spot_img

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 26

spot_img

Date:

വാർത്തകൾ

🗞️👉 പൊന്‍കുന്നം പാലത്തിനടിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിക്കാത്ത പാലാ നഗരസഭ അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭ ഓഫീസിന് മുൻപിൽ നാളെ രാവിലെ 10 മണിമുതൽ ശവപ്പെട്ടിയില്‍ കിടന്ന് സമരം ചെയ്യുമെന്ന് പരാതിക്കാരനും വ്യാപാരിയുമായ അജി മര്‍ക്കോസ്.പൗരാവകാശ സമിതി പ്രസിഡന്റ് ജോയ് കളരിക്കല്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും. നഗരസഭയില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ബങ്ക് ലൈസന്‍സ് അനധികൃതമായി കൈക്കലാക്കി മറ്റൊരു സ്വകാര്യ വ്യക്തി ഇവിടെ കെട്ടിടം പണിയുകയും വാടകയ്ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് അജി മാര്‍ക്കോസ് നഗരസഭയില്‍ പരാതി നല്‍കിയത്.

🗞️👉 ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ മാരകായുധം കൊണ്ട് വധിക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍. കൊല്ലടാ എന്ന് ആക്രോശിച്ച് പ്രതികള്‍ പാഞ്ഞടുത്തു. മാരകായുധം കൊണ്ട് കഴുത്തിന് ആക്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. മന്ത്രിയുടെയും ഗണ്‍മാന്‍ അഭിലാഷ് എംഎസിന്റെയും പരാതിയിലാണ് നടപടി.

🗞️👉 കണ്ണൂരിൽ കെഎസ്‌യു ആക്രമണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. കേരളം കഴുത്തിന് പിടിക്കും. ഇപ്പോഴല്ല, അടുത്ത തിരഞ്ഞെടുപ്പിൽ ഈ സർക്കാരിനെ ബാലറ്റിലൂടെ കേരളം കഴുത്തിന് പിടിച്ച് തന്നെ പുറത്താക്കുമെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് പരാമർശം.

🗞️👉 ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ സംസാരിക്കാനായതില്‍ അഭിമാനമെന്ന് മോദി. ഭീകരതയോട് വീട്ടുവീഴ്ചയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അഭിസംബോധനയില്‍ പലസ്തീനെ കുറിച്ചും മോദി പരാമര്‍ശിച്ചു. മുംബൈ ഭീകരാക്രമണത്തെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. മുംബൈ ആക്രമണത്തെ കുറിച്ചും ഇസ്രായേലി പൗരന്മാര്‍ ഉള്‍പ്പെടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളെ കുറിച്ചും നാം ഓര്‍ക്കുന്നു.

🗞️👉 ആഞ്ഞു വീശുന്ന ജനരോഷത്തിൽ നിന്നു സർക്കാരിനെ സംരക്ഷിക്കാനുള്ള നാടകമാണ് ആരോഗ്യ മന്ത്രി വീണാജോർജിനെ കെ .എസ് .യു പ്രവർത്തകർ അക്രമിച്ചുവെന്ന സിപിഎമ്മിന്റെ അടിസ്ഥാന രഹിതമായ ആക്ഷേപമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. സത്യം പുറത്തു വരുമ്പോൾ സർക്കാരിനും സി പി ഐ എമ്മിനും ദുഖിക്കേണ്ടി വരും.

🗞️👉 കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധത്തില്‍ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്താനാണ് തീരുമാനം. നേരത്തെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്ത്രിയെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം തന്നെയാണ് പരിശോധിച്ചത്. കഴുത്തിന് ക്ഷതമെന്നും വിദഗ്ധ പരിശോധന വേണമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. എംആര്‍ഐ സ്‌കാനിംഗിനും നിര്‍ദേശിച്ചു. പിന്നാലെയാണ് പരിയാരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

🗞️👉 കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോ​ഗ്യ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. ആരോഗ്യ മന്ത്രിക്ക് സിംപതി ഉണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നാടകം പാളി. കെഎസ്‌യു പ്രവർത്തകരുടെ ശബ്ദത്തേക്കാൾ കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശമാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു.

🗞️👉 സംസ്ഥാന സർക്കാരിന്റെ 2023-24 വർഷത്തെ നാഷണൽ സർവ്വീസ് സ്കീം (NSS) പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം വഴുതക്കാട് ഗവ. വിമെൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരങ്ങൾ സമ്മാനിച്ചു. സാമൂഹിക സേവന രംഗത്തെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 2023-24 വർഷത്തെ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം പാലാ അൽഫോൻസാ കോളേജ് ഏറ്റുവാങ്ങി.

🗞️👉 കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെ വിദഗ്ധ സംഘം പരിശോധിച്ചു. പരിയാരം മെഡിക്കൽ ‌കോളജിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധിച്ചത്. കഴുത്തിന് ക്ഷതമെന്നും വിദഗ്ധ പരിശോധന വേണമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. എംആർഐ സ്കാനിംഗിനും നിർദേശിച്ചു. പരുക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യുവിന്റെ കൈവിട്ട പ്രതിഷേധം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related