spot_img

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 17

spot_img

Date:

വാർത്തകൾ

🗞️👉 കേരളക്കരയുടെയാകെ നോവും അഭിമാനവുമായി മാറിയ ആലിന്‍ ഷെറിന്‍ എബ്രഹാമെന്ന കുഞ്ഞിന്റെ പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്ത മാതാപിതാക്കളേയും കുടുംബത്തേയും നേരില്‍ക്കണ്ട് മുഖ്യമന്ത്രി സംസാരിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ചേവായൂരില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന അവയവദാന ഇന്‍സ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നല്‍കുന്ന കാര്യം പരിഗണിച്ച് വരികയാണെന്നും മുഖ്യമന്ത്രി ആലിന്റെ മാതാപിതാക്കളെ അറിയിച്ചു. 

🗞️👉 പ്രകടനത്തിന്റെ ഭാഗമായുള്ള വാദ്യമേളത്തിൽ രോഷാകുലനായി മുഖ്യമന്ത്രി. കോട്ടയത്ത് KSTA സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്മേളനം നടക്കുന്നതിനിടെ മൈതാനത്തിന് പുറത്ത് ചെണ്ടമേളം നടന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിങ്ങളുടെ പരിപാടിയിൽ സംസാരിക്കുന്നത് നിങ്ങൾ കേൾക്കാൻ പാടില്ല എന്ന തരത്തിലുള്ള ചെണ്ടകൊട്ടാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🗞️👉 കേരളത്തിലെ സർക്കാർ രാജീവിയൻ സർക്കാർ എന്ന് മണിശങ്കർ അയ്യർ .രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചു. കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു. കേരളം ഏറ്റവും മികച്ച സംസ്ഥാനമാണ്.നല്ല നിലയിലാണ് കേരളത്തിന്റെ പ്രകടനം. രാജീവ് ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിച്ച 4 സംസ്ഥാനങ്ങളെ രാജ്യത്തുള്ളു.

🗞️👉 നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിയില്‍ മറ്റു പദവികള്‍ നല്‍കില്ലെന്ന് കെപിസിസി നേതൃയോഗത്തില്‍ കെസി വേണുഗോപാലിന്റെ മുന്നറിയിപ്പ്.തെരഞ്ഞെടുപ്പില്‍ എല്ലാവരും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യം പാര്‍ട്ടി നിരീക്ഷിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

🗞️👉 സര്‍ക്കാരിന്റെ പുതിയ മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാന്‍ പരസ്യം നല്‍കിയത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍. പരസ്യം നല്‍കിയത് മലബാര്‍ ഡിസ്റ്റലറീസാണെന്നും എക്‌സൈസ് ഹൈക്കോടതിയ്ക്ക് മുന്നില്‍ വിശദീകരിച്ചു. പേരിടലിനെതിരായ ഹര്‍ജികള്‍ തള്ളണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എക്‌സൈസ് പറഞ്ഞു. 

🗞️👉 കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപയെന്ന് വിദേശകാര്യ മന്ത്രാലയം.സുരക്ഷ ക്രമികരണങ്ങള്‍, ഔദ്യോഗിക പ്രതിനിധികള്‍, മാധ്യമസംഘം എന്നിവരുടെ ചെലവുകള്‍ക്കാണ് ഈ തുക ഉപയോഗിച്ചതെന്നും,ആതിഥേയത്വ ചെലവുകള്‍ ഭൂരിഭാഗവും ആതിഥേയ രാജ്യമാണ് വഹിച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.  ലോക്‌സഭയില്‍ ടിഎംസി അംഗം ജൂണ്‍ മൊലിയക്ക് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

🗞️👉 കാഞ്ഞാർ : 86-ാമത് കാഞ്ഞാർ സെൻ്റ് ജോസഫ്സ് എൽ. പി. സ്കൂൾ വാർഷികം വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു.സ്കൂൾ മാനേജർ റവ. ഫാ. ജോർജ് പാറേക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അറക്കുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ആഷിമോൾ കുര്യാച്ചൻ ഉദ്ഘാടന കർമം നിർവഹിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related