2024 ഫെബ്രുവരി 10 തിങ്കൾ 1199 മകരം 28
വാർത്തകൾ
- ഭൂനികുതി വര്‍ധനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ ജോസഫ് പാംപ്ലാനി
സംസ്ഥാന ബജറ്റിലെ ഭൂനികുതി വര്‍ധനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഭൂനികുതി വര്‍ധനവ് കര്‍ഷക വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സര്‍ക്കാര്‍ കര്‍ഷകരെ മാനിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും അദ്ദേഹം ആഞ്ഞടിച്ചു. കര്‍ഷകന്റെ കൃഷിഭൂമിയുടെ നികുതി വര്‍ധിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ആദായമായി മന്ത്രി കരുതുന്നുവെങ്കില്‍ സര്‍ക്കാര്‍ കര്‍ഷകന്റെ മഹത്വമറിയുന്നില്ലെന്നേ പറയാനുള്ളൂവെന്നും പ്രസംഗത്തിനിടെ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
- രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്
രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ വീണ്ടും കേസ്. ഒഡിഷ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഝാര്‍സുഗുഡ ജില്ലയിലെ ബിജെപി, ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വടക്കന്‍ റേഞ്ച് ഐജിപി ഹിമാന്‍ഷു ലാല്‍ അറിയിച്ചു. ബിജെപി പ്രവര്‍ത്തകനായ രാമ ഹരി പൂജാരിയുടെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്.
- തികച്ചും സ്വേച്ഛാദിപത്യ നിലപാടാണ് ട്രംപിന്റെ വരവോടു കൂടി സ്വീകരിക്കുന്നത്; എം വി ഗോവിന്ദൻ
നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരൻമാരെ കൈയ്യും കാലും വിലങ്ങിട്ടാണ് കയറ്റി അയച്ചത്. അമേരിക്കയുടെ രീതി എന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞത്. ഇന്ത്യയേക്കാൾ ചെറിയ മെക്സിക്കോ വരെ ശക്തമായി പ്രതികരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. രാജ്യം ശക്തമായി പ്രതികരിച്ചു. അപ്പോഴാണ് വിദേശകാര്യ സെക്രട്ടറി പ്രതിഷേധിക്കുന്നു എന്ന് പറഞ്ഞത്.കേന്ദ്ര സര്‍ക്കാറിന്റെ ഈ നിലപാട് പ്രതിഷേധാര്‍ഹമാണ്. Al ക്കെതിരെ വലിയ സമരം ഭാവിയിൽ ശക്തിപ്പെടുമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
- മോൺ. ഡോ. ഡി. സെല്‍വരാജൻ നെയ്യാറ്റിൻകര രൂപതയുടെ സഹമെത്രാൻ
വെരി റവ. മോൺ. ഡോ. ഡി. സെല്‍വരാജനെ നെയ്യാറ്റിന്‍കര രൂപതയുടെ സഹബിഷപ്പായി (പിന്‍തുടര്‍ച്ചാവകാശമുളള ബിഷപ്പായി) ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവില്‍ നെയ്യാറ്റിന്‍കര റീജിയണല്‍ കോ-ഓർഡിനേറ്ററും രൂപതയുടെ ജൂഡീഷ്യല്‍ വികാറുമാണ് മോൺ. ഡി. സെല്‍വരാജന്‍.
- കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി
കുറവിലങ്ങാട് : കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദൈവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന് ആർച്ച്പ്രീസ്റ്റ് റവ. ഡോ അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റ് കർമ്മം നടത്തി.
- പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ ചര്‍ച്ച തുടങ്ങി എഎപി
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തിരക്കിട്ട ചര്‍ച്ചക്കളുമായി ആംആദ്മി പാര്‍ട്ടി.രാജി സമര്‍പ്പിച്ച് മുഖ്യമന്ത്രി അതിഷി. തുടര്‍ നീക്കങ്ങളും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനും പാര്‍ട്ടി പ്രതേക യോഗം ചേരും.ഇന്ത്യ മുന്നണിയില്‍ തുടരുന്നത് അടക്കം പാര്‍ട്ടി ചര്‍ച്ച ചെയ്യും.
- മൂലമറ്റം സെൻറ് ജോർജ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപിച്ചു
മൂലമറ്റം : സെൻറ് ജോർജ് യു.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾ സമാപിച്ചു . കിഡ്സ് ഫെസ്റ്റ് ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറി ജോൺസൺ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മൂലമറ്റം ഫൊറോന പള്ളി സഹവികാരി ഫാ : തോമസ് താന്നിമലയിൽ അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , സിസ്റ്റർ ബെൻസി , സോണിയ എന്നിവർ പ്രസംഗിച്ചു . ജൂബിലി സമാപന സമ്മേളനവും പ്രവേശന കവാടവും കൊടിമരവും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു .
- മുന്നിൽ തദ്ദേശ തെരെഞ്ഞടുപ്പ് ഉണ്ട്, അത് കഴിഞ്ഞ് നിയമസഭ തെരെഞ്ഞടുപ്പ്; ഒരുങ്ങി ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി
വയനാട് വന്യ ജീവി ആക്രമണം പാർലിമെന്റിൽ ഉന്നയിച്ചതാണ്, അത് ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. ഇത് ഒരു സങ്കീർണമായ സാഹചര്യമാണ്. കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നുംകൂടുതൽ ഫണ്ട് ആവശ്യമാണ്. വിഷയത്തിൽ പാർലമെന്റിൽ ഇനിയും സമ്മർദ്ദം ചെലുത്തുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
- മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു
ഗവർണർക്ക് രാജി കത്ത് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി. മന്ത്രിമാർക്കും എംഎൽഎമാർക്കും ഒപ്പമാണ് ബിരേൻ സിംഗ് രാജ്ഭവനിൽ എത്തിയത്. ബിരേൻ സിങിന് എതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ഉയർന്നിരുന്നു.
