2025 ഫെബ്രുവരി 09 തിങ്
🗞️👉 സ്‌കൂള്‍ വിദ്യാര്‍ഥികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ സുപ്രധാന ഉദ്യമവുമായി എല്‍2 ഇന്ത്യയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ). ഹെല്‍ത്തി കിഡ്സ് : സ്മാര്‍ട്ട് ന്യൂട്രീഷ്യന്‍ ആന്‍ഡ് വെല്‍ ബീയിംഗ് പ്രോഗ്രാം കേരളത്തിലുടനീളമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലാണ് നടപ്പാക്കുന്നത്. പോഷകാഹാരം, ആരോഗ്യം, മാനസിക ക്ഷേമം, വിദ്യാഭ്യാസം എന്നിവയെ കുട്ടികളുടെ സമഗ്രമായ വികസനം ഉറപ്പാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഏകീകൃതമായ സംവിധാനവുമായി സംയോജിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
🗞️👉 കൊട്ടാരക്കരയിൽ ഇലക്ട്രിക്ക് പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം നടന്നത്. പത്തനംതിട്ട സ്വദേശി സുജിത് (37) ആണ് മരിച്ചത്. ക്ഷേത്രോത്സവത്തിന് വേണ്ടി ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് ഫിറ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
🗞️👉 വേള്‍ഡ് കിക്ക് ബോക്സിങ്ങ് അസോസിയേഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച അഞ്ചാമത് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ദീക്ഷിത് പ്രവീണ്‍ സില്‍വര്‍ നേടി. ഫിബ്രവരി 4 മുതല്‍ 8 വരെയായിരുന്നു മത്സരം നടന്നത്. സീനിയര്‍ വിഭാഗം 86-91 കി.ഗ്രാം ലോ കിക്ക് മത്സരത്തിലാണ് ഈ നേട്ടം. കണ്ണൂര്‍ ആഡൂര്‍ സ്വദേശിയാണ് ദീക്ഷിത്. ദീക്ഷിത്തിനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അഭിനന്ദിച്ചു.
🗞️👉 കർണാടക വിജയപുരയിൽ സ്വകാര്യ വിമാനം തകർന്നു വീണു. പൈലറ്റും യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു.കൽബുർഗി റെഡ് ബോർഡ് ഏവിയേഷൻ്റെ വിമാനമാണ് പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വിമാനം മൂന്ന് കഷ്ണമായി. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം.
വിജയപുരയിലേക്ക് എത്തുന്ന സമയത്താണ് വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടത്. പിന്നീട് തുറസ്സായ സ്ഥലത്ത് വിമാനം ഇടിച്ചിറക്കുകയായിരുന്നു.
🗞️👉 സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചായ കണക്ക് വിവരങ്ങൾ പുറത്ത്. മൂന്നു മാസത്തെ ചായ കുടിക്കായി സർക്കാരിന് ചിലവായത് 6 ലക്ഷം രൂപ. തുക അനുവദിച്ചു സർക്കാർ ഉത്തരവുമിറക്കി.ഫെബ്രുവരി 2 നു പൊതുഭരണ വകുപ്പ് ഇറക്കിയ ഈ ഉത്തരവ് കണ്ടാൽ സാധാരണക്കാരുടെ കണ്ണ് തള്ളും. ഒക്ടോബറിൽ 2,06,385, നവംബറിൽ 1,97,286, ഡിസംബർ മാസം 2,01,763. അങ്ങനെ ആകെ മൂന്നു മാസം ചായ കുടിക്കാൻ 6,05,434 രൂപ. ചീഫ് സെക്രട്ടറിയുടെയും മറ്റു വകുപ്പ് സെക്രട്ടറിമാരുടെയും മൂന്നു മാസത്തെ ചായ കുടി ചിലവാണ് ഈ കണക്ക്.
