പ്രഭാത വാർത്തകൾ 2024 ജനുവരി 03

Date:

വാർത്തകൾ

  • കാവുംകണ്ടം പള്ളി തിരുനാളിന് കൊടിയേറി

കാവുംകണ്ടം: കാവുംകണ്ടം പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരേത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് വികാരി ഫാ. സ്കറിയ വേകത്താനം കൊടിയേറ്റി.വൈദിക- സന്ന്യസ്തർക്കുവേണ്ടിയുള്ള പ്രാർത്ഥനാ ദിനമായി ആചരിച്ചു ഫാ. ടോണി കൊച്ചുവീട്ടിൽ VC ,വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. നൊവേന പ്രാർത്ഥനക്കു ശേഷം ആഘോഷമായ ജപമാല റാലി,വാഹന വെഞ്ചെരിപ്പ് എന്നിവ നടത്തി.

  • പാലാ കാന്‍സര്‍ ആശുപത്രിക്ക്2.45 കോടി രൂപയുടെ ഭരണാനുമതി:ജോസ് കെ മാണി

പാലാ: പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 2.45 കോടി രൂപയ്ക്ക് ഭരണാനുമതി ലഭ്യമായതായി ജോസ് കെ.മാണി അറിയിച്ചു. കേരള ഹെല്‍ത്ത് റിസേര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത്. റേഡിയേഷന്‍ അടക്കമുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിലെ തടസ്സം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജോസ് കെ മാണി വിഷയത്തില്‍ ഇടപെട്ടത്. കോട്ടയം ജില്ലാ പഞ്ചായത്ത്, നാഷനല്‍ ഹെല്‍ത്ത് മിഷന്‍, പാലാ നഗരസഭ എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് ടെലികോബള്‍ട്ട് യൂണിറ്റ് വാങ്ങാന്‍ തുക ഡെപ്പോസിറ്റ് ചെയ്‌തെങ്കിലും മെച്ചപ്പെട്ടെ കെട്ടിട സൗകര്യമില്ലാത്തതിനാല്‍ യൂണിറ്റ് സ്ഥാപിക്കാനായില്ല. ഇത് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ എം.പി ഫണ്ടില്‍ 2.45 കോടി രൂപ അനുവദിച്ചത്. സംസ്ഥാനത്ത് തന്നെ ഒരൊറ്റ പ്രോജക്ടിനായി എം.പി ഫണ്ടില്‍ നിന്നും രണ്ടു കോടിയിലധികം ചെലവഴിക്കുന്നതും ആദ്യമാണ്.

  • പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഖില കേരള കവിതാ രചന മത്സരം

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന, മലയാള കവിതാസാഹിത്യ മണ്ഡലത്തിൽ വിസ്മയം തീർത്ത മഹാകവി പ്രവിത്താനം പി. എം. ദേവസ്യയുടെ ഓർമ്മയ്ക്കായി സ്കൂൾ സംഘടിപ്പിക്കുന്ന നാലാമത് ‘മഹാകവി പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാ രചന മത്സരം ‘ 2025 ജനുവരി 6 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടക്കുന്നു. പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

  • സിഡ്നി ടെസ്റ്റിൽ രോഹിത് ശർമ കളിക്കില്ല

ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിക്കില്ല. സിഡ്നി ടെസ്റ്റിൽ നിന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പിന്മാറി. മോശം ഫോമിനെ തുടർന്നാണ് തീരുമാനം. ഇക്കാര്യം അദ്ദേഹം സിലക്ടർമാരെ അറിയിച്ചു. ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. ശുഭ്മാൻ ഗിൽ രോഹിത്തിന് പകരം ടീമിൽ എത്തും.

  • സഹായത്തിന് കാത്ത് നിൽക്കാതെ ചൂരൽമലയിലെ വിവേക് മരണത്തിന് കീഴടങ്ങി

വയനാട് ചൂരൽമലയിലെ വിവേക് മരണത്തിന് കീഴടങ്ങി. 24 വയസായിരുന്നു.ഗുരുതര കരൾ രോഗത്തിന് ചികിത്സയിൽ തുടരവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. ചൂരൽമല മുണ്ടക്കൈ നിവാസികളുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപീകരിച്ച് ധനസമഹരണം തുടരുന്നതിനിടെയാണ് മരണം. അട്ടമല ബാലകൃഷ്ണൻ ഉമ ദമ്പതികളുടെ മകനാണ്. മനു സഹോദരനാണ്.

