പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 28

spot_img
spot_img

Date:

spot_img
spot_img

വാർത്തകൾ

  • ഫാ. ജെയിംസ് കൊക്കാവയലില്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറി

കാക്കനാട്: സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറിയായി ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ജെയിംസ് കൊക്കാവയലില്‍ നിയമിതനായി. നിലവിലെ സെക്രട്ടറി ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാർ ആന്‍ഡ്രൂസ് താഴത്ത് പിതാവാണ് പെര്‍മനന്‍റ് സിനഡിന്‍റെ അംഗീകാരത്തോടെ നിയമനം നടത്തിയത്. 2020 നവംബര്‍ മാസം മുതല്‍ കമ്മീഷന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറിയായി ഫാ. ജെയിംസ് പ്രവര്‍ത്തിച്ചുവരികയായിരുന്നു.

  • ബൈക്ക് ഇടിച്ചു പരുക്കേറ്റു

പാലാ . റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു പരുക്കേറ്റ പെരുവന്താനം സ്വദേശി ജോസഫ് വി.എസിനെ (71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പൊൻകുന്നത്ത് വച്ചായിരുന്നു അപകടം.

  • ജെ .സി . ഡാനിയൽ ഫൗണ്ടേഷൻ ട്രസ്റ്റ് പുരസ്കാര ജേതാവ് ഏറ്റുമാനൂർ മാടപ്പാട് സ്വദേശി അനിക്കുട്ടന്

ഏറ്റുമാനൂർ: ജെ .സി . ഡാനിയൽ ഫൗണ്ടേഷൻ ട്രസ്റ്റ് പുരസ്കാര ജേതാവ് ഏറ്റുമാനൂർ മാടപ്പാട് സ്വദേശി അനിക്കുട്ടന് എസ്. പി. പിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മികച്ച പ്രൊജക്ട് ഡിസൈനർക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പുരസ്കാരമാണ് അനിക്കുട്ടന് ലഭ്യമായത്.

  • നിർമ്മിക്കുന്ന വീടൊന്നിന് 20 ലക്ഷം ചെലവ് നിശ്ചയിച്ച് സർക്കാർ

മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ വീടൊന്നിന് 20 ലക്ഷം ചെലവ് നിശ്ചയിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാൻ നിർദേശമുണ്ട്. വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെയും പരിഗണിക്കും.

  • സർക്കാർ കുടിശിക തീർത്തു നൽകിയത് സമരവിജയമെന്ന് ആശാ വർക്കേഴ്സ്

കുടിശികയും ഇൻസെന്റീവും ലഭിച്ചു തുടങ്ങിയതിൽ സന്തോഷം. എന്നാൽ ജോലി ചെയ്ത ശമ്പളം വാങ്ങാൻ വേണ്ടി മാത്രമല്ല 18 ദിവസമായി സമരം ചെയ്യുന്നത്. ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വർക്കേഴ്സ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സമരത്തിനിടയിലുണ്ടായ അക്രമത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് ആശാ വർക്കേഴ്സ് പ്രതികരിരിച്ചു. അക്രമം ഉണ്ടാക്കുന്നത് സമരത്തെ ഗുണത്തേക്കാൾ ഏറെ ദോഷമായി ബാധിക്കും.
പിന്തുണ നൽകുന്നത് നല്ലതെന്നും സമരക്കാർ വ്യക്തമാക്കി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related