പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 08

spot_img

Date:

വാർത്തകൾ

  • മാർ സ്ലീവാ മെഡിസിറ്റിക്ക് ഊർജ സംരക്ഷണത്തിൽ ഒന്നാം സ്ഥാന പുരസ്കാരം ലഭിച്ചു

പാലാ. കേരള സംസ്ഥാന ഊർജ വകുപ്പിനു കീഴിലുള്ള സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംരക്ഷണ പുരസ്കാരങ്ങളിൽ ബിൽഡിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനം മാർ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രോജക്ട്സ് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം എന്നിവർ ചേർന്നു പുരസ്കാരവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്‌തി പത്രവും ഏറ്റുവാങ്ങി. എൻജിനീയറിംഗ് വിഭാഗം മാനേജർ ഡോ. പോളി തോമസ് , ഡപ്യൂട്ടി മാനേജർമാരായ ലിജു തോമസ് , ജോമോൻ ജോസ് എന്നിവരും പങ്കെടുത്തു

  • മൊബൈൽ റൂറൽ മാർട്ട് പദ്ധതിയുടെ ഭാഗമായി നബാർഡ് സബ്സിഡിയോടെ പിക് അപ് വാനിൻ്റെ ഉത്ഘാടനവും നാളെ

മൊബൈൽ റൂറൽ മാർട്ട് പദ്ധതിയുടെ ഭാഗമായി നബാർഡ് സബ്സിഡിയോടെ നീലൂർ പ്രൊഡ്യൂസർ കമ്പനിയ്ക്ക് ലഭ്യമാകുന്ന പിക് അപ് വാനിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും കമ്പനി  ആരംഭിക്കുന്ന പുതിയ പ്രൊഡക്ഷൻ യൂണിറ്റിൻ്റെ ഉത്ഘാടനവും നാളെ (08/02/2025 ശനി) ഉച്ചയ്ക്ക് 12 മണിയ്ക്ക് നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസിൻ്റെ സാന്നിധ്യത്തിൽ  നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ബൈജു കുറുപ്പ് നിർവ്വഹിക്കും.

  • നൈജീരിയയില്‍ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി

ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ നിന്നു വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ഫെബ്രുവരി 6 പുലർച്ചെയാണ് രാജ്യ തലസ്ഥാനമായ അബൂജയിലെ വെരിറ്റാസ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ഫാ. കോർണെലസ് മാൻസാക് ദാമുലക് എന്ന വൈദികനെ തട്ടിക്കൊണ്ടുപോയത്. ബ്വാരി ഏരിയ കൗൺസിലിലെ സുമ 2 ലെ വീട്ടിൽ നിന്ന് വൈദികനെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് അദ്ദേഹം അംഗമായ ഷെണ്ടം രൂപത മാധ്യമങ്ങളെ അറിയിച്ചു.

  • വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വളര്‍ച്ചാ ത്രികോണ പദ്ധതി പ്രഖ്യാപിച്ചു

വിഴിഞ്ഞത്തെ വികസനത്തിനായി ബജറ്റില്‍ സമഗ്ര പദ്ധതികളാണ് പ്രഖ്യാപിച്ചത്. സിംഗപ്പൂര്‍, ദുബായ് മാതൃകയില്‍ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വളര്‍ച്ചാ ത്രികോണ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനായി ഭൂമിവാങ്ങാന്‍ കിഫ്ബി വഴി 1000 കോടിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

  • സൈബര്‍ അധിക്ഷേപവും വ്യാജവാര്‍ത്തയും തടയാന്‍ സൈബർ വിം​ഗ്, രണ്ടുകോടി അനുവദിച്ചു

സമൂഹത്തിലെ വിവിധ വിഭാ​ഗങ്ങളിൽപെട്ടവർക്കെതിരെ പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ വലിയ സൈബർ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. തെറ്റായ വാർത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബർ വിം​ഗ് ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിആർഡി, പൊലീസ്, നിയമവകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടി രൂപ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

  • നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം

മാലിന്യക്കുഴിയില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ പുറത്തിറങ്ങുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. കുട്ടി വേസ്റ്റ് കുഴിയിൽ വീണത് ആരും അറിഞ്ഞില്ല.കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്.കുഴിയുടെ സമീപം ചെരുപ്പ് കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. 

