2024 ഫെബ്രുവരി 26 ബുധൻ 1199 മകരം 14
- ആറളം കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി
കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി-ലീല ദമ്പതികളുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി. 5 ലക്ഷം വീതം 10 ലക്ഷം രൂപയാണ് മക്കൾക്ക് കൈമാറിയത്. ദമ്പതികളെ കാട്ടാന ചവിട്ടിയരച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചവിട്ടിൽ നെഞ്ചും തലയും തകർന്നു പിന്നീട് ഇരുവരെയും വലിച്ചെറിഞ്ഞതോടെ ശരീരങ്ങളിൽ ആഘാതം ഉണ്ടായതും മരണത്തിന് കാരണമായി.
- പത്തനംതിട്ടയിൽ കടയിലേയ്ക്ക് കാർ ഇടിച്ചുകയറ്റി അക്രമം
പത്തനംതിട്ടയിൽ കാര്‍ ഓടിച്ചുകയറ്റി അക്രമം. കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറ്റി. മൂന്ന് വാഹനങ്ങളിലും ഇടിപ്പിച്ചു. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം നടന്നത്. കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപമാണ് സംഭവം ഉണ്ടായത്. വഴിയാത്രക്കാരടക്കം നാല് പേർക്കും പരുക്കുണ്ട്. കലഞ്ഞൂര്‍ വലിയ പളളിക്ക് സമീപം ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു അക്രമം. ആളുകളെ കാറിടിപ്പിക്കാനും ശ്രമം നടന്നു. രണ്ടുപേര്‍ പൊലീസ് പിടിയിലായി. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമിത വേഗതയില്‍ കാര്‍ ഓടിച്ച് പോയ കലഞ്ഞൂര്‍ പുത്തന്‍പുരയില്‍ ജോണ്‍ വര്‍ഗീസ്, കുറ്റുമണ്ണില്‍ ബിനു വര്‍ഗീസ് എന്നിവരെ കൂടല്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.
- ആശമാരുടെ സമരത്തില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം; കേരളത്തിലെ ആശമാര്‍ മെച്ചപ്പെട്ട സ്ഥിതിയിലെന്ന് ശ്രീമതി
ആശ വര്‍ക്കറുമാരുടെ സമരത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം നേതാക്കള്‍. ഒരേ ജോലി ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശമാരേക്കാള്‍ ഉയര്‍ന്ന വേതനം കേരളത്തിലെ ആശമാര്‍ക്കുണ്ടെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. ആയിരം രൂപ വേതവം 7000 ആക്കി ഉയര്‍ത്തിയത് ആരാണെന്ന് ചിന്തിക്കണമെന്നും കേരളത്തിലെ ആശമാര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥിതിയാണുള്ളതെന്നും പി കെ ശ്രീമതി പറഞ്ഞു. അതേസമയം സമരത്തിന് പിന്നില്‍ അരാജക, അരാഷ്ട്രീയ വിഭാഗങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു.
- ഇനി കേരള ബ്ലാസ്റ്റേഴ്സിന് സാധ്യത ഉണ്ടോ? കണക്കുകളിൽ പ്രതീക്ഷ
മോഹൻ ബഗാനോട് 3-0ന്റെ തോൽവി. രണ്ടാമത്തെ കളിയിൽ എഫ്സി ഗോവയ്ക്ക് എതിരെ 2-0ന്റെ തോൽവി. ഇനി മൂന്ന് മത്സരങ്ങളാണ് ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് മുൻപിലുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് സാധ്യതകൾ അവസാനിച്ചോ? 21 കളിയിൽ നിന്ന് 11 തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് സാധ്യത കണക്കുകളിലെ കളി നോക്കുമ്പോൾ ഇതുവരെ അവസാനിച്ചിട്ടില്ല.
- ബംഗാളില്‍ പിരിഞ്ഞുപോകുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് 5 ലക്ഷം; രാഹുല്‍ മാങ്കൂട്ടത്തില്‍
ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആശവര്‍ക്കര്‍മാരുടെ സമരം ന്യായമായ സമരമാണെന്നും അതിന് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആ സമരം വിജയിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശാവര്‍മാരെ അപമാനിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിനെയും അദ്ദേഹം വിമര്‍ശിച്ചു. എളമരം കരീമിന്റെ ഭാഷ കേട്ടപ്പോള്‍ സിഐടിയു സെക്രട്ടറിയാണോ, കോര്‍പ്പറേറ്റ് സെക്രട്ടറിയാണോയെന്ന് മനസിലായില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു.
- “എനിക്കുവേണ്ടി പ്രാർത്ഥിക്കുക”; അര്‍ജന്റീനയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ എക്സിബിഷന്‍
ഫ്രാൻസിസ് മാർപാപ്പ റോമില്‍ ആശുപത്രിയില്‍ തുടരുന്നതിനിടെ പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മാതൃരാജ്യമായ അര്‍ജന്റീനയില്‍ കലാപ്രദര്‍ശനം. “എനിക്കുവേണ്ടി പ്രാർത്ഥിക്കുക” എന്ന പേരിലാണ് അർജൻ്റീനിയന്‍ നഗരമായ ലാ പ്ലാറ്റയില്‍ കലാപ്രദർശനം ആരംഭിച്ചിരിക്കുന്നത്. ഫ്രാൻസിസ് പാപ്പ ആരോഗ്യം വീണ്ടെടുക്കുന്നതിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനുമായി ആളുകളെ പ്രാർത്ഥിക്കാന്‍ ക്ഷണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാപ്പയുടെ വ്യത്യസ്തയുള്ള ചിത്രങ്ങളുമായി പ്രദര്‍ശനം നടക്കുക.