spot_img

പ്രഭാത വാർത്തകൾ 2024 ജനുവരി 01

Date:

വാർത്തകൾ

  • മാർസ്ളീവായും മാർത്തോമാ ശ്ലീഹായും ചേർപ്പുങ്കലിന്റെ വളർച്ചയ്ക്ക് നിദാനം മാർ ജോസഫ് കല്ലറങ്ങാട്ട്.

ചേർപ്പുങ്കൽ : മാർസ്ളീ വായും മാർ തോമ സ്ലീഹയുമാണ് ചെർപ്പുങ്കലിന്റെ വളർച്ച ക്ക്‌ നിദാനം എന്ന് മാർ ജോസഫ് കല്ല രങ്ങാട്ടു പ്രസ്താവിച്ചു. ചേർപ്പ്‌ ങ്കൽ പള്ളിയിലെ സെന്റ് തോമസ് സ്മാരകത്തുങ്കൽ നിർമ്മിച്ച കപ്പേളയുടെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ച പള്ളിയിലെ സെന്റ് lതോമസ്സ്മാരകത്തിങ്ൽ നിർമ്മിച്ച കപ്പേ ളയുടെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ച പ്രസംഗിക്കുകയായിരുന്നുപിതാവ്. വികാരി ജനറാൾ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ, മുൻ വികാരി ജനറാൾ ജോസഫ് ജോസഫ് കുഴിഞ്ഞാലിക്കൽ, മുൻ വികാരി അഗസ്റ്റിൻ കൊഴുപ്പൻ കുറ്റി, മെഡിസിറ്റി ഡയറക്ടർ ഫാ. ജോസഫ് കീരഞ്ചിറ, ഇടവക വികാരിമാർ, മുൻ സഹവികാരിമാർ, സഹവികാരി മാരായ ഫാ. സെബാസ്റ്റ്യൻ പേണ്ടാനം, ഫാ. തോമസ് പരിയാരത്ത്,ബി വി എം കോളേജ് പ്രിൻസിപ്പൽ ഡോ. സെബാസ്റ്റ്യൻ തോണികുഴി, ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കുറ്റിയാനി കൈക്കാരന്മാരായ, സെബാസ്റ്റ്യൻ ചാമക്കാലായിൽ, സണ്ണി പൂത്തോട്ടൽ, ബെന്നി പുളിയൻമാക്കൽ, സോണി കോയിക്കൽ, യോഗപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു. കേരളത്തിലെ പ്രമുഖ കൺസ്ട്രക്ഷൻ ഗ്രൂപ്പ്‌ ആയ എം എസ്‌ ബിൽഡേഴ്‌സ് ആണ് നിർമ്മാണപ്രവർത്തനങ്ങൾ നിർവഹിച്ചത്..

  • മീനച്ചിൽ ഗ്രാമ പഞ്ചായത്തിൽ നെയ് ബേഴ്സ് റെസിഡൻസ് അസോസിയേഷൻ രൂപീകൃതമായി.

മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുന്നൂസ് പോൾ നെയ് ബേഴ്സ് റെസിഡൻസ് അസോസിയേഷൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു കലാപരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർഷിബു പൂവേലി നിർവ്വഹിച്ചു അസോസിയേഷൻ പ്രസിഡണ്ട് മോൻസ് കുമ്പളന്താനം അദ്ധ്യക്ഷത വഹിച്ചു. ജോയി വട്ടോത്ത് സുരേഷ് പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.കൊച്ചു ഗായിക ഇസ്രയുടെ ഗാനവും തുടർന്ന് ചലച്ചിത്ര താരംഎലിക്കുളംജയകുമാറിൻ്റെ നേതൃത്വത്തിൽ ഗാനമേളയും അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

  • കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ നിക്ഷേപം തിരികെ നൽകി സൊസൈറ്റി

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപ കുടുംബത്തിന് കൈമാറി.സൊസൈറ്റി ജീവനക്കാരായ മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി എങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

  • മൂന്നാറിലേക്കുള്ള KSRTC ഡബിൾ ഡക്കർ ബസ് മന്ത്രി കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു

മൂന്നാറിലേയ്ക്കുള്ള KSRTCയുടെ ഡബിൾ ഡക്കർ റോയൽ വ്യൂ സർവീസ് ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്ക് കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആർടിസി റോയൽ വ്യൂ’ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്.

  • ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി

കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമാ തോമസ് കൈകാലുകള്‍ ചലിപ്പിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. അബോധാവസ്ഥയില്‍ നിന്ന് കണ്ണുതുറക്കാന്‍ ശ്രമം ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. ചികിത്സയില്‍ ആശാവഹമായ പുരോഗതിയെന്നാണ് വിലയിരുത്തല്‍.

  • വയനാട് പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും

വയനാട് പുനരധിവാസ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും. പ്രതിപക്ഷവും, കർണാടക സർക്കാരും ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചർച്ചയ്ക്ക് ക്ഷണിച്ചു. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ തുടർ സഹായ സാധ്യതകൾ തേടാനും സർക്കാർ തീരുമാനിച്ചു.

  • എന്‍ എം വിജയന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍

ആത്മഹത്യ ചെയ്ത വയനാട് DCC ട്രഷറര്‍ എന്‍ എം വിജയന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ബാധ്യതയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ആത്മഹത്യക്കുള്ള കാരണം അറിയില്ലെന്ന് കുടുംബം മൊഴി നല്‍കിയതായാണ് വിവരം. വീട്ടില്‍ നിന്ന് ഡയറികള്‍ ഉള്‍പ്പെടെ പരിശോധനക്കായി ശേഖരിച്ചു. വീട്ടിലെ പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്താനായില്ല.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • പുതുവത്സരദിന സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെയെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി. പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ലെന്നും പുത്തൻ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അമ്മ പ്രേമകുമാരി

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അമ്മ പ്രേമകുമാരി . ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ട്. മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണമെന്നും ഇനി കുറച്ചു ദിവസം മാത്രേ അതിന് സാവകാശം ഉള്ളൂ, ഈ രാജ്യത്തിന് മകളെ വിട്ടുകൊടുക്കരുതെന്നും അമ്മ പ്രേമകുമാരി പറഞ്ഞു.

  • രൂപമാറ്റം വരുത്തിയ നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും

രൂപമാറ്റം വരുത്തിയ നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗുളുരുവിലേക്കും തിരികെ രാത്രി 10.30നുമാണ് സര്‍വീസ്. ബുക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ 911 രൂപയാണ് ടിക്കറ്റ് നിരക്ക്. നവീകരണം പൂര്‍ത്തിയാക്കിയ നവ കേരള ബസ് കഴിഞ്ഞദിവസം ബംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചിരുന്നു. സമയക്രമത്തിലും ടിക്കറ്റ് നിരക്കിലും തീരുമാനം ആയതോടെയാണ് നാളെ സര്‍വീസ് ആരംഭിക്കുന്നത്.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related