആയ ജീവിതമാണ് കടൽപോലൊരാൾ എന്ന ഈ പുസ്തകം പറയുന്നത്.
- ജെ.സി.ഐ ഔട്ട്സ്റ്റാന്റിംഗ് യങ് ഇന്ത്യന്‍ അവാര്‍ഡ് ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക്
ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ ഇന്ത്യന്‍ പുരസ്‌ക്കാരത്തിനായി പൊളിറ്റിക്കല്‍/ലീഗല്‍/ ഗവണ്‍മെന്റ് അഫയേഴ്‌സ് കാറ്റഗറിയില്‍ (ദേശീയതലം) അഡ്വ.ചാണ്ടി ഉമ്മന്‍ എം.എല്‍.എയെ തെരഞ്ഞെടുത്തു. പുതുപ്പള്ളി എം.എല്‍.എ എന്ന നിലയിലും രാഷ്ട്രീയത്തിലുപരിയായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ എന്ന സംഘടനയിലൂടെ നടത്തുന്ന ജനോപകാരപ്രദമായ വിവിധ സാമൂഹിക – സാംസ്‌കാരിക – ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും കായിക മേഖലയുടെയും വിദ്യാഭ്യാസ മേഖലയുടെയും ഉന്നമനത്തിനായി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെയും അതോടൊപ്പം സാര്‍വ്വദേശീയ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടതും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ വച്ച് നടത്തപ്പെട്ടതുമായ സര്‍വ്വമത സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച ജനറല്‍ കണ്‍വീനര്‍ എന്ന നിലയിലും നടത്തിയ സ്തുത്യര്‍ഹ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അവാര്‍ഡിനായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ യെ തിരഞ്ഞെടുത്തതെന്ന് ജെ.സി.ഐ നാഷണല്‍ പ്രസിഡന്റ് ജെഎഫ്.എസ് അഡ്വ: സി.ആര്‍.രാകേഷ് ശര്‍മ്മ അറിയിച്ചു.
- സ്ത്രീകൾക്കു മാത്രം മനസിലാക്കുവാൻ സാധിക്കുന്ന വിഷയങ്ങളുണ്ട്. ദൈവശാസ്ത്രത്തിന് അവരുടെ സംഭാവന ആവശ്യമാണ്
ദൈവശാസ്ത്രത്തിന്റെ ‘എവിടെ’ എന്നതിനെക്കുറിച്ചും ‘എങ്ങനെ’ എന്നതിനെക്കുറിച്ചും ‘എന്തുകൊണ്ട് എന്നതിനെക്കുറിച്ചും’ പഠിക്കും. നാം അത്ഭുതപ്പെട്ടേക്കാം. ദൈവശാസ്ത്രം നീ എവിടെയാണ്? ആരോടൊപ്പമാണ് നീ യാത്ര ചെയ്യുന്നത്? മനുഷ്യകുലത്തിനായി നീ എന്താണ് ചെയ്യുന്നത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിൽ നിങ്ങൾ സുപ്രധാനങ്ങളാവും. അതുപോലെ ഇന്നലെയുടെ ദൈവശാസ്ത്ര പൈതൃകത്തിന് ഇന്നിൻ്റെ വെല്ലുവിളികളോട് സംസാരിക്കുവാൻ ആകുമോ എന്നും ഭാവിയെക്കുറിച്ച് സങ്കല്പങ്ങൾ കൊരുക്കുവാൻ സാധിക്കുമോ എന്നും, അന്വേഷിക്കു ന്നതിലും ഈ ദിവസങ്ങൾ സുപ്രധാനങ്ങളാവും. സ്ത്രീപുരുഷന്മാരായ ദൈവശാസ്ത്രജ്ഞർ ഒരുമിച്ച് നടത്താൻ വിളിക്കപ്പെട്ട ഒരു യാത്രയാണിത്. സ്ത്രീകൾക്കു മാത്രം മനസിലാക്കുവാൻ സാധിക്കുന്ന വിഷയങ്ങളുണ്ട്. ദൈവശാസ്ത്രത്തിന് അവരുടെ സംഭാവന ആവശ്യമാണ്. പുരുഷന്മാരുടെ മാത്രമായുള്ള ദൈവശാസ്ത്രം അപൂർണ്ണമാണ്. ഈ ദിശയിൽ നമുക്ക് ഇനിയും ഏറെ യാത്ര ചെയ്യേണ്ടതുണ്ട്
- ലാസ് വെഗാസ് സ്‌ഫോടനം; ട്രക്ക് ഓടിച്ചിരുന്നത് അമേരിക്കൻ സൈനികൻ
പുതുവത്സരദിനത്തിൽ ലാസ് വെഗാസിലെ ട്രംപ് ഇൻർനാഷണൽ ഹോട്ടലിനു മുന്നിൽ സ്‌ഫോടനം നടത്തിയത് അമേരിക്കൻ സൈനികനെന്ന് അന്വേഷസംഘം. സ്‌ഫോടനത്തിനു മുമ്പ് ഇയാൾ സ്വയം വെടിവച്ചിരുന്നുവെന്നും കണ്ടെത്തൽ. ന്യൂ ഓർലിയൻസിലെ ട്രക്ക് ഇടിച്ചുകയറ്റിയുള്ള ആക്രമണം അക്രമി സ്വയം പദ്ധതിയിട്ടതാണെന്നും അന്വേഷസംഘം വ്യക്തമാക്കി. കത്തിക്കരിഞ്ഞ നിലയിലാണ് മാത്യു അലന്റെ മൃതദേഹം. അമേരിക്കൻ ആർമി സ്‌പെഷ്യൽ ഫോഴ്‌സസ് ഓപ്പറേഷൻസ് ഓഫീസറാണ് മാത്യു അലൻ.
- സ്കൂൾ കലോത്സവത്തിന് സുരക്ഷാ ഓഡിറ്റിങ് നടത്തണം; മന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്
സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സതീശന്റെ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision