2024 ജനുവരി 02 വ്യാഴം 1199 ധനു 18
വാർത്തകൾ
- വളക്കൈ അപകടം: ബസ് അമിത വേഗത്തിലായിരുന്നു; ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ച
കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാര്‍ഥി മരിക്കാനിടയായ അപകടത്തില്‍ ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിയാസ്. ബസ് അമിത വേഗത്തിലായിരുന്നു. സ്‌കൂള്‍ ബസിന് 14 വര്‍ഷത്തെ പഴക്കമുണ്ടെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നടക്കം മനസിലാകുന്നത് ഡ്രൈവര്‍ അമിത വേഗത്തിലായിരുന്നു എന്നാണ്. അശാസ്ത്രീയമായ രീതിയിലുള്ള വളവാണ്. വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി ഡിസംബര്‍ 29ന് കഴിഞ്ഞതാണ്. പുതിയ നിര്‍ദേശപ്രകാരം ഫിറ്റ്‌നസിന്റെ ഡേറ്റ് ഏകീകരിച്ച് കൊടുത്തിട്ടുണ്ട് – മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.
- ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസം: ഏറ്റെടുക്കുന്ന രണ്ട് എസ്റ്റേറ്റുകളിലും പത്ത് സെന്റ് ഭൂമി ഉറപ്പാക്കണമെന്ന ആവശ്യവുമായി ദുരന്തബാധിതര്‍
ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസത്തില്‍ ഏറ്റെടുക്കുന്ന രണ്ട് എസ്റ്റേറ്റുകളിലും പത്ത് സെന്റ് ഭൂമി ഉറപ്പാക്കണമെന്ന ആവശ്യവുമായി ദുരന്തബാധിതര്‍. ഇക്കാര്യം നാളെ മന്ത്രിതലത്തില്‍ ഉന്നയിക്കുമെന്ന് വാര്‍ഡ് തല ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. വിഷയം ചൂണ്ടിക്കാട്ടി സമരത്തിനിറങ്ങേണ്ട സാഹചര്യമാണെന്ന് ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയും പറഞ്ഞു.
- ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ(JMA ) സംസ്ഥാന സമ്മേളനം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടന്ന സമ്മേളനത്തിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ബി ദിവാകരൻ അധ്യക്ഷനായി. ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു. വാർത്തകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നവരാകണം മാധ്യമ പ്രവർത്തകർ അല്ലാതെ കോർപ്പറേറ്റ് സിൻഡിക്കേറ്റുകൾക്ക് വേണ്ടി വാർത്തകൾ സൃഷ്ടിക്കുന്നവരായി മാറരുത് മാധ്യമപ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. വെബ്സൈറ്റ് ഉള്ള ഓൺലൈൻ മാധ്യമങ്ങൾക്കായി പ്രവർത്തിക്കുന്ന ജെ എം എ യുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് സുവനീർ പ്രകാശനം ചെയ്തുകൊണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞു.
- സംസ്ഥാനത്തിന്റെ പുതിയ ഗവർണർ കേരളത്തിലെത്തി
നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ എ എൻ ഷസീറും മന്ത്രിമാരും ചേർന്ന് രാജേന്ദ്ര വിശ്വനാഥ് അർലേകറെ സ്വീകരിച്ചു.
- വയനാട് പുനരധിവാസം; പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സഹകരിക്കുമെന്ന് വി.ഡി സതീശൻ
മുണ്ടക്കൈ -ചുരൽമല ദുരന്തബാധിതരുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓരോ കുടുംബത്തിനും മൈക്രോ ലെവൽ പ്ലാൻ വേണം. പുനരധിവാസത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. വീട് വെച്ച് കൊടുത്തത് കൊണ്ടു മാത്രം ആയില്ല. ദുരിത ബാധിതരുടെ കൃത്യമായ കണക്ക് പോലും സർക്കാരിന്റെ കൈയിൽ ഇല്ലെന്നും സതീശൻ പറഞ്ഞു.
