2025 ഫെബ്രുവരി 15 ഞായർ 1199 കുംഭം 04
വാർത്തകൾ
🗞️👉 തിരുവനന്തപുരം പള്ളിച്ചലിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഒരാളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. പള്ളിച്ചലിൽ SNDP 1019 നമ്പർ ശാഖയുടെ ഗുരുദേവ പ്രതിമയാണ് തകർത്തത്. പ്രതിമയുടെ തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഏറെ നേരം നിന്നതിന് ശേഷമാണ് പ്രതി ആക്രമം നടത്തിയത്. യുവാവിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
🗞️👉 ബോളിവുഡ് താരവും ഫിറ്റ്നസ് ഐക്കണുമായ മിലിന്ദ് സോമൻ കേരളത്തിന്റെ മലയോര ഹൈവേയിൽ ഓടാൻ എത്തുന്നു. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7 മണിക്ക് ഏലപ്പാറ – കാഞ്ചിയാർ മലയോര ഹൈവേയിലാണ് മിലിന്ദ് സോമൻ ഓടുന്നത്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുംബൈ ഹൈവേയിൽ നടത്തിയ 450 കിലോമീറ്റർ ദൈർഘ്യമുള്ള ഐതിഹാസിക ഓട്ടത്തിന് ശേഷം മിലിന്ദ് പങ്കെടുക്കുന്ന ഹൈവേ റൺ ആണിത്.
🗞️👉 അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട നല്‍കാന്‍ കേരളം. സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളിയില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ തന്നെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളിയിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ അഞ്ചാം തീയതി കോട്ടയം ചിങ്ങവനത്തെ അപകടത്തില്‍ പരുക്കേറ്റ ആലിന് വെള്ളിയാഴ്ചയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഹൃദയം നുറുങ്ങുന്ന വേദനയിലും ആലിന്റെ പിതാവ് അരുണ്‍ എബ്രഹാമും ഭാര്യ ഷെറിന്‍ ആന്‍ ജോണും അവയവദാനത്തിന് തീരുമാനമെടുക്കുകയായിരുന്നു.
🗞️👉 മലയാളചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ 2026 ലെ കുടുംബ സംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കേന്ദ്രമന്ത്രിയും അമ്മയുടെ ഒന്നാമത്തെ മെമ്പറുമായ ശ്രീ സുരേഷ് ഗോപി നിർവ്വഹിച്ചു.
ചടങ്ങിൽ അമ്മയുടെ പ്രസിഡന്റ് ശ്രീമതി ശ്വേത മേനോൻ അധ്യക്ഷ ആയിരുന്നു. ജനറൽ സെക്രട്ടറി ശ്രീമതി കുക്കൂ പരമേശ്വരൻ സ്വാഗതം ആശംസിച്ചു.
🗞️👉 ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം. രാത്രി ഏഴിന് കൊളംബോയിലാണ് മത്സരം. കളത്തിന് പുറത്തെ കളികളാല്‍ വീറും വാശിയുമേറിയ ഇന്ത്യ – പാകിസ്താന്‍ പോരാട്ടത്തിന്റെ പുതിയൊരു പതിപ്പിന് പ്രേമദാസ സ്റ്റേഡിയത്തില്‍ കളമൊരുങ്ങുകയാണ്. ഏഷ്യാകപ്പില്‍ കൈകൊടുക്കാതെ, മുഖം കൊടുക്കാതെ കളിച്ചുതീര്‍ത്ത ടീമുകള്‍ ലോകകപ്പില്‍ മുഖാമുഖമെത്തുന്നത് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള വമ്പന്‍ അടിയ്ക്ക് ശേഷമാണ്. ആദ്യം ബഹിഷ്‌കരണ ഭീഷണി മുഴക്കിയ പാകിസ്താന്‍ ഐസിസി വടിയെടുത്തതോടെ കളിക്കാന്‍ തയ്യാറാവുകയായിരുന്നു. കൈകൊടുക്കുമോയെന്നതില്‍ സസ്‌പെന്‍സ് തുടരുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.
🗞️👉 മുളക്കുളം ഗ്രാമപഞ്ചായത്ത്,ഫാർമേഴ്സ് അസോസിയേഷൻ, ഹരിതകേന്ദ്രം കാർഷിക ഫലവൃക്ഷപ്രചാരക സമിതി, സൗത്ത് സൺ അഗ്രികൾച്ചർ ഫാം, മണ്ണുത്തി എന്നിവർ സംയുക്തമായി 2026 ഫെബ്രുവരി 14 മുതൽ 20 വരെ മുളക്കുളം ഗ്രാമപഞ്ചായത്ത് ടാക്സി സ്റ്റാൻഡ് കോമ്പൗണ്ടിൽ (പെരുവാ സെന്റർ ) രാവിലെ 9 മണി മുതൽ 7 മണി വരെ പെരുവ ഹരിതോത്സവം നടത്തുന്നു. പ്രവേശനം സൗജന്യമാണ്.
🗞️👉 ഏറ്റുമാനൂർ: കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 28-ന് രാവിലെ10 -ന് ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനത്തിന്റെഉദ്ഘാടനവും പുരസ്കാര വിതരണവും തിരുവഞ്ചൂർരാധാകൃഷ്ണൻ എം.എൽ.എ. നിർവഹിക്കും.
ലീഡേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻ്റ് ബി. രാജീവ് അധ്യക്ഷത വഹിക്കും.
രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ മികച്ച പ്രവർത്തനത്തിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം .എൽ .എ . ക്ക് ലീഡേഴ്സ് ഫോറത്തിന്റെ പുരസ്കാരവും പ്രശസ്തി പത്രവും നൽകി ആദരിക്കും.












