2025 ഫെബ്രുവരി 28 ശനി 1199 കുംഭം 17
👉🗞️ രാമപുരം: വൈവിധ്യമാർന്ന പരിപാടികളോടെ രാമപുരം കാർഷിക മേള 2026-ന് തുടക്കമായി. പള്ളി മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർഷക കിരീട സമർപ്പണവും ദീപം തെളിക്കലും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
👉🗞️ ട്വന്റി 20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം. അവസാന 3 ഓവറിൽ 43 റൺസ് അടിച്ചു 4 വിക്കറ്റിന് ജയിച്ചു. കളി കൈവിട്ടതോടെ കിവീസിന് സെമി ഉറപ്പിക്കാനായില്ല. ന്യൂസീലൻഡിന്റെ തോൽവിയോടെ പാകിസ്താൻ സെമി പ്രതീക്ഷ നിലനിർത്തി. നാളെ ശ്രീലങ്കയെ വൻ മാർജിനിൽ തോൽപ്പിച്ചാൽ ന്യൂസീലൻഡിനെ മറികടന്ന് പാകിസ്താൻ അവസാന നാലിൽ എത്തും.
👉🗞️ പുതിയ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച് നാസ. ആർട്ടിമിസ് 3, 4 ദൗത്യങ്ങൾ പ്രഖ്യാപിച്ചു. ആർട്ടിമിസ് 4 ദൗത്യം മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കും. ആർട്ടിമിസ് 4 ദൗത്യം 2028 ൽ ഉണ്ടാകുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ആർട്ടിമിസ് 3 ദൗത്യം അടുത്ത വർഷം മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള സാങ്കേതിക വിദ്യ ലോ എർത്ത് ഓർബിറ്റിൽ പരീക്ഷിക്കും.
👉🗞️ ജനീവയിൽ നടന്ന ഇറാൻ-അമേരിക്ക ആണവചർച്ച തീരുമാനാമാകാതെ പിരിഞ്ഞതോടെ ഇറാനിലെ എംബസിയിൽ നിന്ന് തങ്ങളുടെ ജീവനക്കാരെ പിൻവലിക്കുന്നതായി യുകെ. ജീവനക്കാരെ ഉടൻ തന്നെ മാറ്റുമെന്നും എംബസിയുടെ പ്രവർത്തനം ഓൺലൈനായി തുടരുമെന്ന് യുകെ സർക്കാർ വ്യക്തമാക്കി. ആണവചർച്ച തീരുമാനാമാകാതെ പിരിഞ്ഞതോടെയാണ് ഇറാനെ യുഎസ് ആക്രമിക്കാനുള്ള സാധ്യത വർധിച്ചത്.
👉🗞️ കൊല്ലം നഗരത്തിലെ യൂത്ത് കോൺഗ്രസ് കെഎസ്യു പ്രതിഷേധം. പിഡിപിപി നിയമപ്രകാരം കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്. 4 പ്രവർത്തകർക്കെതിരെയാണ് കേസ്. പ്രതികൾ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞ് വെച്ചു. സർക്കാർ പരസ്യങ്ങൾ വലിച്ചുകീറിയെന്നും ഓയിൽ സ്പ്രേ ചെയ്തെന്നും എഫ്ഐആറിൽ വ്യക്തമാക്കി.
👉🗞️ കേരള എന്ന പേര് കേരളം എന്നാക്കി മാറ്റിയതിൽ നന്ദി പറയാൻ സാംസ്കാരിക നായകരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സാംസ്കാരിക നായകരായ ജോർജ് ഓണക്കൂർ, ശ്രീകുമാരൻ തമ്പി, വി. മധുസൂദനൻ നായർ, കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീജിത്ത് മൂത്തേടത്ത്, മുതിർന്ന മാധ്യമപ്രവർത്തകൻ പി. ശ്രീകുമാർ, പ്രൊഫസർ ഡോ. എ.എം. ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. സംസ്ഥാനത്തിന്റെ പേര് കേരള എന്നിതിൽ നിന്ന് കേരളം എന്നാക്കി മാറ്റിയത് ചരിത്രപരമായ തീരുമാനമെന്ന് രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന ആവശ്യം 70 വർഷമായിട്ടും നിറവേറ്റപ്പെടാതെ തുടരുകയായിരുന്നുവെന്നും തലമുറകളായുള്ള ഈ ആവശ്യം സാക്ഷാത്കരിച്ചതിന് മോദിക്ക് നന്ദിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാറ്റത്തിലേക്കുള്ള പ്രയാണത്തിന് തുടക്കമായിക്കഴിഞ്ഞുവെന്ന് അദേഹം പോസ്റ്റിൽ വ്യക്തമാക്കി.
👉🗞️ KSU കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ ആരോപണവുമായി കെ മുരളീധരൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ബോംബ് എറിഞ്ഞത്. നടക്കുന്നത് പിണറായിഗോലു. അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ക്രമസമാധാനനില ഭദ്രമായി തുടരണം എന്നത് കോൺഗ്രസിന്റെ ബാധ്യത അല്ല. അത് സംസ്ഥാന സർക്കാരിന്റെ ബാധ്യത. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെ. യുഡിഎഫുകാർക്കെതിരെ എന്ത് അക്രമം ഉണ്ടായാലും നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രി പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
🗞️👉 ഡൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ വെല്ലുവിളിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബിജെപിക്ക് പത്ത് സീറ്റിൽ അധികം ലഭിച്ചാൽ രാഷ്ട്രീയം നിർത്തുമെന്നും വെല്ലുവിളി. നരേന്ദ്രമോദി , അമിത് ഷാ എന്നിവരുടെ ഗൂഢാലോചനയാണ് മദ്യ നയ അഴിമതിക്കേസ് പിന്നിലെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
🗞️👉 വികസനപരമായ തൊഴിൽ സംസ്ക്കാരം നടപ്പിലാക്കുന്നതിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ഒട്ടുമിക്ക മേഖലകളിലും മിനിമം വേതനം നടപ്പിലാക്കിയതും തൊഴിലിടങ്ങളിലെ ഇരിപ്പിടവകാശം പോലുള്ള വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പിലാക്കിയതും സർക്കാരിന്റെ അഭിമാനകരമായ നേട്ടങ്ങളാണ്. സ്ത്രീ സൗഹൃദ തൊഴിലിടങ്ങൾ ഒരുക്കുന്നതിലും തൊഴിലാളികളുടെ സാമൂഹ്യ – സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിലും സംസ്ഥാനം ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു.
🗞️👉 പെരുവ മുളക്കുളം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് കുടിവെള്ള ടാങ്ക് വിതരണം നടത്തി . 21 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് കുടിവെള്ള ടാങ്ക് നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെഫി ജോസഫ് ടാങ്കുകൾ വിതരണം ചെയ്തു.












