2025 ജനുവരി 02 ശനി 1199 ധനു 19
വാർത്തകൾ
🗞️👉 ഇടതുപക്ഷം എന്നും വർഗീയതയ്ക്ക് എതിരാണെന്ന് കെ കെ ശൈലജ . ജനങ്ങളെ ഭിന്നിപ്പിയ്ക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ ആര് നടത്തിയാലും ഇടതു പക്ഷം എതിർക്കും സാമൂദായിക നേതാക്കൾ പറയുന്നതിൽ നല്ലതുണ്ടെങ്കിൽ സ്വീകരിക്കുമെന്നും അത് ശെരിയല്ലെങ്കിൽ വിമര്ശിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ ട്വന്റി ഫോർ എൻകൗണ്ടർ ചർച്ചയിൽ വ്യക്തമാക്കി.
🗞️👉 മധ്യപ്രദേശ് ഇൻഡോറിലെ ഭഗീരത്പുരയിൽ മലിനജലം കുടിച്ച് ഉണ്ടായ മരണത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. മുൻസിപ്പൽ കമ്മീഷണർക്കും അഡീഷണൽ മുൻസിപ്പൽ കമ്മീഷണർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. അഡീഷണൽ കമ്മീഷണറെ സ്ഥലംമാറ്റി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.മലിനമായ കുടിവെള്ളം ഉപയോഗിച്ച് നവജാതശിശു അടക്കം ഒൻപത് പേർ മരിച്ചു എന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. മരണസംഖ്യ സംബന്ധിച്ച് ഇപ്പോഴും തർക്കം തുടരുകയാണ് സ്ഥലം സന്ദർശിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നാല് പേരാണ് മരിച്ചത് എന്ന് വ്യക്തമാക്കി. മണിക്കൂറുകൾക്കകം ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു. അതേസമയം, 6 മാസം പ്രായമായ കുഞ്ഞ് അടക്കം 13 പേർ മരിച്ചതായി നാട്ടുകാർ പറഞ്ഞു.120 പേർ ആശുപത്രിയിൽ ചികിത്സയിൽ ആണ്. 1400 ലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. രണ്ടാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആണ് നിർദേശം.
🗞️👉 വടക്കഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മുസ്ലീം ലീഗ് സ്വതന്ത്രനായ ഇയു ജാഫർ. ഒരു സിപിഐഎമ്മുകാരൻ പോലും പണം വാഗ്ദാനം ചെയ്ത് വിളിച്ചിട്ടില്ലെന്ന് ഇയു ജാഫർ പറഞ്ഞു. ഒരു രൂപ പോലും ആരുടെ കൈയിൽ നിന്നും വാങ്ങിച്ചിട്ടില്ലെന്ന് ഇയു ജാഫർ പറഞ്ഞു. വരവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ എ മുസ്തഫയുമായി നടത്തിയത് സൗഹൃദ സംഭാഷണം മാത്രമാണെന്ന് അദേഹം വിശദീകരിച്ചു.ഒരാളു പോലും വിളിച്ചിട്ടില്ല. അങ്ങനെ വിളിച്ചിട്ടുണ്ടെങ്കിൽ തെളിയിക്കാൻ ഇയു ജാഫർ വെല്ലുവിളിച്ചു. ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണം കിട്ടാൻ ആരെങ്കിലും 50 ലക്ഷം രൂപ വാഗ്ദാനം ചെയ്യമോയെന്ന് അദേഹം ചോദിച്ചു. എല്ലാ യുഡിഎഫ് നേതാക്കളെയും വിളിച്ചിട്ട് തന്നെയാണ് വോട്ട് ചെയ്യാൻ കയറിയതെന്നും വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.
🗞️👉 ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. അഡ്വ. അഞ്ജിത ബി പിള്ളയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 23 വയസായിരുന്നു. വീട്ടിലെ കിടപ്പുമുറിയിൽ അഞ്ജിതയെ മരിച്ച നിലയിൽ വീട്ടുകാർ കാണുന്നത്. ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ആലപ്പുഴ ജില്ലാ കോടതിയിലടക്കം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു അഞ്ജിത. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ ഇൻക്വസ്റ്റ് , പോസ്റ്റ്‌മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം കണ്ടെത്താൻ സാധിക്കൂ. കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.
🗞️👉 തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയിൽ അംഗങ്ങൾ ഉന്നയിച്ച പരാതികൾ പരിശോധിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി ബി ദേവദർശൻ, ആർ അനിൽ കുമാർ എന്നിവരാണ് അംഗങ്ങൾ. വീഴ്ച സംബന്ധിച്ച പരാതികൾ ലഭിച്ചാൽ രണ്ടംഗ സമിതി അന്വേഷിക്കും. രണ്ടാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
🗞️👉 മറ്റത്തൂരിലെ കോൺഗ്രസ് ബിജെപി സഖ്യത്തിൽ കെപിസിസി സമവായം. ബിജെപി പിന്തുണയിൽ മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് നാളെ രാജിവെക്കും. കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. വിമതയായി മത്സരിച്ച ടെസി മാത്യുവിന്റെ പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ കഴിയില്ല എന്നായിരുന്നു വിമത പക്ഷത്തിന്റെ പ്രധാന നിർദേശം. ഇത് അംഗീകരിച്ചു കൊണ്ടാണ് വൈസ് പ്രസിഡൻറ് നൂർജഹാൻ നവാസിനെ രാജിവെപ്പിച്ചു കൊണ്ടുള്ള കെപിസിസിയുടെ സമവായം. ബിജെപിയുമായി സംഖ്യ ചേർന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങൾ തെറ്റ് ഏറ്റുപറയും , ഇവർക്ക് പാർട്ടിയിലേക്ക് തിരിച്ച് വരാനും അവസരം ഒരുക്കും.
🗞️👉 ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന് വാസു കോടതിൽ വ്യക്തമാക്കി. ഹർജി ഈ ആഴ്ച്ച കോടതി പരിഗണിച്ചേക്കും. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറായ എൻ വാസു കേസിൽ മൂന്നാം പ്രതിയാണ്.













