2024 ഫെബ്രുവരി 15 ശനി 1199 മകരം 03
വാർത്തകൾ
- മദ്യ-ലഹരി വസ്തുക്കള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി പള്ളികളില്‍ വായിക്കാന്‍ കെ.സി.ബി.സി. സര്‍ക്കുലര്‍
മദ്യ-ലഹരി വസ്തുക്കള്‍ക്കെതിരെ ശക്തമായ താക്കീത് നല്കിയും സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മുന്നറിയിപ്പോടെയും കേരള കത്തോലിക്കാ സഭയുടെ സീറോ മലബാര്‍ – ലത്തീന്‍ – മലങ്കര റീത്തുകളിലെ മുഴുവന്‍ പള്ളികളിലും 16 ന് ഞായറാഴ്ച കുര്‍ബാന മധ്യേ വായിക്കാന്‍ കെ.സി.ബി.സി.യുടെ സര്‍ക്കുലര്‍.
ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഹാളില്‍ നടക്കുന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സര്‍ക്കുലറിലാണ് സംസ്ഥാനം നേരിടുന്ന ലഹരി ഭീകരതയെക്കുറിച്ചും നയവൈകല്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പരാമര്‍ശങ്ങള്‍.
26 ന് സംസ്ഥാനത്തെ 32 അതിരൂപത-രൂപതകളില്‍ നിന്നായി മദ്യവിരുദ്ധ പ്രവര്‍ത്തകരും, യുവതിയുവാക്കളും ആതുരശുശ്രൂഷാ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മേജര്‍ രവിയും ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, ബിഷപ് ജോസ് പുളിക്കന്‍, ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ് ആര്‍. ക്രിസ്തുദാസ്, ബിഷപ് ജസ്റ്റിന്‍ മഠത്തിപറമ്പില്‍, ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള എന്നിവര്‍ പ്രസംഗിക്കും.
- സഭയുടെ കരുണാർദ്ര ശുശ്രൂഷയുടെ മുഖമാണ് കെയർ ഹോമുകൾ:മാർ ജോസഫ് കല്ലറങ്ങാട്ട്
സഭയുടെ കരുണാർദ്ര ശുശ്രൂഷയുടെ മുഖമാണ് കെയർ ഹോമുകൾ എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത കെയർ ഹോസിന്റെ വാർഷി കാഘോഷവും കുടംബസംഗമവും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പിതാവ്. പൊതുവെ ഒന്നിച്ചുകൂടാൻ പ്രയാസമുള്ള ഒരു വലിയ കൂട്ടായ്‌മയുടെ രൂപത കുടുംബസംഗ മത്തിനാണ് നാം ഇവിടെ സാക്ഷ്യം വഹിക്കുന്നതെന്നും വിവിധ സന്യാസസമൂഹങ്ങളും അൽമായസഹോദരങ്ങളും സ്നേഹത്തോടും അർപ്പണ മനോഭാവത്തോടും കൂടി ചെയ വരുന്ന കെയർ ഹോംസ് ശുശ്രൂഷകൾ ശ്ലാഘനീയമാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. രൂപത കെയർ ഹോംസ് വാർഷികാഘോഷപരിപാടിയിൽ പാലാ രൂപത വികാരി ജനറാള ച്ചന്മാരായ മോൺ. റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. റവ. ഡോ. ജോസഫ് കണിയോടിക്കൽ, അരുണാപുരം പള്ളി വികാരി റവ. ഫാ. മാത്യു പുല്ലുകാലായിൽ, പാലാ രൂപത കെയർ ഹോംസ് ഡയറക്‌ടർ റവ. ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം തുട ങ്ങിവർ ആശംസകൾ നേർന്നു.
- സ്റ്റേറ്റ് മാസ്റ്റേഴ്സ് വെറ്ററന്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നുമുതല്‍
ഏറ്റുമാനൂര്‍:കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് വെറ്ററന്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 15,16,17 തീയതികളില്‍ ഏറ്റുമാനൂര്‍ ഇന്‍ഡോര്‍ സ്‌പോര്‍ട്സ് അക്കാദമിയില്‍ നടക്കും.35, 40, 45, 50, 55, 60, 65, 70, 75- വയസ് കളിക്കാരാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ടൂര്‍ണ്ണമെന്റിലെ വിജയികള്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തില്‍ പങ്കെടുക്കും.
ടൂര്‍ണ്ണമെന്റ്‌റ് ഉദ്ഘാടനവും ദ്രോണാചാര്യ അവാര്‍ഡ് ജേതാവ്’ എസ് മുരളീധരന് സ്വീകരണവും 16-ന്‌രാവിലെ 10 -ന് മന്ത്രി.വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.
ഡിസ്ട്രിക്റ്റ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ്കുഞ്ഞുമൈക്കിള്‍ മണര്‍കാട്ട് അധ്യക്ഷതവഹിക്കും.കേരള ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി രാഗേഷ് ശേഖര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ദ്രോണാചാര്യ എസ്.മുരളീധരന്‍ മുഖ്യാതിഥിയായിരിക്കും.
