2024 ഫെബ്രുവരി 19 ബുധൻ 1199 മകരം 07
വാർത്തകൾ
- മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം
മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻതീപിടുത്തം. കോഡൂർ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് 12 മണിയോടെ തീപിടുത്തം ഉണ്ടായത്. ഹരിത കർമ്മ സേനയുടെ എട്ടു സ്ത്രീകൾ ഈ സമയം കേന്ദ്രത്തിൽ ഉണ്ടായിരുന്നു. മാലിന്യ കേന്ദ്രത്തിനകത്തേക്ക് പുറത്ത് നിന്ന് തീ പടരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.
- പാവപ്പെട്ടവന്റെ വാഹനസ്വപ്നം തകർക്കുന്ന സംസ്ഥാന സർക്കാരിന്റെ നികുതി വർദ്ധനവ് പുന പരിശോധിക്കുക.
കോട്ടയം;15 വർഷം കഴിഞ്ഞവാഹനങ്ങളുടെ നികുതി 50%വർധിപ്പിച്ചതുമുലം spare parts കച്ചവടക്കാരെയും, വർക്ക് ഷോപ്പ്, അനുബന്ധ തൊഴിലാളികളെയും പട്ടിണിയിൽ ആക്കുന്നു.വലിയ രീതിയിൽ ഉള്ള ഈ നികുതി ഭാരം പിൻവലിക്കണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് AUTOMOBILE SPARE RETAILERS ASSOCIATION (2&3)കോട്ടയ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 19-2-25 ബുധനാഴ്ച രാവിലെ 10 നു കോട്ടയം കളക്ടറേറ്റിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നതായി നേതാക്കൾ അറിയിച്ചു.ജില്ലാ പ്രസിഡന്റ് വിനു കണ്ണൻ അധ്യക്ഷത വഹിക്കുന്ന പ്രതിഷേധ കൂട്ടായ്മ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ MLA ഉദ്ഘാടനം ചെയ്യും,സംസ്ഥാന ട്രഷറർ ലത്തീഫ് ഹാഷിം, സംസ്ഥാന രക്ഷാധികാരി രാജേഷ് പാലാ, തോമസുകുട്ടി മൈലാടിയിൽ, സജികുമാർ, പ്രവീൺ പ്രിൻസ്, രൂപേഷ് റോയ്,ഫിപ്പിപ്പ് ജോസഫ് ആന്റണി അഗസ്റ്റിൻ, ഷിഹാബുദീൻ തെങ്ങുംപറമ്പിൽ , സജീവ് ഫ്രാൻസിസ്,തുടങ്ങിയവർ സംസാരിക്കും.
- ദീപിക ഫ്രണ്ട്സ് ക്ലബ് പാലാ രൂപത കൺവെൻഷൻ
പാലാ : പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ദീപിക ഫ്രണ്ട്സ് ക്ലബ് ദശാബ്ദിയുടെയും ഭാഗമായി ഇന്ന് ഫെബ്രുവരി 19 (ബുധനാഴ്ച ) രൂപതാ തല കൺവെൻഷൻ നടക്കും. ഉച്ചകഴിഞ്ഞ് 2:00മണിക്ക് അരുണാപുരം സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന രൂപത കൺവെൻഷൻ പാലാരൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഡി. എഫ്.സി രൂപത പ്രസിഡന്റ് ജയ്സൺ ജോസഫ് കുഴികോടിയിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം ആമുഖ പ്രഭാഷണം നടത്തും. ഡി എഫ് സി സംസ്ഥാന പ്രസിഡന്റ് ജോർജ് വടക്കേൽ, അരുണാപുരം സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിൽ, രൂപത സെക്രട്ടറി ബിജു കദളിയിൽ, വനിതാ വിഭാഗം പ്രസിഡണ്ട് ജാൻസി ജോസഫ് തോട്ടക്കര.,സെക്രട്ടറി ആലീസ് തോമസ് പാറടിയിൽ ജനറൽ കൺവീനർ വിറ്റി ജോസഫ് വെട്ടിക്കൽഎന്നിവർ പ്രസംഗിക്കും തുടർന്ന് രൂപതയിലെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നവരെ ചടങ്ങിൽ ആദരിക്കും. ദീപികയുടെ വളർച്ചയ്ക്കായി സേവനം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും പ്രത്യേക പാരിതോഷികം നൽകുന്നതും ആണ്.
- അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെക്കും
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും. കോടനാട് അഭയാരണ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലാകും ആനയെ പാർപ്പിച്ചു ചികിത്സിക്കുക. ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. മസ്തകത്തിൽ മുറിവേറ്റ ആനയെ നിലവിലെ ആരോഗ്യസ്ഥിതിയിൽ വെടിവെക്കുന്നത് ദുഷ്കരമെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ദൗത്യവുമായി മുന്നോട്ടു പോകാൻ ആണ് വനംവകുപ്പിന്റെ തീരുമാനം.
