പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 23

spot_img
spot_img

Date:

spot_img
spot_img

വാർത്തകൾ

  • രാജ്യം എ.ഐ കുതിപ്പിൽ – ധനകാര്യ മന്ത്രി ‘നിര്‍മ്മല സീതാരാമന്‍

രാജ്യം എ.ഐ. രംഗത്ത് വന്‍ കുതിപ്പിന്റെ പാതയിലാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. പാലാവലവൂരിലെ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ട്രിപ്പിൾ ഐ.ടി (ഐ.ഐ.ഐ.ഐടി)യൂടെ ആറാo ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്ന നിർമ്മല സീതാരാമൻ.വിവിധ മേഖലകളില്‍ എ.ഐ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കി വരികയാണ്.

  • വ്യവസായങ്ങൾ തുടങ്ങാൻ പഞ്ചായത്തിന്റെ ലൈസൻസ് വേണ്ട, ചട്ടങ്ങളിൽ ഇളവു വരുത്തി സർക്കാർ

സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ തദ്ദേശ നിയമങ്ങളിൽ ഇളവുവരുത്തി സർക്കാർ. കാറ്റഗറി ഒന്നിലെ രണ്ട് വിഭാഗത്തിൽപ്പെടുന്ന സംരംഭങ്ങൾ തുടങ്ങാൻ ഇനി പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല.

  • മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തി;
    സഹോദരങ്ങൾക്ക് ഭാര്യമാർ വൃക്കകൾ മാറി നൽകി.

പാലാ : ഗുരുതര വൃക്കരോഗം ബാധിച്ച സഹോദരന്മാർക്കു ഭാര്യമാർ വൃക്കകൾ പരസ്പരം മാറി നൽകിയ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. നെഫ്രോളജി വിഭാഗം സീനിയർ കൺസൾ‌ട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും റീനൽ ട്രാൻസ്പ്ളാന്റ് സർജനുമായ ഡോ.വിജയ് രാധാകൃഷ്ണൻ ,കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ സി എന്നിവരുടെ നേതൃത്വത്തിലാണ് മധ്യതിരുവതാംകൂറിലെ ആദ്യത്തെ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തിയത്.

  • ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു

ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു. ആലപ്പുഴയിൽ വെച്ചാണ് മകൾ പ്രിയങ്ക(28) പാമ്പുകടിയേറ്റത്. ആലപ്പുഴയിൽ അമ്മ നിഷയുടെ വീട്ടിലെത്തിയപ്പോഴാണ് പാമ്പുകടിയേറ്റത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ എംഐസിയുവിൽ നിരീക്ഷണത്തിലാണ്. അപകടാവസ്ഥയില്ലെന്ന് ഡോക്ടർമാർ. കടിച്ചത് നോൺ-വെനമസ് സ്‌നേക്ക് എന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. 

  • കുണ്ടറയിലെ ട്രെയിൻ അട്ടിമറി ശ്രമത്തിൽ പ്രതികൾ പിടിയിൽ

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. മദ്യത്തിന് പുറത്ത് ചെയ്തു പോയതാണെന്നും തെറ്റ് പറ്റി പോയെന്നും പ്രതികൾ മൊഴി നൽകി.

  • മുംബൈ വിമാനത്താവളത്തിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഫെയർമോണ്ട് ഹോട്ടലിൽ തീപിടുത്തം. ടെർമിനൽ 2ന് സമീപമുള്ള ഹോട്ടലാണിത്. വലിയ തോതിൽ ഹോട്ടലിൽ നിന്ന് പുക ഉയരുന്നതിനാൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

  • വെങ്ങാനൂരിലെ ഒൻപതാം ക്ലാസുകാരന്റേത് തൂങ്ങി മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്


തിരുവനന്തപുരം വെങ്ങാനൂരിലെ ഒൻപതാം ക്ലാസുകാരന്റെ മരണം തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. വിദ്യാർത്ഥിയുടെ ശരീരത്തിലെ പാടുകൾ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം നടത്തും. അലോക് നാഥിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

  • NCP സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ തോമസിനെ പിന്തുണക്കാൻ ശശീന്ദ്രൻ പക്ഷം

NCP സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിൽ തോമസ്.കെ.തോമസിനെ പിന്തുണക്കാൻ ശശീന്ദ്രൻ പക്ഷം. തോമസിന് പകരം പി.സി ചാക്കോ ബദൽ പേരുകൾ നിർദേശിച്ചാൽ അംഗീകരിക്കേണ്ടെന്നും തീരുമാനം. വൈസ് പ്രസിഡൻറ് പി.എം.സുരേഷ് ബാബുവിനെ അധ്യക്ഷനാക്കാൻ ചാക്കോ ശ്രമം നടത്തുന്നുവെന്ന സംശയത്തിലാണ് ഈ നിലപാട്. പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാൻ ഈമാസം 25ന് യോഗം നടക്കാനിരിക്കെയാണ് ശശീന്ദ്രൻ പക്ഷം സമാന്തര യോഗം വിളിച്ചത്.

  • ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ പങ്കില്ല; വാദത്തിലുറച്ച് എം എസ് സൊല്യൂഷൻസ് സിഇഒ

ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യപ്രതി എം എസ് സൊല്യൂഷൻസ് സിഇഒ എം ഷൂഹൈബ്. ചോദ്യങ്ങള്‍ തയ്യാറാക്കിയത് നേരത്തെ അറസ്റ്റിലായ അധ്യാപകര്‍ ആണ്. ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ തനിക്ക് പങ്കില്ല. എം എസ് സൊലൂഷൻസിന്റെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ പ്രവചനം മാത്രമാണെന്നും അതേ ചോദ്യങ്ങള്‍ ക്രിസ്മസ് പരീക്ഷയ്ക്ക് വന്നത് യാദൃശ്ചികമാണെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

  • ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിൽ ഐ.ടി പാർക്ക്

ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിൽ ഐ.ടി പാർക്ക് പദ്ധതിയുമായി വിമാനത്താവള സംരംഭകരായിരുന്ന കെജിഎസ് ഗ്രൂപ്പ്. ഇൻഫോ പാർക്ക് ഇൻറഗ്രേറ്റഡ് ബിസിനസ് ടൗൺഷിപ്പ് എന്നതാണ് പദ്ധതിയുടെ പേര്. 7000 കോടി രൂപയുടെ നിക്ഷേപവും 10000 പേർക്ക് തൊഴിലുമെന്നാണ് വാഗ്ദാനം. ടിഒഎഫ്എൽ പത്തനംതിട്ട ഇൻഫ്രാ ലിമിറ്റഡ് എന്ന പേരിലാണ് പുതിയ പദ്ധതി.

  • വടകരയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു

വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മോഹനന്റെ അമ്മ നാരായണിയാണ് (80) മരിച്ചത്. തീ പിടുത്ത സമയത്ത് ഇവർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഏഴ് മണിയോടെയാണ് വീടിനുള്ളിൽ തീ ഉയർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീ കെടുത്തിയാണ് ഉള്ളിൽ കടന്നത്. എന്നാൽ, നാരായണിയെ രക്ഷിക്കാനായില്ല. തീപിടുത്തമുണ്ടായതിൻ്റെ കാരണം വ്യക്തമല്ല.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related