spot_img

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 06

spot_img

Date:

വാർത്തകൾ

👉🗞️ അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള കരാറിലൂടെ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്നെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. കരാറിന്റെ നേട്ടം രാജ്യത്തെ യുവാക്കള്‍ക്ക് ലഭിക്കുമെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തില്‍ മറപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

👉🗞️ വെനസ്വല ഇന്ത്യയുടെ ദീർഘകാല വ്യാപാരപങ്കാളിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വെനസ്വലയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിഗണനയിൽ. മുൻപും വെനസ്വൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്ത്തിരുന്നു. എന്നാൽ പിന്നീട് അത് നിർത്തിയിരുന്നു. ഇന്ത്യയുടെ ഊർജ്ജ സ്രോതസിൽ തീരുമാനം എടുക്കുക ഇന്ത്യക്കാരുടെ താല്പര്യം സംരക്ഷിച്ചാകും എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

👉🗞️ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വനിതാ പ്രീമിയർ ലീഗ് ചാമ്പ്യൻസ്. ആവേശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്. ആർസിബിയുടെ രണ്ടാം കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം ലക്ഷ്യത്തില്‍ മറികടന്നാണ് ആര്‍സിബി വനിതാ ഐപിഎല്ലിലെ ഹാട്രിക്ക് കിരീടം സ്വന്തമാക്കിയത്.

👉🗞️ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ കൊല്ലുന്നതിനോ മയക്കുവെടി വെയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥ ബില്ലിലുണ്ട്.

👉🗞️ എയിംസ് സ്ഥാപിക്കാൻ സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം.സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ഏകോപിപ്പിച്ചുകൊണ്ടാവണം പഠനം നടത്തേണ്ടത്. സ്ഥലം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർണായ നിർദേശമാണ് മുന്നോട്ട് വെച്ചു. ഫെബ്രുവരി 25 നു മുമ്പ് രേഖാമൂലം അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. കിനാലൂരിലാണ് സംസ്ഥാനം എയിംസിനായി തിരഞ്ഞെടുത്ത ഭൂമിയുള്ളത്. കാസര്‍കോട് ജില്ലയില്‍ എയിംസ് വേണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സംസ്ഥാന, കേന്ദ്രസര്‍ക്കാരുടെ നിലപാട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്.

👉🗞️ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍. ലോക്‌സഭയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നത് ഒഴിവാക്കിയതില്‍ രാജ്യം മുഴുവന്‍ ഞെട്ടി എന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.അസാധാരണ സംഭവങ്ങള്‍ക്കാണ് പാര്‍ലമെന്റ് വേദിയായത്. പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെയാണ് നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്‌സഭ ഇന്ന് പാസാക്കിയത്. പ്രധാനമന്ത്രി പ്രസംഗിച്ചാല്‍ ആക്രമിക്കാന്‍ ചിലര്‍ തീരുമാനിച്ചിരുന്നെന്നാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പ്രതികരണം. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ചൂടുപിടിച്ച വാക്‌പോരിന് ഇന്ന് രാജ്യസഭ വേദിയായി. പിന്നീട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി സംസാരിച്ചു.

👉🗞️ ചോദ്യങ്ങളില്‍ പ്രധാനമന്ത്രിക്ക് എന്തിനാണ് പരിഭ്രാന്തിയെന്ന് രാഹുല്‍ ഗാന്ധി. സത്യത്തെ ഭയന്ന് പ്രധാനമന്ത്രി നുണകളില്‍ അഭയം തേടുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രതികരണം.

👉🗞️ പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ (SJIHMCT) ‘തീരുമാനങ്ങൾ എടുക്കുന്നതിന് പിന്നിലെ ശാസ്ത്രം’ (Science behind Decision Making) എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഓസ്‌ട്രേലിയൻ ഗവൺമെന്റ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷനിലെ സൗത്ത് ഏഷ്യൻ എഡ്യൂക്കേഷൻ ഡയറക്ടർ ശരത് നമ്പ്യാർ ക്ലാസ് നയിച്ചു.

👉🗞️ മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലാണ് പൊലീസുമായി സംഘർഷമുണ്ടായത്. കുക്കി എംഎൽഎമാർ ബിജെപി സർക്കാരിന്റെ ഭാഗം ആയതിലാണ് പ്രതിഷേധം. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. റോഡ് തടഞ്ഞും പ്രതിഷേധം ഉണ്ടായി. റോഡിൽ പ്രതിഷേധക്കാർ ടയർ കത്തിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related