- ഇരട്ട നികുതി ഒഴിവാക്കും; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു
ഇന്ത്യയും ഖത്തറും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളിൽ ആണ് ഒപ്പ് വച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെയും സാന്നിധ്യത്തിൽ ആണ് കരാർ ഒപ്പുവച്ചത്.
- ദൈവത്തെ സമീപിക്കാൻ നമ്മുടെ ഭാരങ്ങളും ബലഹീനതകളും ക്ഷീണവും തടസമാകരുത്
ദൈവത്തിന്റെ അചഞ്ചലമായ വാഗ്‌ദാനങ്ങളിൽ വിശ്വസിച്ച്, നമ്മുടെ ജീവിതമാകുന്ന തീർത്ഥാടനപാതയിലെ വഴികാട്ടിയായി പ്രത്യാശയെ സ്വീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. പ്രത്യാശ നമ്മെ യേശുവിലേക്കു നയിക്കുമെന്നും അതു നിരാശപ്പെടുത്തുന്നില്ലെന്നും മറിയം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ യാത്രയിലെ വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുന്ന സൗമ്യയായ വഴികാട്ടിയാണ് അവൾ. ഈ പ്രത്യാശ സ്വന്തം ജീവിതത്തിൽ ഉൾക്കൊള്ളാനും മറ്റുള്ളവരു മായി പങ്കുവയ്ക്കാനും നാം ആഹ്വാനം ചെയ്യപ്പെടുന്നു.
- ആശാ വർക്കർമാർക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ചു
ആശാ വർക്കർമാർക്ക് വേതനം അനുവദിച്ചു. രണ്ട് മാസത്തെ വേതനം അനുവദിച്ചു. 52.85 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ആശാ വർക്കർമാർക്ക് 13,200 രൂപ ലഭിക്കുന്നുണ്ടെന്ന് ധനവകുപ്പ് അറിയിച്ചു. ടെലഫോൺ അലവൻസ് ഉൾപ്പെടെയാണ് 13,200 രൂപ നൽകുന്നത്. 7000 എന്നത് തെറ്റിദ്ധരിപ്പിക്കുന്നതെന്നും ധനവകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു.
- മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു
വത്തിക്കാൻ പുറപ്പെടുവിച്ച പത്രക്കുറിപ്പ് പ്രകാരം, മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും, ഫ്രാൻസിസ് മാർപാപ്പ വായനയിലും കുറച്ച് ജോലികളിലുമായി സമയം ചെലവഴിക്കുന്നു. പരിശുദ്ധ പിതാവിന്റെ നിർദ്ദിഷ്ട ചികിത്സ തുടരുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചിട്ടുണ്ട്, കൂടാതെ അദ്ദേഹത്തിന് ലഭിച്ച നിരവധി സ്നേഹസന്ദേശങ്ങൾക്കും പിന്തുണയ്ക്കും നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആശുപത്രിയിൽ കഴിയുന്ന മറ്റുള്ളവരിൽ നിന്നും ലഭിച്ച സ്നേഹവും ആശംസകളും മാർപാപ്പ ഏറെ വിലമതിച്ചു. ആഗോള കത്തോലിക്കാ സമൂഹം ഫ്രാൻസിസ് മാർപാപ്പയുടെ സുഖപ്രാപ്തിക്കായി പ്രാർത്ഥനയിൽ ഒന്നിച്ചിരിക്കുന്നു, ഇതിലൂടെ തങ്ങളുടെ പിന്തുണയും ഐക്യദാർഢ്യവും പ്രകടമാക്കുന്നു. ഫ്രാൻസിസ് മാർപാപ്പ ചികിത്സയിൽ തുടരുമ്പോൾ, വെല്ലുവിളികൾ തരണം ചെയ്യുന്നതിൽ ഐക്യത്തിന്റെയും കൂട്ടായ പ്രാർത്ഥനയുടെയും ശക്തിയുടെയും പ്രാധാന്യം വത്തിക്കാൻ ഊന്നിപറഞ്ഞു.
- വയനാട് തലപ്പുഴയിലെ കാട്ടുതീ ബോധപൂർവ്വം തീവെച്ചതാണെന്ന് സംശയിക്കുന്നതായി ഡിഎഫ്ഒ
വയനാട് തലപ്പുഴയിലെ കാട്ടുതീ മനുഷ്യനിർമ്മിതമെന്ന ആരോപണവുമായി വനംവകുപ്പ്. ഉൾവനത്തിൽ കയറി ബോധപൂർവ്വം തീവെച്ചതാണ് എന്ന് സംശയിക്കുന്നതായി വയനാട് നോർത്ത് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു. അതേസമയം ഇന്നലെ തീയണച്ച കമ്പമലയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷവും തീ പടർന്നത് ആശങ്കയ്ക്കിടയാക്കി.