spot_img

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 16

spot_img

Date:

വാർത്തകൾ

🗞️👉 ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, പ്രൊ ജോസഫ് തോമസ് & ഫാമിലി തണ്ടത്തും, ശ്രീ കെ സി ബാബു & ഫാമിലി ജിബു വില്ല മാവേലിക്കരയും ചേർന്ന് 151 വൃക്കരോഗികൾക്ക് നൽകി.

🗞️👉 പിണറായി വിജയൻ സർക്കാരിനെ പ്രശംസിച്ച മുതിർന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി വക്താവ് ജിൻ്റോ ജോൺ. “ഈ അലവലാതിയെ ഇനിയും കോൺഗ്രസ് ചുമക്കണോ ” എന്ന ചോദ്യവുമായിട്ടാണ് ജിൻ്റോ ജോൺ രംഗത്തെത്തിയത്. കാലത്തോടും സാധാരണ മനുഷ്യരോടും ഒരു കാലത്തും ചേർന്നുനിൽക്കാത്ത ബുദ്ധിജീവിയാണ് മണി ശങ്കർ അയ്യർ,ഇയാളുടെ വിടുവായിത്തം കൊണ്ടുകൂടി അധികാരത്തിൽ കയറിയ മോദിയെ താഴെയിറക്കാൻ ഒരു കോപ്പും ചെയ്യാനാവാത്ത ആളാണ്‌ ഇപ്പോൾ ‘കേരളത്തിലെ മോദി’യെ പുകഴ്ത്താൻ ഇറങ്ങിയത്. ഇയാൾക്ക് കേരളത്തിലെ മനുഷ്യർ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് എന്ത് തേങ്ങയാണ് അറിയാവുന്നത്.

🗞️👉 കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരുമെന്ന മുതിർന്ന നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവന തള്ളി എഐസിസി. മണിശങ്കർ അയ്യർക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോൺഗ്രസുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് കോൺഗ്രസ്‌ വക്താവ് പവൻ ഖേര പറഞ്ഞു. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ ആണെന്നും പവൻ ഖേര പ്രതികരിച്ചു. എൽഡിഎഫും ബിജെപിയും രഹസ്യ പങ്കാളികളാണെന്ന് ജനങ്ങൾക്കറിയാം, അതുകൊണ്ടുതന്നെ കേരളത്തിലെ ജനങ്ങൾ UDF നെ അധികാരത്തിൽ എത്തിക്കുമെന്ന് ജയ്റാം രമേശ് ആരോപിച്ചു. പാർട്ടിയുമായി നിലവിൽ അകൽച്ചയിലുള്ള മണി ശങ്കർ അയ്യറുടെ പ്രസ്താവന കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് .

🗞️👉 സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്ന് സമരം കടുപ്പിക്കാൻ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതൽ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്കരണവും ആരംഭിക്കും.

🗞️👉 മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നിർണായക വിധി ഇന്ന്. തന്നെ കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്‍റണി രാജുവിന്റെ വാദം.

🗞️👉 അവയവദാനത്തില്‍ പുതു ചരിത്രം കുറിച്ച പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്. സംസ്‌കാര ശുശ്രൂഷ നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളിയില്‍ നടന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച പത്തനംതിട്ട വാലുമണ്ണിലെ വീട്ടില്‍ മന്ത്രിമാരടക്കം നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

🗞️👉 ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് പരിഗണിക്കുന്നത്. വിഷയം 9 അംഗ വിശാല ബെഞ്ചിലേക്ക് വിടുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. അടുത്ത് കേസ് പരിഗണിക്കുന്ന തീയതിയും കോടതി അറിയിക്കും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related