2025 ഫെബ്രുവരി 24 ചൊവ്വ 1199 കുംഭം 13
വാർത്തകൾ
🗞️👉 കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന് പുതിയ പ്രസിഡൻറ്. നിലവിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ പ്രസിഡന്റായ ആർ എൽ ശ്രീലാൽ ആണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് . സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരിക്കും ഇനി കരുവന്നൂർ ബാങ്ക്. നിലവിൽ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറാണ് ശ്രീലാൽ.
🗞️👉 വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി. താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്നത് മറ്റന്നാൾ നടത്താൻ ആയിരുന്നു. വയനാടിന്റെ കണ്ണീരൊപ്പാൻ കേരളം ഒറ്റക്കെട്ടായി പടുത്തുയർത്തിയ പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 2024 ജൂലൈ 30ലെ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ ഒരുക്കിയ 178 വീടുകളാണ് നാടിന് സമർപ്പിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചരിത്രനിമിഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചത്.
🗞️👉 റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് ഏഴ് പേരുമായി പോയ എയർ ആംബുലൻസ് ഝാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമാരിയയ്ക്ക് സമീപം തകർന്നുവീണ് ഒരു മരണം. സഞ്ജയ് കുമാർ എന്നയാളാണ് മരിച്ചത്. വിമാനത്തിനകത്ത് ഉണ്ടായിരുന്ന മറ്റ് ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്. വിമാനം റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തകരുകയായിരുന്നു. റെഡ്ബേർഡ് എയർവേയ്സ് ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ സഞ്ജയ് കുമാറുമായി പോയ എയർ ആംബുലൻസ് ആണിത്. രോഗി , ഡോക്ടർ, മെഡിക്കൽ അറ്റൻഡൻ്റ്, രണ്ടു വിമാന ജീവനക്കാർ, രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
🗞️👉 കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കാൻ ഗൂഢനീക്കം നടക്കുന്നുവെന്ന് മന്ത്രി വീണാ ജോർജ്. മികച്ച ചികിത്സാ സംവിധാനമാണിവിടെയുള്ളത്. നിപയെയും അമീബിക് മസ്തിഷ്ക ജ്വരത്തെയും പ്രതിരോധിച്ചു. കുത്തക ആശുപത്രികളാണ് കുപ്രചാരണത്തിന് പിന്നിൽ. കുത്തകകൾക്ക് മുമ്പിൽ മുട്ടുമടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
🗞️👉 കോഴിക്കോട് വലിയങ്ങാടിയിലെ കോര്പ്പറേഷന് കെട്ടിടത്തിന്റെ സ്ലാബ് തകർന്നവീണ് 4 തൊഴിലാളികൾ മരിച്ച സംഭവത്തിൽ കോര്പ്പറേഷന് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡോ.എം.കെ മുനീര്‍ എംഎല്‍എ.അറുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം അറ്റകുറ്റ പണി നടത്തി ബലപ്പെടുത്താനോ സുരക്ഷിതമായി പൊളിച്ചു നീക്കാനോ കോർപ്പറേഷൻ ശ്രമിച്ചില്ല. സമാനമായി നിരവധി കെട്ടിടങ്ങളാണ് നഗരത്തില്‍ ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നതെന്നും മുനീർ പറഞ്ഞു.
🗞️👉 മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗ് നിർമിച്ച വീടുകളുടെ താക്കോൽ ദാനം മുൻ നിശ്ചയപ്രകാരം ഫെബ്രുവരി 28 ന് തന്നെ നടക്കുമെന്ന് പി എം എ സലാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിവരം പങ്കുവച്ചത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗ് നിർമിക്കുന്ന ഭവനങ്ങളുടെ ആദ്യഘട്ടത്തിൽ കൈമാറുന്ന 51 വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.
🗞️👉 യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിസി ജോർജ് പൊതുസമൂഹത്തിന് മുമ്പിൽ മഹാത്മാഗാന്ധിയെ ഗുരുതരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എന്നാണ് പരാതി. പിസി ജോർജിന്റെ പരാമർശങ്ങൾ വിദ്വേഷവും ആശാന്തിയും സൃഷ്ടിക്കാൻ ഇടയുള്ളത്. ചരിത്രപുരുഷന്മാരെ അപമാനിച്ച് ജനവികാരം ഇളക്കിവിടുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
🗞️👉 യുപിയിലെ സിക്കന്തര്‍പൂരിലാണ് പാസ്റ്റര്‍ ജോസ് തോമസ് അറസ്റ്റിലായത്. പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം ചെയ്തെന്നാണ് കേസ്. മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് നടപടി ബജ്റംഗ്ദള്ളാണ് പരാതി നൽകിയത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതി. മതപരമായ പുസ്തകങ്ങളും മ്യൂസിക് സിസ്റ്റവും മൈക്രോഫോണും പിടിച്ചെടുത്തു.
🗞️👉 ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ‘പ്രഹാർ’ എന്ന പേരിൽ ആണ് പുതിയ നയം. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പുറമേ ട്രോണുകളുടെ ദുരുപയോഗം സൈബർ ആക്രമണങ്ങൾ ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവയെ നേരിടാൻ ലക്ഷ്യമിട്ടാണ് പുതിയ നയം. ഇന്ത്യൻ പൗരന്മാരെയും താല്പര്യങ്ങളെയും സംരക്ഷിക്കുക. ഭീഷണികൾക്കെതിരെ വേഗത്തിലുള്ള പ്രതികരണം, ആഭ്യന്തര സുരക്ഷാശേഷി വർദ്ധിപ്പിക്കുക തുടങ്ങിയ അടിസ്ഥാന തത്വങ്ങളെ മുൻനിർത്തിയാണ് പ്രഹാർ രൂപീകരിച്ചിരിക്കുന്നത്.
🗞️👉 സുരേഷ്ഗോപി എംപിയ്ക്ക് തിരഞ്ഞെടുപ്പ് കുട്ടികളിയാണെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. സുരേഷ്ഗോപി പലസ്ഥലങ്ങളിലായി വോട്ടു ചേർക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാർ വാങ്ങിയപ്പോൾ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരനായിരുന്നു, ലോക്സഭയിൽ മത്സരിച്ചപ്പോൾ തൃശൂർക്കാരനായി തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും തിരുവനന്തപുരത്തുകാരനായി,നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഗുരുവായൂർകാരനായി… ബിജെപി ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതുണ്ട്. പുതിയ കാലഘട്ടത്തിൽ തെറ്റായ സന്ദേശമാണ് ഇത് നൽകുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.












