പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 18

spot_img
spot_img

Date:

spot_img
spot_img

വാർത്തകൾ

  • സംസ്ഥാനത്ത് ഇന്ത്യാ സഖ്യം യാഥാർഥ്യമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ഭരക്ഷണപക്ഷവും പ്രതിപക്ഷവും തിരിച്ചറിയാനാകാത്ത വിധം സമാന സ്വഭാവമുള്ളവരായി മാറി. ദിശാബോധം നഷ്ടപ്പെട്ട പ്രതിപക്ഷമാണുള്ളത്. കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ ബി ടീം ആണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ശശി തരൂർ വിഷയത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. പ്രതിപക്ഷ ധർമ്മം എന്തെന്ന് അറിയാൻ കഴിയാത്തവരായി മാറിയിരിക്കുന്നു. ശശിതരൂർ മാത്രമല്ല വി ഡി സതീശനും അതുതന്നെയാണ് ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു.

  • പാതിവില തട്ടിപ്പ്; 21 അക്കൗണ്ടുകളിലൂടെ അനന്തു കൃഷ്ണൻ വാങ്ങിയത് 143.5 കോടി രൂപ

പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ ഇതുവരെ വാങ്ങിയത് 143.5 കോടി രൂപ എന്ന് ക്രൈംബ്രാഞ്ച്. പ്രതിയുടെ ഇരുപത്തിയൊന്ന് അക്കൗണ്ടുകളിൽ പണം വന്നു. സംസ്ഥാനത്ത് 20,163 പേരിൽ നിന്ന് അറുപതിനായിരം രൂപ വീതം വാങ്ങിയെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു. കസ്റ്റഡി അപേക്ഷയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

  • തിരക്കിൽ മരിച്ചവരുടെ ഉറ്റവർക്ക് മോർച്ചറിക്ക് മുന്നിൽ 10 ലക്ഷം രൂപ പണമായി നൽകി

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകിയ രീതിയെ ചൊല്ലി വിവാദം. ഡൽഹിയിലെ മൂന്ന് ആശുപത്രികളിലെ മോർച്ചറികൾക്ക് മുന്നിൽവെച്ച് വൻ തുക പണമായാണ് ബന്ധുക്കൾക്ക് നൽകിയത്. ഇത് 2023ലെ മാർ​ഗ നിർദേശങ്ങൾക്ക് വിരുദ്ധമാണ്.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ​ഗുരുതരമായി പരുക്കേറ്റ മൂന്ന് പേർക്ക് രണ്ടര ലക്ഷം രൂപ വീതവും പരുക്കേറ്റ മറ്റ് 12 പേർക്ക് ഒരു ലക്ഷം രൂപവീതവുമാണ് കൈമാറിയത്.

  • ചെറുകിട സ്വർണഖനി തകർന്നു, മാലിയിൽ 40 പേർ കൊല്ലപ്പെട്ടു

 മാലിയിൽ ചെറുകിട സ്വർണഖനിയിലുണ്ടായ അപകടത്തിൽ 40 പേർ കൊല്ലപ്പെട്ടു. മാലിയുടെ പടിഞ്ഞാറൻ മേഖലയിലെ സ്വർണ ഖനിയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് ഖനി തകർന്നത്. കെനീബ പട്ടണത്തിന് സമീപമാണ് അപകടമുണ്ടായ ചെറുകിട സ്വർണ ഖനി പ്രവർത്തിച്ചിരുന്നത്.

  • ഇടുക്കിയിൽ വിവിധ അപകടങ്ങളിൽ 3 പേർക്ക് പരിക്കേറ്റു

പാലാ : ഇടുക്കിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈട്ടി തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാറ്റാടിക്കവല സ്വദേശി ക്ലമൻ്റിന് ( 14 ) പരുക്കേറ്റു. ഞായറാഴച്ച രാത്രിയിലായിരുന്നു അപകടം കുമളിയിൽ വച്ചു സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ തൃശൂർ സ്വദേശികൾ അനു പ്രഭ ( 45 ) ഭ്രുതി ( 12 ) എന്നിവർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം.

  • വയനാടിനുള്ള കേന്ദ്ര വായ്പ; ഉപാധി മറികടക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ

വയനാടിനുള്ള കേന്ദ്രത്തിൻ്റെ വായ്പാ ഉപാധി മറികടക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ടൗൺഷിപ്പിനുള്ള ഭൂമിയുടെ വിലനിര്‍ണ്ണയം പൂര്‍ത്തിയാക്കി ഈ മാസം തന്നെ എസ്റ്റേറ്റുകൾ ഏറ്റെടുത്ത് ഉത്തരവിറക്കാനാണ് തീരുമാനം. കേന്ദ്ര വായ്പാ വിനിയോഗ നടപടികൾ വിലയിരുത്താൻ വൈകീട്ട് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇനി വൈകിയാൽ നേരം ഇല്ലെന്ന ധാരണയിലാണ് വയനാട് പുനരധിവാസ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.  