- കേന്ദ്രത്തിന് മുന്നിൽ അഭ്യർത്ഥനകളുമായി ബിരേൻ സിങ്
മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എൻ ബിരേൻ സിങ്. രാജിക്കത്തിലായിരുന്നു പരാമർശം. ഓരോ മണിപ്പൂരിയുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി സമയബന്ധിതമായ നടപടികൾ, ഇടപെടലുകൾ, വികസന പ്രവർത്തനങ്ങൾ, നടത്തിയതിൽ കേന്ദ്രസർക്കാരിനോട് കടപ്പാടുണ്ടെന്ന് ബിരേൻ സിങ് പറയുന്നു.
- 31 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; രണ്ടു ജവാന്മാർക്ക് വീരമൃത്യു
ഛത്തീസ്ഗഡിൽ സുരാക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ വധിച്ചതായി പൊലീസ്. ഏറ്റുമുട്ടലിൽ രണ്ടു ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു. മാവോയിസ്റ്റ് സാനിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേനയുടെ സംയുക്ത സംഘം നടത്തിയ ഓപ്പറേഷനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്.
- ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ ട്രെയിനുകളുടെ ഏറ്റവും പുതിയ സമയക്രമം
⏺️ 05.27 (പുലർച്ചെ )- ട്രെയിൻ നമ്പർ 16326 നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസ്സ് (via എറണാകുളം ടൗൺ, തൃശൂർ, ഷൊർണുർ)
⏺️ 06.38 (രാവിലെ) – ട്രെയിൻ നമ്പർ 66322 എറണാകുളം ജംഗ്ഷൻ മെമു
⏺️06 55 (രാവിലെ) ട്രെയിൻ നമ്പർ 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സ് (Via എറണാകുളം ടൗൺ, തൃശൂർ)
⏺️08.09 (രാവിലെ ) ട്രെയിൻ നമ്പർ 06169 എറണാകുളം ജംഗ്ഷൻ എക്സ്പ്രസ്സ് മെമു സ്പെഷ്യൽ
⏺️ 08.35 (രാവിലെ) ട്രെയിൻ നമ്പർ 16302 ഷൊർണുർ വേണാട് എക്സ്പ്രസ്സ് (Via (എറണാകുളം ടൗൺ , തൃശൂർ)
⏺️ 09.35 (രാവിലെ) ട്രെയിൻ നമ്പർ 16650 മംഗലാപുരം പരശുറാം എക്സ്പ്രസ്സ് (Via എറണാകുളം ടൗൺ, തൃശൂർ, ഷൊർണുർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്)
⏺️10.14 (രാവിലെ – തിങ്കൾ ഒഴികെ) ട്രെയിൻ നമ്പർ 66303 എറണാകുളം ജംഗ്ഷൻ മെമു
⏺️01 18 (ഉച്ചക്ക് – ബുധൻ ഒഴികെ) ട്രെയിൻ നമ്പർ 66308 എറണാകുളം ജംഗ്ഷൻ മെമു
⏺️ 05 33 (വൈകുന്നേരം ) ട്രെയിൻ നമ്പർ 56006 എറണാകുളം ജംഗ്ഷൻ പാസഞ്ചർ
⏺️09.58 (രാത്രി ) ട്രെയിൻ നമ്പർ 16327 ഗുരുവായൂർ എക്സ്പ്രസ്സ് (Via എറണാകുളം ടൗൺ, തൃശൂർ )
⏺️11.11 (രാത്രി- ചൊവ്വാഴ്ച ഒഴികെ) ട്രെയിൻ നമ്പർ 66310 എറണാകുളം ജംഗ്ഷൻ മെമു
➡️കോട്ടയം ഭാഗത്തേയ്ക്ക്…
⏺️07.14 (രാവിലെ- ബുധൻ ഒഴികെ ) ട്രെയിൻ നമ്പർ 66307 കൊല്ലം മെമു
⏺️08.55 (രാവിലെ ) ട്രെയിൻ നമ്പർ 56005 കോട്ടയം പാസഞ്ചർ
⏺️09.05 (രാവിലെ) ട്രെയിൻ നമ്പർ 16328 മധുരെ എക്സ്പ്രസ്സ് (Via കൊല്ലം, പുനലൂർ, തെന്മല, ചെങ്കോട്ട)
⏺️10.58 (രാവിലെ) 06170 കൊല്ലം എക്സ്പ്രസ്സ് മെമു സ്പെഷ്യൽ
⏺️02.45 (ഉച്ചയ്‌ക്ക്- തിങ്കൾ ഒഴികെ) ട്രെയിൻ നമ്പർ 66304 കൊല്ലം മെമു
⏺️03.13 (ഉച്ചയ്ക്ക് ശേഷം) ട്രെയിൻ നമ്പർ 16649 കന്യാകുമാരി പരശുറാം എക്സ്പ്രസ്സ് (Via കൊല്ലം, തിരുവനന്തപുരം )
⏺️06.17 (വൈകുന്നേരം) ട്രെയിൻ നമ്പർ 16301 തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ്
⏺️07.27 (രാത്രി ) ട്രെയിൻ നമ്പർ 66321 കൊല്ലം മെമു
⏺️07.51 (രാത്രി) ട്രെയിൻ നമ്പർ 16792 തൂത്തുക്കുടി പാലരുവി എക്സ്പ്രസ്സ് (via കൊല്ലം, പുനലൂർ, തെന്മല, ചെങ്കോട്ട, തിരുനെൽവേലി..)
⏺️08.52 (രാത്രി) ട്രെയിൻ നമ്പർ 16325 കോട്ടയം എക്സ്പ്രസ്സ്