🗞️👉 മ്യൂസിയം എസ്എച്ച്ഒയാണ് ഇത് സംബന്ധിച്ച് മൊഴി നൽകിയത്. രാത്രി തന്നെ മണിയൻപിള്ള രാജുവിനെ അന്വേഷിച്ചു വീട്ടിലെത്തിയിരുന്നെന്നും ഫോണിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. മണിയൻ പിള്ള രാജു പോലീസിനെ വിളിച്ചില്ലെന്നും റിപ്പോർട്ട്. അതേസമയം മ്യൂസിയം പൊലീസ് സ്റ്റേഷന്റെ കോൾ റെക്കോർഡും മണിയൻ പിള്ള രാജുവിന്റെ മൊഴിയും രേഖപ്പെടുത്താനാണ് അന്വേഷണ ചുമതലയുള്ള ഡിസിപിയുടെ തീരുമാനം.
🗞️👉 ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കുമിടയില്‍ ഇന്ത്യ-അമേരിക്ക വ്യാപാരകരാറിന്റെ രൂപരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരാറില്‍ പൂര്‍ണവ്യക്തത വന്നിട്ടില്ലെങ്കിലും, ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് കരാര്‍ എന്നാണ് വ്യാപകവിമര്‍ശനം. ബഹുരാഷ്ട്ര കമ്പനികകള്‍ക്ക് മുന്നിലുള്ള സമ്പൂര്‍ണ കീഴടങ്ങലാണ് കരാര്‍ എന്ന് കര്‍ഷകസംഘടനകള്‍ കുറ്റപ്പെടുത്തുന്നു. രണ്ട് പേര്‍ തമ്മില്‍ കച്ചവടത്തിന് ധാരണയാകുന്നു. ഒന്നാമന്റെ കയ്യിലുള്ള വസ്തുക്കള്‍ രണ്ടാമന് കൈമാറുമ്പോള്‍ പ്രത്യേകം ഫീസ് ഈടാക്കും. പക്ഷെ രണ്ടാമന്‍ ഒന്നാമന് കൈമാറുമ്പോള്‍ ഈ ഫീസുണ്ടാകില്ല. ഇതെന്താണിങ്ങനെ. ഇന്ത്യാ- അമേരിക്ക വ്യാപാര കരാറിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്.
🗞️👉 തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷും ബിജെപി കൗൺസിലർമാരും നാളെ ഡൽഹിയിലേക്ക്. കേരളത്തിലെ മുഴുവൻ ബിജെപി ജനപ്രതിനിധികളെയും ഡൽഹിയിലേക്ക് ബിജെപി ക്ഷണിച്ചിട്ടുണ്ടെന്ന് മേയർ വി വി രാജേഷ്
🗞️👉 ബിജെപിക്ക് കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മുന്നേറ്റം ഉണ്ടാക്കാനായി. നാളെ ഡൽഹിയിലേക്ക് തിരിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വസതിയിലാണ് താമസം. പ്രധാനമന്ത്രിയുമായും പല കേന്ദ്രമന്ത്രിമാരുമായും ചർച്ച നടത്താൻ ശ്രമം നടത്തുന്നുവെന്നും മേയർ വി വി രാജേഷ് വ്യക്തമാക്കി.
🗞️👉 സുന്നി ഐക്യത്തിന് ആഹ്വാനവുമായി സമസ്ത കേരള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക സമ്മേളനത്തിന് സമാപനം. അടുത്ത 5 വര്‍ഷത്തെ പദ്ധതികളുടെ ഭാഗമായാണ് പാതിവഴിയില്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പിരിഞ്ഞു പോയവരെ തിരിച്ചെത്തിക്കുന്നത്. സമ്മേളനത്തിനിടെ വിഡി സതീശന്‍ സംസാരിക്കാതെ വേദി വിട്ടതും മതരാഷ്ട്രവാദത്തെ കുറിച്ചുള്ള മുഖ്യമന്തിയുടെ പരോക്ഷ പരാമര്‍ശങ്ങളും ചര്‍ച്ച












