2025 ഫെബ്രുവരി 10 ചൊവ്വ 1199 മകരമാസം 27
വാർത്തകൾ
🗞️👉 പാലാ : ജനപ്രതിനിധി നിഷ്ക്രിയമായാൽ ആ മേഖലയിലെ വികസനം സ്തംഭിക്കുമെന്നും പാലാ നിയമസഭ നിയോജകമണ്ഡലത്തിന് സംഭവിച്ചത് അതാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. 2021നു മുൻപുള്ള 50 വർഷക്കാലം ഇതായിരുന്നില്ല പാലായുടെ സ്ഥിതി. അന്നത്തെ പാലായുടെ എംഎൽഎ ഭരണപക്ഷത്തിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും പാലാ കേരളത്തിന് ഒരു വികസന മാതൃകയായിരുന്നു.
🗞️👉 ബെംഗളൂരുവിൽ നടന്നത് പതിവ് ഐടി പരിശോധനയെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്. പരിശോധനയിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുമായി സഹകരിച്ചു. കമ്പനിക്ക് നിക്ഷേപകരോട് ഉത്തരവാദിത്തമുണ്ടെന്നും ആരെയും കബളിപ്പിക്കുകയോ മുതലെടുക്കുകയോ ചെയ്തിട്ടില്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് വ്യക്തമാക്കി. സിനിമാ മേഖലയിൽ ആർക്കും പണം നൽകാനില്ലെന്നും കമ്പനിയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും ടി എ ജോസഫ് പറഞ്ഞു.
🗞️👉 സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി വാണിജ്യ മന്ത്രാലയം. നിയമലംഘനം നടത്തിയ 119 സ്വദേശികളുടെയും വിദേശികളുടെയും പേരുവിവരങ്ങള്‍ മന്ത്രാലയം പരസ്യപ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരില്‍ ഇന്ത്യക്കാരുമുണ്ട്.
🗞️👉 കൊല്ലം കുണ്ടറയില്‍ കരാര്‍ അടിസ്ഥാനത്തിലെടുത്ത കാര്‍ കടത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകകന്‍ പിടിയില്‍. അമ്പലക്കര മധു എന്ന് വിളിപ്പേരുള്ള രമേശ് കുമാറാണ് പിടിയിലായത്. പഞ്ചായത്താവശ്യത്തിന് എന്ന വ്യാജേന കാര്‍ വാടകയ്ക്ക് വാങ്ങി മുങ്ങുകയാണ് ഇയാളുടെ പതിവ് രീതി എന്നാണ് പരാതി. പഞ്ചായത്തംഗമാണെന്ന കള്ള പ്രചരണം നടത്തിയാണ് ഇയാള്‍ വാഹനങ്ങള്‍ കൊണ്ടുപോകുന്നത്.
🗞️👉 വലതുപക്ഷത്തെ പരാജയപ്പെടുത്തി മധ്യ-ഇടത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ആന്റോണിയോ ജോസ് സെറുഗോ പോര്‍ച്ചുഗലില്‍ അധികാരത്തിലേക്ക്. ആന്റോണിയോ ജോസ് സെറുഗോ പോര്‍ച്ചുഗലിന്റെ പുതിയ പ്രസിഡന്റാകും. തീവ്ര വലത് പാര്‍ട്ടിയായ ചേഗ പാര്‍ട്ടിയുടെ ആന്‍േ്രഡ വെഞ്ചുറയെ പരാജയപ്പെടുത്തിയാണ് ആന്റോണിയോ ജോസ് സെറുഗോ പുതിയ പ്രസിഡന്റാകുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 66 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ വലത് പാര്‍ട്ടിക്ക് ലഭിച്ചത് വെറും 34 ശതമാനം വോട്ടുകള്‍ മാത്രമാണ്. സോഷ്യലിസ്റ്റുകളുടെ മാത്രമല്ല കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടേയും പിന്തുണ ആന്റോണിയോ ജോസ് സെറുഗോയ്ക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
🗞️👉 നെല്ല് സംഭരണത്തിന് സംസ്ഥാനം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ പ്രതിഷേധം. കർഷക സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേന്ദ്ര സർക്കാർ നിർദേശത്തെ എതിർത്ത് കേന്ദ്രത്തിന് സംസ്ഥാനം കത്ത് നൽകി. കേന്ദ്ര സർക്കാർ നിർദേശത്തെ എതിർത്ത് കേരളം കേന്ദ്രത്തിന് കത്ത് നൽകിയതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. ഒരു ലക്ഷത്തിനടുത്ത് നെൽ കർഷകരാണ് പാലക്കാട് ജില്ലയിലുള്ളത് . 2024- 25 വർഷം രണ്ട് ലക്ഷം മെട്രിക് ടൺ നെല്ല് പാലക്കാട് നിന്ന് മാത്രം ശേഖരിച്ചിരുന്നു. കേന്ദ്ര സർക്കാർ സർക്കുലർ പാലിക്കപ്പെട്ടാൽ പാലക്കാട്ടെ കർഷകർക്ക് 150 കോടിയിലേറെ രൂപ നഷ്ടമാകുമെന്നാണ് ആശങ്ക.