- വീട്ടുപടിക്കൽ സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്
സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ ഉടനീളം ആവശ്യഘട്ടത്തിൽ വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജീത്ത്ജീമീനാഭവൻ അറിയിച്ചു. സാധാരണക്കാർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
- ഫാത്തിമാപുരം ഫാര്‍മേഴ്‌സ് കമ്പിനിയുടെ കാര്‍ഷിക മൂല്ല്യവര്‍ദ്ധിത ഉത്പന്ന വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
ഫാത്തിമാപുരം ഫാര്‍മേഴ്‌സ് കമ്പിനിയുടെ കാര്‍ഷിക മൂല്ല്യവര്‍ദ്ധിത ഉത്പന്ന വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. സഹകരണ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ നിര്‍വഹിച്ചു. ഫാത്തിമാപുരം പള്ളി വികാരി ഫാ.മാത്യു തേവര്‍കുന്നേല്‍, പിഎസ്ഡബ്യൂഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ വിപണന കേന്ദ്രത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിച്ചു.
- കുട്ടികള്‍ക്കായി മെഗാ ക്വിസ് മത്സം സംഘടിപ്പിച്ചു
വിവേകവും വിജ്ഞാനവുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനായി കുട്ടികള്‍ക്കായി മെഗാ ക്വിസ് മത്സം സംഘടിപ്പിച്ചു കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ക്വിസ് ഒളിമ്പ്യാഡ് 2025 എന്ന പേരിലാണ് സ്‌കൂളില്‍ മെഗാ ക്വിസ് സംഘടിപ്പിച്ചത്. സ്‌കൂള്‍ വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായി വിവിധ തലങ്ങളില്‍ നടത്തിയ ക്വിസ് മത്സര വിജയികളില്‍ മികവ് പുലര്‍ത്തിയവരെ ടീമുകളാക്കിയാണ് ക്വിസ് ഒളിമ്പ്യാഡ് 2025 സംഘടിപ്പിച്ചത്. സ്‌കൂള്‍ വര്‍ഷം ആരംഭിച്ചതു മുതല്‍ പത്രവായന ഉള്‍പെടെ വിദ്യാര്‍ഥികള്‍ ആര്‍ജിച്ച അറിവുകള്‍ അടിസ്ഥാനമാക്കിയാണ് ക്ലാസ്സ് മുറികള്‍ കേന്ദ്രീകരിച്ചു ക്വിസ് മത്സരങ്ങള്‍ നടത്തിയത്.
- കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ ഭവന വെഞ്ചരിപ്പും താക്കോല്‍ദാനവും നടന്നു
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ വിന്‍സെന്റ് ഡീപോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ വെഞ്ചരിപ്പും താക്കോല്‍ദാനവും നടന്നു. ഭവനത്തിന്റെ വെഞ്ചരിപ്പ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ കുടുംബാംഗങ്ങള്‍ക്ക് കത്തിച്ച തിരിയും ഭവനത്തിന്റെ താക്കോലും കൈമാറി. ഹോം പാലാ പദ്ധതിയുടെ ഭാഗമായി വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി കടുത്തുരുത്തി യൂണിറ്റിന്റെ 75-ാം വാര്‍ഷികത്തോടുനുബന്ധിച്ചാണ് ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയത്.
- ഊട്ടുപുര ഉദ്ഘാടനം ചെയ്തു
കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഊട്ടുപുരയുടെ വെഞ്ചരിപ്പും ഉദ്ഘാടനവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് സ്‌കൂളില്‍ ഊട്ടുപുര അനുവദിച്ചത്. ഊട്ടുപുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തന്‍കാല നിര്‍വഹിച്ചു.
- “പ്രണയിക്കാം ശുദ്ധജലത്തെ …അകറ്റാം അർബുദത്തെ “ജൽ ജീവൻ മിഷൻ കലാജാഥ നടത്തി
രാജ്യവ്യാപകമായി എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെള്ളം പൈപ്പു കണക്ഷനിലൂടെ ലഭ്യമാക്കുവാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ സംയുക്‌തമായി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിനായി കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി “പ്രണയിക്കാം ശുദ്ധജലത്തെ അകറ്റാം അർബുദത്തെ ” എന്ന മുദ്രാവാക്യവുമായി ചേർപ്പുങ്കൽ ബി.വി.എം കോളജ് സോഷ്യൽവർക്ക് ഡിപ്പാർട്ടുമെൻ്റിൻ്റെ സഹകരണത്തോടെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബും സ്ട്രീറ്റ് പ്ലേയും ഉൾപ്പെടെയുള്ള കലാജാഥയും റാലിയും സംഘടിപ്പിച്ചു.
- സെൻട്രൽ പാർക്കും; കപ്പലിൽ ഒരു വമ്പൻ സിറ്റി
20 നില കെട്ടിടവും, 40 ഓളം റെസ്റ്റോറന്ററുകളും തീയേറ്ററും സെൻട്രൽ പാർക്കുമെല്ലാമുള്ള ഒരു വമ്പൻ സിറ്റി, എവിടെ നോക്കിയാലും പല വിനോദങ്ങളിലായി ഏർപ്പെട്ടിരിക്കുന്ന ആളുകൾ, ഇതെല്ലം ഒരു കപ്പലിനുള്ളിൽ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? പക്ഷെ സത്യമാണ് ഫ്ലോട്ടിങ് സിറ്റി എന്നറിയപ്പെടുന്ന ഒരു ആഡംബര കപ്പലാണ് ഈ അതിശയകരമാം വിധമുള്ള സജ്ജീകരണങ്ങളുമായി കടലിൽ ഒഴുകി നടക്കുന്നത്.