  • അമേരിക്കയില്‍ ഇസ്ലാമിക തീവ്രവാദി നടത്തിയ കൂട്ടക്കൊലയില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

 അമേരിക്കയിലെ ലൂസിയാന സംസ്‌ഥാനത്തെ ന്യൂ ഓർലിയൻസിൽ ഇസ്ലാമിക തീവ്രവാദി ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ. ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ന്യൂ ഓർലിയൻസ് (യുഎസ്എ) ആർച്ച് ബിഷപ്പിന് അനുശോചന സന്ദേശം അയച്ചു. ആക്രമണത്തിൽ അനേകര്‍ക്ക് ജീവന്‍ നഷ്ട്ടമായ വാർത്ത ഫ്രാൻസിസ് മാർപാപ്പ അഗാധമായ ദുഃഖത്തോടെയാണ് ശ്രവിച്ചതെന്നു ന്യൂ ഓർലിയൻസ് ആർച്ച് ബിഷപ്പ് ഗ്രിഗറി അയ്മണ്ടിന് അയച്ച സന്ദേശത്തില്‍ പറയുന്നു.

  • പാറമേക്കാവ് വേല വെടിക്കെട്ടിന് തൃശൂർ എഡിഎം അനുമതി നൽകി

ഹൈക്കോടതി നിർദേശങ്ങൾ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു അനുമതി നൽകിയത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് പെസോ മാനദണ്ഡപ്രകാരമുള്ള രേഖകൾ സമർപ്പിച്ചു. നേരത്തെ കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശിച്ച കാര്യങ്ങൾ ദേവസ്വങ്ങൾ നടപ്പിലാക്കിയാൽ വെടിക്കെട്ടിന് അനുമതി നൽകണമെന്നായിരുന്നു കോടതിവിധി.

  • സിറിയയിലെ ചരിത്ര നഗരമായ മാളോലയിലെ ക്രൈസ്തവര്‍ ഭീതിയുടെ നടുവില്‍

ഡമാസ്ക്കസ്: ക്രിസ്ത്യൻ പൈതൃകത്തിന് പേരുകേട്ട പടിഞ്ഞാറൻ സിറിയയിലെ ചരിത്ര നഗരമായ മാളോലയിലെ ക്രൈസ്തവര്‍ ഭീതിയുടെ നടുവില്‍. സിറിയയിലെ ഗവൺമെന്‍റ് അട്ടിമറിക്കപ്പെട്ടതിന് ശേഷമുള്ള ആഴ്‌ചകളിൽ ചരിത്ര നഗരമായ മാളോലയിലെ ക്രിസ്ത്യാനികൾ തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള തീവ്രമായ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് പങ്കാളിയായ ‘എ‌സി‌ഐ മെന’ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ക്രിസ്ത്യൻ കുടുംബങ്ങൾക്കെതിരെ അവരുടെ കൃഷിഭൂമി പിടിച്ചെടുക്കാനുള്ള ഭീഷണികൾ ഉണ്ടായെന്നും ചില ക്രിസ്ത്യാനികളോടും അവരുടെ വീടും പട്ടണവും വിട്ടുപോകാൻ ആവശ്യപ്പെട്ടുവെന്നും പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

  • പയപ്പാർ ക്ഷേത്രത്തിൽ മകരവിളക്ക് പള്ളിവേട്ട മഹോത്സവവും പതിനെട്ട് പടി കയറി നെയ്യഭിഷേകവും

പാലാ : പയപ്പാർ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെ മകരവിളക്ക് പള്ളിവേട്ട മഹോത്സവവും പതിനെട്ട് പടി കയറി നെയ്യദിഷേകവും ജനുവരി 10 മുതൽ 15 വരെ തീയതികളിലായി നടത്തുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ഗോപിനാഥൻ നായർ മറ്റപ്പള്ളിൽ, ആശാ മനോജ്, അജേഷ് കുമാർ കെ.പി, വി.എസ് ഹരിപ്രസാദ്, കെ.പി അനിൽകുമാർ, ജയൻ എം. പടിപ്പുരയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • ആകാശത്താണെങ്കിലും ഇനി നെറ്റ് കിട്ടും

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളിൽ ആദ്യ WiFi സേവനം അവതരിപ്പിച്ച് AIR INDIA. ജനുവരി ഒന്നാം തീയതി മുതലാണ് വൈഫൈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. എയർബസ് എ350, എ321 നിയോസ്, ബോയിങ് 787, 789 വിമാനങ്ങളിൽ എല്ലാം സേവനം ലഭ്യമാകുന്നതാണ്. നിശ്ചിത സമയത്തേക്ക് എല്ലാ യാത്രക്കാർക്കും WiFi സേവനം സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഈ സേവനം ലഭിക്കുന്നതിനായി യാത്രക്കാർ പ്രത്യേകം പണം ചിലവഴിക്കേണ്ടി വരും.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related