  • ഈ വര്‍ഷം മുതല്‍ സംസ്ഥാനത്ത് സിറ്റിസണ്‍ ബജറ്റ് അവതരിപ്പിക്കും: ധനമന്ത്രി

ഈ വര്‍ഷം മുതല്‍ സംസ്ഥാനത്ത് സിറ്റിസണ്‍ ബജറ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തില്‍ ബജറ്റിലെ സംക്ഷിപ്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന രേഖയാണ് സിറ്റിസണ്‍ ബജറ്റ്. ലിംഗനീതിയ്ക്കും ശിശുസംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന ജെന്‍ഡര്‍ ആന്‍ഡ് ചൈല്‍ഡ് ബജറ്റിന് പുറമെ പരിസ്ഥിതി ബജറ്റും ഗവേഷണ ബജറ്റും കഴിഞ്ഞ വര്‍ഷം മുതല്‍ അവതരിപ്പിച്ചുവരികയാണ്. ഇതിനൊപ്പമാണ് സിറ്റിസണ്‍ ബജറ്റ് കൂടി ഈ വര്‍ഷം മുതല്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

  • എലപ്പുള്ളി മദ്യനിർമാണശാലയ്ക്കായി ഒയാസിസ് കമ്പനി നൽകിയ ഭൂമി തരംമാറ്റ അപേക്ഷ തള്ളി

വൻകിട മദ്യനിർമാണശാലയ്ക്കായി ഒയാസിസ് കമ്പനി നൽകിയ ഭൂമി തരംമാറ്റ അപേക്ഷ തള്ളി. പാലക്കാട് ആർഡിഒയുടേതാണ് നടപടി. ഭൂമിയിൽ നിർമ്മാണം പാടില്ലെന്നും കൃഷി ചെയ്യണമെന്നും നിർദ്ദേശം. അതേസമയം ഒയാസിസ് കമ്പനി കോടതിയിൽ കാവിയറ്റ് ഫയൽ ചെയ്തു. 26 ഏക്കറോളം ഭൂമിയാണ് ഒയാസിസ് വാങ്ങിയത്. ഇതിൽ നാല് ഏക്കർ ഭൂമിയാണ് തരംമാറ്റി നിർമാണം നടത്താനുള്ള അനുമതി തേടി അപേക്ഷ സമർപ്പിച്ചത്.

  • നവീൻ ബാബുവിന്റെ മരണം; അഭിഭാഷകനെ ഒഴിവാക്കി കുടുംബം

കണ്ണൂർ മുൻ എഡിഎം -കെ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ അഭിഭാഷകനെ കുടുംബം ഒഴിവാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിലുണ്ടായ അതൃപ്തിയെ തുടർന്നാണ് അഭിഭാഷകനെ ഒഴിവാക്കിയത്. ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് കുടുംബം. ആവശ്യം സിബിഐ അന്വേഷണം മാത്രമെന്നും കുടുംബം വ്യക്തമാക്കി.

  • കോഴിക്കോട് കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി

കോഴിക്കോട് കല്ലാച്ചിയില്‍ അല്‍ഫാമില്‍ നിന്ന് പുഴുവിനെ കണ്ടെത്തി. ടി കെ കാറ്ററിംഗ് ആന്‍ഡ് ഹോട്ടല്‍ യൂണിറ്റില്‍ നിന്ന് വാങ്ങിയ അല്‍ഫാമിലാണ് പുഴുവിനെ കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്ന് പഴകിയ ഭക്ഷണവും കണ്ടെത്തിയിട്ടുണ്ട്.

  • പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം 12,13 തീയതികളില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12,13 തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിനുശേഷമുള്ള ആദ്യ സന്ദര്‍ശനമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ട്രംപുമായും അമേരിക്കയിലെ മറ്റ് മുതിര്‍ന്ന നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും.

  • യാഥാര്‍ത്ഥ്യങ്ങളോടും വസ്തുതകളോടും ചേര്‍ന്ന് നില്‍ക്കാത്ത ദിശാബോധമില്ലാത്ത ബജറ്റ് ; കെ.സി വേണുഗോപാല്‍

യാഥാര്‍ത്ഥ്യങ്ങളോടും വസ്തുതകളോടും ചേര്‍ന്ന് നില്‍ക്കാത്തതും ദിശാബോധമില്ലാത്തതുമായ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി വിഹിതത്തിന് പോലും നല്‍കാന്‍ പണമില്ലാതെ, നീക്കിവച്ച തുക വെട്ടിക്കുറച്ച സര്‍ക്കാരാണ് കേരളം രൂക്ഷമായ ധനഞെരുക്കത്തെ അതിജീവിച്ചെന്ന് ഗീര്‍വാണമടിക്കുന്നത്. കിഫ്ബി ജനത്തിന് ബാധ്യത ആകുമെന്ന സൂചനയാണ്, ഇതുവഴി നടപ്പാക്കുന്ന പദ്ധതികളില്‍ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സാധ്യത തേടുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം. ഭൂനികുതി 50 ശതമാനം ഉയര്‍ത്തിയ നടപടി അംഗീകരിക്കാനാവില്ല. പാവപ്പെട്ടവനെ പിഴിയുന്ന നടപടിയാണിതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

  • കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയക്കുന്ന നടപടിയില്‍ അമേരിക്കയെ ആശങ്ക അറിയിച്ചതായി ഇന്ത്യ

 കുടിയേറ്റക്കാര്‍ക്കെതിരെ മോശമായി പെരുമാറരുതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. 487 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരികെ അയക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങുകളണിയിച് സൈനിക വിമാനത്തില്‍ നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റ പ്രതികരണം

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related