2024 ഫെബ്രുവരി 26 വ്യാഴം 1199 മകരം 15
വാർത്തകൾ
- ക്യാൻസർ ദിനാചരണം: സന്നദ്ധ പ്രവർത്തക പരിശീലനവും വിജയികളെ ആദരിക്കലും.
കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടത്തിവരുന്ന ആശാകിരണം ക്യാൻസർ സുരക്ഷായജ്ഞത്തിൻ്റെ ഭാഗമായി ഈ വർഷത്തെ ക്യാൻസർ ദിനാചരണം ഇന്ന് (ഫെബ്രുവരി മാസം 27-ാം തീയതി ) രണ്ടിന് പാലാ ബിഷപ്പ്സ് ഹൗസിൽ വച്ച് നടത്തപ്പെടും. കേരള സോഷ്യൽ സർവ്വീസ് ഫോറത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ യജ്ഞത്തിൻ്റെ ഭാഗമായി മാതാപിതാക്കൾക്കായി രൂപതാതലത്തിൽ സംഘടിപ്പിച്ച പ്രസംഗ മൽസര വിജയികൾക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്യുന്നതും ക്യാൻസർ പ്രതിരോധ സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനവും നടത്തപ്പെടും. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേള്ളന ഉത്ഘാടനവും സമ്മാനദാനവും നിർവ്വഹിക്കും. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കും.
- ശിഷ്യന്മാരെ വളർത്തുകയും വളരാനനുവദിക്കുകയും ചെയ്യുമ്പോഴാണ് ഗുരുവിന് ആത്മാഭിമാനവും സന്തോഷവും സംജാതമാകുന്നത് : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: ഗുരുവിനെക്കാൾ വലിയ ശിഷ്യരെ സൃഷ്ടിക്കുമ്പോളാണ് ഗുരു ഉന്നതസ്ഥാനീയനായി മാറുന്നതെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ വിദ്യാലയങ്ങളിൽ നിന്നു വിരമിക്കുന്ന അധ്യാപക അനധ്യാപകർക്ക് അക്കാദമിക് കൗൺസിലിൻ്റെയും ടീച്ചേഴ്സ് ഗിൽഡിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
- പാർട്ടി സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തു
കോട്ടയം: കേരള കോൺഗ്രസ് ഡമോക്രാറ്റിക് തൃണമൂൽ കോൺഗ്രസിൽ ലയിച്ചു. പാർട്ടി സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തു. മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി.അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു സജിയുടെയും കൂട്ടരുടെയും പാർട്ടി പ്രവേശനം.ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്നു കേരള കോൺഗ്രസ് ഡമോക്രാറ്റിക്. സജിയുടെ നീക്കം ബിജെപിക്കും എൻഡിഎ മുന്നണിക്കും അപ്രതീക്ഷിത തിരിച്ചടിയായി.കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുൻ ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയർമാനുമായിരുന്നു. മോൻസ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സജി കേരള കോൺഗ്രസ് വിട്ടത്. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സ്ഥാനവും സജി രാജിവെച്ചിരുന്നു. പാർട്ടിയിൽ മോൻസ് ജോസഫിന്റെ പീഡനം മൂലമാണ് തന്റെ രാജിയെന്നായിരുന്നു സജി മഞ്ഞക്കടമ്പൻ പറഞ്ഞത്. തുടന്ന് എൻഡിഎയുടെ ഭാഗമായി.തൃണമൂൽ കോൺഗ്രസിലൂടെ വീണ്ടും യുഡിഎഫിലേക്കു മടങ്ങിവരാനാണു സജി ശ്രമിക്കുന്നതെന്നാണു സൂചന.
- പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരും; എം.വി.ഗോവിന്ദൻ
പ്രായപരിധി മാനദണ്ഡത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രായപരിധിയിൽ ഇളവുളള രാജ്യത്തെ ഏക നേതാവ് പിണറായിയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ പാർട്ടി കോൺഗ്രസ് തന്നെ പിണറായിക്ക് ഇളവ് നൽകിയതാണെന്നും ആ ഇളവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും നൽകിയ അഭിമുഖത്തിൽ എം വി ഗോവിന്ദൻ വ്യക്തമാക്കുന്നു.
- കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നൂ
സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
- SMYM കടനാട് ഫൊറോനയുടെ 2025 പ്രവർത്തനവർഷ ഉദ്ഘാടനം നടത്തപ്പെട്ടു
SMYM കടനാട് ഫൊറോനയുടെ 2025 പ്രവർത്തനവർഷ ഉദ്ഘാടനം ഫൊറോന വികാരി വെരി. റവ. ഫാ. ജോസഫ് പാനാമ്പുഴ, SMYM കടനാട് ഫൊറോന ഡയറക്ടർ റവ. ഫാ. ജോസഫ് അട്ടാങ്ങാട്ടിൽ, രൂപത സിൻഡിക്കേറ്റ് കൗൺസിലർ എബിൻ തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു. രൂപതാ പ്രസിഡന്റ് അൻവിന് സോണി, രൂപത സെക്രട്ടറി ബനിസൺ ബെന്നി, ഫോറോനാ പ്രസിഡന്റ് ഡെറ്റൽ, എന്നിവർ സന്നിഹിതരായിരുന്നു.
- സുഡാനിൽ സൈനിക വിമാനം തകർന്നുവീണു
സുഡാനിൽ സൈനിക വിമാനം തകർന്നുവീണ് 46 പേർ മരിച്ചു. പത്തുപേർക്ക് പരുക്കേറ്റു. ഖാർതൂം നഗരത്തിന് സമീപം ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത്. വടക്കൻ ഒംദർമാനിലെ വാദി സൈദാൻ സൈനിക വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കം കൊല്ലപ്പെട്ടു എന്നാണ് വിവരം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
- അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയൻ്റ നേതൃത്വത്തിൽ ദേശ താലപ്പൊലി
ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ ആറാം ഉത്സവമായ മാർച്ച് നാലിന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയൻ്റ നേതൃത്വത്തിൽ ദേശ താലപ്പൊലി ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
- ഇന്ത്യയിൽ ഇഷ്ടം പോലെ ചെലവാക്കാൻ പണം കൈയ്യിലുള്ളവർ വളരെ കുറവ്; ധനികരുടെ സമ്പത്ത് വളരുന്നതായി കണക്ക്
143 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ അടിസ്ഥാന ആവശ്യത്തിനപ്പുറം സാധനങ്ങൾ വാങ്ങാൻ സാമ്പത്തിക ശേഷിയുള്ളവരുടെ എണ്ണം വളരെ കുറവാണെന്ന് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ബ്ലൂം വെഞ്ച്വേഴ്‌സിന്റെ റിപ്പോർട്ട്. അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറമുള്ള സാധനം വാങ്ങാൻ ആവശ്യമായ വരുമാനമുള്ളവർ 13-14 കോടി പേർ മാത്രമെന്നാണ് കണക്ക്.