  • പാലായിൽ സെക്മെത് സോളാർ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ജോസ് കെ.മാണി MP ഉദ്ഘാടനം ചെയ്തു.

ലോകോത്തര സോളാർ വൈദ്യുതി എക്വിപ്മെൻ്റ്സ് ബ്രാൻഡുകളുടെ പ്രദർശനവും വിപണനവുമായി സെക്മെത് എനർജി സോളാർ ഇലക്ട്രിക് എക്സ്പെരിമെൻ്റ് ഷോറൂം
ജോസ് കെ.മാണി MP ഉദ്ഘാടനം ചെയ്തു.ഭീമമായ കറൻ്റ് ബില്ല് ഒഴിവാക്കാൻ വീടുകളിലും സ്ഥാപനങ്ങളിലും സോളാർ സ്ഥാപിക്കുന്നത് ഏറെ ഗുണകരമാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. അതിനായി ഇപ്പൊൾ സർക്കാർ സബ്സിഡി നൽകുന്നുണ്ട്. ഭാവിയിൽ കേരളത്തിലെ മുഴുവൻ സർക്കാർ ഓഫീസുകളും സോളാറിലേക്ക് മാറ്റുന്നതിൻ്റെ സാദ്ധ്യത മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി എം പി പറഞ്ഞു.

  • കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടിച്ചത് അനുമതി ഇല്ലാതെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി തേടിയിരുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  പടക്കം സംഭരിക്കുന്നതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും പടക്കം പൊട്ടിക്കുന്നത് വിലക്കിയിട്ടും പൊട്ടിച്ചുവെന്നും സർക്കാർ വ്യക്തമാക്കി. സ്ഫോടകവസ്തു നിയമമനുസരിച്ച് കേസെടുത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

  •  പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസുകാരിക്ക് പരുക്ക്

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരുക്ക്. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സ്വദേശി പ്രാർത്ഥന (6)ക്കാണ് പരുക്കേറ്റത്. സഹോദരിയെ സ്കൂൾ ബസിലേക്ക് കയറ്റി അമ്മ ബിൻസിയും പ്രാർത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ പന്നി ആക്രമിക്കുകയായിരുന്നു. കനാലിൻ്റെ മറുവശത്തെ കൃഷിയിടത്തിൽ നിന്നും കനാൽ നീന്തി കടന്നെത്തിയ പന്നി ഇവർക്ക് നേരെ തിരിയുകയായിരുന്നു. ബിൻസിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പന്നി വന്ന് ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീഴുകയും വീണ കുട്ടിയെ പന്നി ആക്രമിക്കുകയും ആയിരുന്നു എന്ന് അമ്മ ബിൻസി പറഞ്ഞു.

  • രാമപുരത്ത് തെരുവുനായ ആക്രമണം; കോളേജിനു സമീപം ഒരു കുട്ടിയ്ക്ക് കടിയേറ്റു; പഞ്ചായത്ത് അധികൃതരുടെ അലംഭാവമെന്ന് നാട്ടുകാർ

രാമപുരം : രാമപുരത്ത് തെരുവുനായ്ക്കളുടെ ശല്യം സഹിക്കവയ്യാതെ നാട്ടുമാർ. രാമപുരം ടൗണിലും, ബസ് സ്റ്റാൻ് പരിസരത്തും, മരങ്ങാട് റോഡിൽ കോളേജിനു സമീപത്തുമാണ് നായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ കേളേജ് കവാടത്തിന് സമീപം റോഡിൽ ഒരു വീട്ടമ്മയുടെ പുറകെ നായ
പാത്തെത്തി കടിച്ചു. ഭാഗ്യംകൊണ്ട് വീട്ടമ്മയുടെ സാരിയിലാണ് കടികൊണ്ടത്. അന്നുതന്നെ ഉച്ചയോടുകൂടി ആ ഭാഗത്തു വച്ചുതന്നെ കോളേജ് വിദ്യാർത്ഥിയ്ക്കും കടിയേറ്റു. രണ്ടു മാസം മുൻപാണ് ബസ് സ്റ്റാൻ്റ് ഭാഗത്ത് സ്കൂൾ വിദ്യാർത്ഥിയ്ക്ക് കൂട്ടമായെത്തിയ തെരുവുനായ്ക്കളുടെ കടിയേറ്റത്. തുടർന്ന് ഈ ഭാഗത്തുവച്ചു തന്നെ ബൈക്ക് യാത്രികൻ്റെ ബൈക്കിന് മുന്നിൽ ചാടിവീഴുകയും ബൈക്ക് മറിഞ്ഞ് യാത്രികൻ അപകടപ്പെടുകയും ചെയ്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related