2024 ഫെബ്രുവരി 12 ബുധൻ 1199 മകരം 30
വാർത്തകൾ
- സ്വകാര്യ സര്‍വകലാശാല: ബില്ല് പാസാക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് എസ്എഫ്‌ഐ
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തിനെതിരാണ് തീരുമാനമെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തില്‍ പിണറായി വിജയന്‍ മറുപടി പറയണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. ബില്ല് പഠിച്ചതിനുശേഷം വിശദമായ നിലപാട് എടുക്കുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി.
- നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്ത ഭൂമിയിലെ വീട് നിര്‍മാണത്തിന് തരംമാറ്റ അനുമതി വേണ്ട
വീട് നിര്‍മ്മാണത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്ത ഭൂമിയിലെ വീട് നിര്‍മ്മാണത്തിന് തരംമാറ്റ അനുമതി വേണ്ട. അപേക്ഷകരോട് തരംമാറ്റ അനുമതി ആവശ്യപ്പെടാന്‍ പാടില്ലെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി
- മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിയെ കണ്ടെത്തി
തിരുവനന്തപുരം മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസുകാരനെ ആറ്റിങ്ങലിൽ നിന്ന് കണ്ടെത്തി. തട്ടികൊണ്ടുപോയ വാഹനം ആറ്റിങ്ങൽ ഭാഗത്തേക്കാണ് പോയതെന്ന് പൊലിസിന് വിവരം ലഭിക്കുകയും , തുടർന്നു നടന്ന പരിശോധനയിൽ വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു.
- തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ നാലംഗസംഘം വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കി കാറില്‍ തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. മംഗലപുരം ഇടവിളാകം സ്വദേശി ആഷിക്കിനെയാണ് നാലംഗ സംഘം ബലമായി കാറില്‍ കയറ്റി കൊണ്ടു പോയത്. ബന്ധുക്കള്‍ മംഗലപുരം പോലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.
- പാതിവില തട്ടിപ്പില്‍ കേസെടുത്ത് ഇ ഡി; നടപടി പ്രധാനമന്ത്രിയുടെ ചിത്രം ദുരുപയോഗം ചെയ്‌തെന്ന ഐബി റിപ്പോര്‍ട്ടിന് പിന്നാലെ
പാതിവില തട്ടിപ്പില്‍ കേസെടുത്ത് ഇ ഡി; നടപടി പ്രധാനമന്ത്രിയുടെ ചിത്രം ദുരുപയോഗം ചെയ്‌തെന്ന ഐബി റിപ്പോര്‍ട്ടിന് പിന്നാലെ
- ഈ ബാറ്ററിയിട്ട കാറുകൾക്ക് തീപിടുത്ത സാധ്യത കൂടുതൽ
സാംസങ് ബാറ്ററി സാങ്കേതികവിദ്യ വിതരണം ചെയ്യുന്ന കാർ കമ്പനികൾ തീപിടുത്ത സാധ്യത നേരിടുന്നതായി പുതിയ റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസങ് സ്‍മാർട്ട്‌ഫോൺ, ബാറ്ററി സാങ്കേതികവിദ്യയ്ക്ക് ലോകമെമ്പാടും പ്രശസ്‍തമാണ്. ഇപ്പോൾ ബാറ്ററിയുടെ തീപിടുത്ത സാധ്യത കണക്കിലെടുത്ത് വിവിധ കാർ കമ്പനികൾ അവരുടെ 1.8 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു. ആജ് തക് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
- കൊല്ലം കുളത്തൂപ്പുഴ ഓയിൽ പാം എസ്റ്റേറ്റിൽ വൻ തീപിടുത്തം
കൊല്ലം കുളത്തൂപ്പുഴ ഓയിൽ പാം എസ്റ്റേറ്റിൽ തീപിടുത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടുത്തമുണ്ടായത് . പുക ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ,പുനലൂർ സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കാനും , കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുമുള്ള ശ്രമങ്ങൾ തുടരുന്നു .കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടർന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട് .
- ഉച്ചക്ക് 12 മുതൽ വൈകിട്ട് 3 വരെ തൊഴിലാളികൾക്ക് വിശ്രമവേള; ചൂട് ശക്തം
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും.
- വടകരയില്‍ കാറിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായ സംഭവം: പ്രതി ഷെജിലിന് ജാമ്യം
വടകരയില്‍ കാറിടിച്ചു 9 വയസുകാരി അബോധാവസ്ഥയില്‍ ആയ സംഭവത്തില്‍ പ്രതി ഷെജീലിന് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇന്നലെയാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വച്ച് ഷെജിലിനെ കസ്റ്റഡിയില്‍ എടുത്തത്. അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐ.പി.സി 304 എ പ്രകാരം എടുത്ത കേസിലാണ് ഷെജിലിന് ജാമ്യം ലഭിച്ചത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസു പരിഗണിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17നാണ് വടകര ദേശീയപാതയില്‍ ചോറോട് വെച്ച് ഷെജില്‍ ഓടിച്ച വണ്ടി ഇടിച്ച് ദൃഷാന അബോധാവസ്ഥയില്‍ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്തത്.