പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 11

spot_img
spot_img

Date:

spot_img
spot_img

വാർത്തകൾ

  • സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. 2022നെ അപേക്ഷിച്ച് നാല് മടങ്ങ് കേസുകളാണ് 2023ൽ രജിസ്റ്റർ ചെയ്തത്. ഓൺലൈൻ വഴിയുള്ള കബളിപ്പിക്കൽ കേസുകളാണ് കൂടുതലും. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് കണക്ക് പുറത്തുവിട്ടത്.2022-23 കാലഘട്ടത്തിൽ ആകെ കേസുകള് 840 ആയിരുന്നു. ഇതിൽ തന്നെ ഓൺ ലൈൻ ചതി കേസുകൾ 320 ഉം, ഗൗരവ സ്വഭാവമുള്ള സോഷ്യൽ മീഡിയ ദുരുപയോഗം – 145 ഉം, ബാങ്ക് അകൗണ്ട്.

  • ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പെരുവന്താനം അടുത്ത് കൊമ്പൻപാറയിൽ ആണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയഇസ്മയിൽ (45) ആണ് മരിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് ആക്രമണം. വൈകിട്ട് ഏഴു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പുഴയില്‍ കുളിക്കാനായി പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. വനമേഖലയോട് ചേര്‍ന്ന എസ്‌റ്റേറ്റാണ്‌ ടി ആർ ആൻഡ് ടീ എസ്റ്റേറ്റ്. പാറയിടുക്കിലേക്ക് ആന ചവിട്ടിയെന്നും ക്രൂരമായാണ് ആന ആക്രമിച്ചതെന്നും ലഭിക്കുന്ന വിവരം.

  • വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു

പാലാ : രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനം – വല്യച്ചൻ മല റൂട്ടിൽ ബെക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്പാറനിരപ്പേൽ സ്വദേശി ടിബിന് (24 ) പരുക്കേറ്റു. സംക്രാന്തിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് വിളക്കുമാടം സ്വദേശി അർജുൻ സി മോഹന് ( 34 ) പരുക്കേറ്റു

  • സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി. കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കും. ഈ മാസം 13ന് ബിൽ സഭയിൽ കൊണ്ടുവരാൻ ധാരണ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാർ എതിർപ്പ് ഉന്നയിച്ചു. എതിർപ്പിനെ തുടർന്ന് കരട് ബില്ലിൽ ചില മാറ്റങ്ങൾ വരുത്താൻ ധാരണ.

  • മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവും കൂടിക്കാഴ്ച നടത്തി.വി.സി നിയമനത്തിലെ അനിശ്ചിതത്വം, ബില്ലുകള്‍ എന്നിവ ചര്‍ച്ചയായി എന്നാണ് വിവരം. ഇന്ന് വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. നേരത്തെ മന്ത്രി പി രാജീവ് ഗവര്‍ണറെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആര്‍. ബിന്ദുവും കൂടി എത്തുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായെന്നാണ് വിവരം.

  • കൊല്ലം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവെച്ചു

കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. ഇടതു മുന്നണി ധാരണ പ്രകാരമാണ് മേയര്‍ സ്ഥാനത്ത് നിന്നുള്ള രാജി. ഇനിയുള്ള 7 മാസം സിപിഐക്ക് മേയര്‍ സ്ഥാനം ലഭിക്കും. കൊല്ലത്തെ മഹാനഗരമാക്കുവാനാണ് ശ്രമിച്ചതെന്ന് രാജിപ്രഖ്യാപനത്തിന് മുന്‍പുള്ള കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

  • സുഹൃത്ത് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സുഹൃത്ത് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സ് – യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ ചരിത്രപരമായ വിജയത്തിനു ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

  • ഡൽഹി തിരഞ്ഞെടുപ്പ്; വിജയിച്ചവരിൽ 68 ശതമാനവും ക്രിമനൽ കേസ് പ്രതികൾ

 അട്ടിമറി വിജയമാണ് ഡൽഹിയിൽ ബിജെപി നേടിയത്. ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ആം ആദ്മി പാർട്ടിയുടെ കുത്തക തകർത്ത് മൂന്ന് പതിറ്റാണ്ടിന് ശേഷം ചരിത്ര വിജയമാണ് ബിജെപി നേടിയത്. എന്നാൽ നിയുക്ത എംഎൽഎമാരിൽ ബഹുഭൂരിപക്ഷം പേർക്കെതിരെയും വിവിധ ക്രിമിനൽ കേസുകളുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ (എഡിആർ) ആണ് ഇതുസംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.

  • കുടുംബങ്ങളിലെ പ്രാർത്ഥനയുടെ പ്രാധാന്യം പരിശുദ്ധ പിതാവ് ഊന്നി പറഞ്ഞു

കാസ സാന്താ മാർത്തയിൽ വച്ച് രണ്ടാമത്തെ അന്താരാഷ്ട്ര കോൺഫ്രാറ്റേണിറ്റികളുടെയും ജനകീയ ഭക്തിയുടെയും കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ, കുടുംബങ്ങളിലെ പ്രാർത്ഥനയുടെ പ്രാധാന്യം പോപ്പ് ഫ്രാൻസിസ് എടുത്തുപറഞ്ഞു. കണ്ണ് നിറയ്ക്കാൻ കഴിവുള്ളതെന്ന് അദ്ദേഹം വിശേഷിപ്പിച്ച ഹൃദയസ്പർശിയായ പ്രാർത്ഥനയുടെ പരിവർത്തന ശക്തി അദ്ദേഹം എടുത്തുകാട്ടി. 2024 ഡിസംബറിൽ സെവിയിൽ, സ്പെയിനിൽ നടന്ന ഈ സംഘടനയുടെ കോൺഗ്രസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പരസ്പരമുള്ള സമൃദ്ധമായ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും സാക്ഷികളാകാൻ കമ്മിറ്റി അംഗങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. 

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related