spot_img

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 20

spot_img

Date:

വാർത്തകൾ

🗞️👉 വയറ്റില്‍ കത്രികയുമായി ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ ദുരിത ജീവിതം. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളം. വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടെത്തിയത് എക്‌സ് റേയില്‍. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കത്രിക കണ്ടെത്തിയില്ലെന്ന് ഉഷ ജോസഫ് പറഞ്ഞു.

🗞️👉 ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക. ഈ ആഴ്ച അവസാനം ഇറാനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ ആക്രമിക്കാനുള്ള അമേരിക്കയുടെ നീക്കം തീക്കളിയാണെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തി. പശ്ചിമേഷ്യന്‍ തീരത്ത് അമേരിക്ക സൈനിക സന്നാഹം ശക്തിപ്പെടുത്തി. ഇറാനെ ആക്രമിക്കുന്ന പക്ഷം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ സൈനികതാവളം അമേരിക്ക ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

🗞️👉 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എ അല്ലാത്തതിന്റെ അധികാര നഷ്ട ബോധമല്ല, മറിച്ച് ചെയ്യാത്ത തെറ്റിന്റെ പേരില്‍ വേട്ടയാടപ്പെട്ട ഒരു മനുഷ്യന്റെ മാനസികാവസ്ഥയാണ് കെ ബാബു എന്ന മനുഷ്യനെ ബാധിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ആള്‍ക്കൂട്ടത്തില്‍ ജീവിച്ച ഒരു മനുഷ്യനു ആ ആള്‍ക്കൂട്ടം തന്നെ ഒരു ട്രോമയായ് മാറി. ആരെങ്കിലും ഒന്ന് നോക്കിയാല്‍ അത് താന്‍ ചെയ്യാത്ത തെറ്റില്‍ തന്നെ ക്രൂശിക്കുകയാണോ ആണോ എന്നുവരെ ആ മനുഷ്യന് തോന്നിയ കാലം.

🗞️👉 തിരുവനന്തപുരം നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ നവജാതശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്നാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ക്കെതിരെയാണ് കേസെടുത്തത്.

🗞️👉 ബാർ സമയ ക്രമീകരണത്തിൽ പ്രതികരണവുമായി എം കെ മുനീർ. എന്ത് സന്ദേശമാണ് സർക്കാർ ജനങ്ങൾക്ക് നൽകുന്നത്. ഘട്ടം ഘട്ടമായി മദ്യ വർജനം എന്ന് പറഞ്ഞു വന്നവരാണ്. അന്നത്തെ പരസ്യത്തിൽ അഭിനയിച്ച രണ്ടു പേരും ഇന്നില്ല. അവരുടെ ആത്മവിനോട് ചെയ്യുന്ന നീതികേടാണ് ഇത്. തീരുമാനം പിൻവലിക്കണം. ജനങ്ങളെ ആകർഷിക്കുന്ന യാത്രയാണ് വി.ഡി. സതീശൻ നടത്തുന്നത്. കോൺഗ്രസ്‌ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം. മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ലീഗ് അഭിപ്രായം പറയാറില്ല.

🗞️👉 എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വർഗീസ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റം. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറഞ്ഞത് ഹണി എം വർഗീസ് ആയിരുന്നു. തൊടുപുഴ, ആലപ്പുഴ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലെ ജഡ്ജിമാർക്കും മാറ്റം.

🗞️👉 കോട്ടപ്പുറം രൂപതയുടെ സാമൂഹികസേവന വിഭാഗമായ കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ് – കോട്ടപ്പുറം)യുടെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ഇലക്ട്രിഷ്യന്‍, ഐ.ടി.ഐ വയര്‍മാന്‍, ഡിപ്ലോമ ഇലക്ട്രിക്കല്‍ എന്നി കോഴ്സ് കഴിഞ്ഞവര്‍ക്കുള്ള പി.എസ്.സി പരിശീലന ഉദ്ഘാടനം കയ്പമംഗലം എം.എല്‍.എ ശ്രീ. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

🗞️👉 രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ചു. രാമപുരം പോലീസ് എസ്. എച്ച്. ഒ. ദീപക് കെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ വർണ്ണാഭമാക്കി. വിവിധ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ് നേടിയ ബ്ലൂ ഹൗസ് പവൻ റ്റി സുനു മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. റെഡ് ഹൗസ് ഫസ്റ്റ് റണ്ണർഅപ്പ് ആയി. സ്പോർട്സ് ഡേ യോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരങ്ങളിൽ വിദ്യാർഥികളും, സ്റ്റാഫ് അംഗങ്ങളും ആവേശപൂർവ്വം പങ്കെടുത്തു.

🗞️👉 ഏറ്റുമാനൂർ: മുൻ എംപിയും കേരളാ കോൺഗ്രസിൻ്റെ സ്ഥാപക നേതാവുമായ പ്രൊഫ. എം.എം. ജോസഫിൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഞായറാഴ്ച നടക്കും. ഏറ്റുമാനൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വൈകുന്നേരം നാലിന് ഏറ്റുമാനൂർ പ്രസ്ക്ലബ് ഹാളിലാണ് സമ്മേളനം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related