2025 ഫെബ്രുവരി 12 വ്യാഴം 1199 മകരമാസം 29
വാർത്തകൾ
🗞️👉 ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പേരില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ ജാമ്യം ലഭിച്ച ഷിംജിത മുസ്തഫ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഷിംജിത പുറത്തേക്കിറങ്ങിയപ്പോള്‍ ജയിലിന് പുറത്തുണ്ടായിരുന്നവര്‍ കൂക്കി വിളിച്ച് പ്രതിഷേധിച്ചു. ദീപക്കിനെതിരായ തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു എന്നായിരുന്നു ജയിലിന് പുറത്തിറങ്ങിയ ഷിംജിതയുടെ പ്രതികരണം.
🗞️👉 ദേശീയ പണിമുടക്കിന് മുന്നോടിയായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല. പണിമുടക്കില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെയാണ് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് 12 മണിക്കാണ് തുടങ്ങിയത്.സിപിഐഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകത്തൊഴിലാളി സംഘടനകളും സര്‍ക്കാര്‍-അധ്യാപക സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
🗞️👉 തിരുവനന്തപുരം നഗരൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസും – ഡിവൈഎഫ്‌ഐയും നേര്‍ക്കുനേര്‍. നിയമലംഘനത്തിന് ആലങ്കോട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വാഹനം നഗരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനം ഇറക്കാന്‍ വന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളും -സ്റ്റേഷന് പുറത്തുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കം ഉണ്ടായത്.
🗞️👉 റമദാനില്‍ അവശ്യസാധനങ്ങളുടെ വിലവര്‍ധിപ്പിക്കില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. വിലക്കയറ്റം തടയാനുള്ള നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അമിതവില ഈടാക്കാതിരിക്കാന്‍ കടകളില്‍ പരിശോധനശക്തമാക്കുമെന്നും സാമ്പത്തിക മന്ത്രാലയം അറിയിച്ചു. അരി, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍, മുട്ട, ഗോതമ്പ് ബ്രഡ് അടക്കം ഒന്‍പത് അവശ്യസാധനങ്ങളുടെ വില സാമ്പത്തിക മന്ത്രാലയം നേരിട്ട് നിരീക്ഷിക്കും. അമിത വില ഈടാക്കാന്‍ അനുവധിക്കില്ലെന്നാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഓരോ ദിവസവും കടകളില്‍ പ്രത്യേക സംഘങ്ങള്‍ പരിശോധന നടക്കും. വിലയില്‍ മാറ്റം കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകും. ഉപഭോക്താക്കള്‍ക്കും നേരിട്ട് പരാതി നല്‍കാം.
🗞️👉 കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരോടുള്ള മോശം പെരുമാറ്റത്തിലാണ് നടപടി. മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടതോടെയാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നടപടി. ടോള്‍ പിരിവ് സ്ഥാനപത്തിലെ സൂപ്പര്‍വൈസര്‍ പുഷ്പേന്ദ്ര ബേറയെയാണ് സസ്പെന്‍ഡ് ചെയ്തത്.
🗞️👉 പാലാ: കെ.സി.ബി. സി. സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ പാലാ സെൻ്റ്.മേരീസ് എൽ.പി.സ്കൂൾ ഔട്ട് സ്റ്റാൻ്റിംഗ് അവാർഡ് കരസ്ഥമാക്കി. ഫെബ്രുവരി പതിനാലാം തീയതി ചങ്ങനാശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ സ്കൂൾ അധികൃതർ അവാർഡ് ഏറ്റുവാങ്ങും. അക്കാദമിക രംഗത്തും കലാ കായിക രംഗങ്ങളിലും മികവ് പുലർത്തുന്ന കോട്ടയം ജില്ലയിലെ ഏറ്റവും
🗞️👉 പാലാ: ഫെബ്രുവരി 12ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കിന് അനുഭാവമായി, കെ എസ് എസ് പി യു ളാലം ബ്ലോക്ക് കമ്മിറ്റിയുടെയും പാലാ ടൗൺ ബ്ലോക്ക് കമ്മിറ്റി യുടെയും നേതൃത്വത്തിൽ ധർണയും പ്രകടനവും നടത്തി. സിവിൽ സ്റ്റേഷനിൽ മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പാലാ ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് ഓഫീസിനു മുന്നിൽ നടത്തിയ ധർണ പാലാ ടൗൺ കമ്മിറ്റി പ്രസിഡന്റ് പി വി സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു . എംജി യൂണിവേഴ്സിറ്റ്റി സിൻഡിക്കേറ്റ് അംഗം പ്രൊഫ. ജോജി അലക്സ്, ളാലം ബ്ലോക്ക് സെക്രട്ടറി കെജി വിശ്വനാഥൻ, വൈസ് പ്രസിഡണ്ട് ബേബി തോമസ് പാമ്പാറ, ജില്ല ജോയിന്റ് സെക്രട്ടറി എ കെ അമ്മിണി , വനിതാവേദി കൺവീനർ എസ് സുഷമ, മുത്തോലി യൂണിറ്റ് പ്രസിഡണ്ട് ജോസ് എബ്രാഹം എന്നിവർ പ്രസംഗിച്ചു.