- അമേരിക്കയില്‍ ജനക്കൂട്ടത്തിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി
അമേരിക്കയില്‍ ജനക്കൂട്ടത്തിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി. സംഭവത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. ന്യൂ ഓര്‍ലിയന്‍സിലാണ് അപകടം. ട്രക്ക് ഡ്രൈവര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.
- റെയിൽവേയുടെ ശരിയായ സമീപനമല്ല; വിമർശനവുമായി തിരുവനന്തപുരം കോർപറേഷൻ
മാലിന്യ നിക്ഷേപത്തിൽ റെയിൽവേക്കെതിരെ വീണ്ടും തിരുവനന്തപുരം കോർപറേഷൻ. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ല. ഇപ്പോഴും റെയിൽവേയുടേത് ശരിയായ സമീപനമല്ലെന്ന് നഗരസഭ കുറ്റപ്പെടുത്തി. റെയിൽവെ 10 ലോഡ് മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. പൊലീസ് സഹായത്തോടെ എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തുവെന്നും മേയർ വ്യക്തമാക്കി.
- കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ പോലീസ് കേസെടുത്തു
കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ കേസെടുത്ത് പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്. BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൃദംഗ വിഷൻ MD നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, പൂർണ്ണിമ, നിഗോഷിൻ്റെ ഭാര്യ എന്നിവരാണ് പ്രതികൾ. ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമയും കേസിൽ പ്രതി.
- വയനാട്ടിലെ നിയമനക്കോഴ വിവാദം; ജോലി നൽകാമെന്ന് പറഞ്ഞ് 22 ലക്ഷം വാങ്ങി
വയനാട്ടിലെ നിയമനക്കോഴ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കൂടുതൽ പരാതികൾ. ബത്തേരി അർബൻ ബാങ്കിൽ ജോലി നൽകാം എന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾ 22 ലക്ഷം രൂപ വാങ്ങിയതായി വയനാട് എസ് പിക്ക് പരാതി. താളൂർ സ്വദേശി പത്രോസ് ആണ് പരാതി നൽകിയത്. 2014 മുതൽ 5 തവണകളായി പണം നൽകിയിട്ടും ജോലി നൽകിയില്ല.മകൻ എൽദോസിന് വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾക്ക് പണം നൽകിയത്. ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടു. മൂന്നുലക്ഷം രൂപ തിരികെ നൽകി എന്ന് പത്രോസും എൽദോസും പറഞ്ഞു. കോൺഗ്രസ് പ്രാദേശിക നേതാക്കളും ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനും ചേർന്നാണ് പണം വാങ്ങിയത് എന്ന് പരാതി. വിജയൻ ഒപ്പുവച്ച രേഖ ഉൾപ്പെടെ ചേർത്താണ് എസ് പി ക്ക് പരാതി നൽകിയത്.
- കലൂരിലുണ്ടായത് ഗുരുതരവീഴ്ച; സ്‌റ്റേജിന് താഴെ തൂണുകള്‍ ഉറപ്പിച്ചത് കൂട്ടിയിട്ട കല്ലുകള്‍ കൊണ്ട്
ഉമാ തോമസിന് അപകടം ഉണ്ടാക്കിയ സ്റ്റേജില്‍ നടക്കാന്‍ ഉണ്ടായിരുന്നത് 50 സെന്റീമീറ്റര്‍ സ്ഥലം. രണ്ടാം തട്ടിലെ സ്റ്റേജില്‍ കസേരകള്‍ നിരത്തി ഇട്ടതോടെയാണ് സ്ഥലം ഇല്ലാതായത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് സ്റ്റേജിന്റെ സ്ഥലം ഇല്ലായ്മ ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റേജിന് താഴെ ഇരുമ്പു തൂണുകള്‍ ഉറപ്പിച്ചിരുന്നത് കൂട്ടിയിട്ട കല്ലുകള്‍ വച്ചായിരുന്നു.