2025 ഫെബ്രുവരി 04 ബുധൻ 1199 മകരമാസം 21
വാർത്തകൾ
🗞️👉 റെയിൽവേ വികസനത്തിൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ നിലപാട് ശത്രുതാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങൾ പഴയ വേഗതയിൽ തന്നെ യാത്ര ചെയ്താൽ മതി എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. രാജ്യത്ത് അഞ്ച് അതിവേഗ റെയിലുകൾ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ പൂർണ്ണമായും ഒഴിവാക്കി. അതിവേഗ പാതക്കായി ഇ ശ്രീധരൻ സമർപ്പിച്ച രൂപരേഖ താൻ നേരിട്ട് റെയിൽവേ മന്ത്രിക്ക് നൽകിയിട്ടും അനുകൂല നടപടിയുണ്ടായില്ല.
🗞️👉 വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ നാലാം സീസണിലും ഫൈനലില്‍ എത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഡല്‍ഹി കലാശ പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. 169 റണ്‍സ് വിജയലക്ഷ്യം 26 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. 43 റണ്‍സ് നേടിയ ലിസില്ലെ ലീ, 41 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ജമീമ റോഡ്രിഗ്‌സ് എന്നിവരാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്.
🗞️👉 സമ്പുഷ്ടീകരിച്ച യൂറേനിയം രാജ്യത്ത് നിന്ന് നീക്കം ചെയ്യില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയുടെ മുഖ്യ ഉപദേഷ്ടാവ് അലി ഷംഖാനിയാണ് നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെ, വെള്ളിയാഴ്ച ഇസ്താംബൂളില്‍ അമേരിക്കയുമായി ആണവചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെ ആണ് പ്രഖ്യാപനം.
🗞️👉 സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. മരിച്ചത് തൃശൂര്‍ മയിലാടുംപാറ സ്വദേശി ഷിജു. വനത്തില്‍ ആടിനെ മേയ്ക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ആടിനെ തീറ്റുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഷിജുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോഴും കാടിനുള്ളില്‍ നിന്ന് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മേഖലയിലേക്ക് എത്തി മൃതദേഹം പുറത്തേക്കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കാട്ടാനയേക്കണ്ട് ഭയന്ന് ഓടാന്‍ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
🗞️👉 കണ്ണൂർ മാലൂർ പഞ്ചായത്തിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തൃക്കടാരിപൊയിലിലാണ് കാക്ക ചത്തുവീണത്. സാമ്പിൾ പരിശോധിച്ചതിൽ പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ജനുവരി 17ന് ഇരിട്ടി എടക്കാനത്ത് ചത്ത കാക്കയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
🗞️👉 ശബരിമല സ്വര്‍ണകൊള്ളയില്‍ ചോദ്യം ചെയ്യലിലേക്ക് കടന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ ഇന്ന് ചോദ്യം ചെയ്ത് വിട്ടയച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഇഡിക്ക് മുന്നിലേക്ക് എത്തും.
🗞️👉 കാസർഗോഡ് കുമ്പള ആരിക്കാടി ടോൾ പ്ലാസ അടച്ചു പൂട്ടും. ടോൾ പ്ലാസ 2 ദിവസത്തിനകം അടച്ചു പൂട്ടുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഫയലിൽ ഒപ്പ് വച്ചു. ഇക്കാര്യം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി പറഞ്ഞു. നാളെ സർക്കാർ ഉത്തരവ് ഇറങ്ങുമെന്നും അവർ വ്യക്തമാക്കി. നിതിൻ ഗഡ്കരിക്കും, നരേന്ദ്ര മോദിക്കും നന്ദിയെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.
🗞️👉 മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് ചെയ്ത നെൽകൃഷിയിൽ നൂറുമേനി കൊയ്ത് വിദ്യാർത്ഥികൾ. നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രദേശത്തിൻ്റെ തന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിർണായക പങ്കുവഹിക്കുന്ന നെൽവയലുകൾ പുനരുജ്ജീവിപ്പിക്കാനായിട്ടാണ് വിദ്യാർഥികൾ നെൽ കൃഷിക്കായി മുന്നിട്ടിറങ്ങിയത്.
🗞️👉 എസ് എം വൈ എം അരുവിത്തുറ യൂണിറ്റിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭമായി. 2026 ഫെബ്രുവരി 2 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടന്ന മീറ്റിങ്ങിൽ പാലാ രൂപതയുടെ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു.
🗞️👉 കടുത്തുരുത്തി: റോട്ടറി ക്ലബ് ഓഫ് കടുത്തുരുത്തി ടൗണും ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയും സംയുക്തമായി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്തനാര്‍ബുദ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി. 35 ഓളം പേര്‍ക്ക് പരിശോധന നടത്തി. യോഗത്തില്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ജോര്‍ജ് ജി. മുരിക്കന്‍, ജോസ് ജോസഫ്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ്, അന്‍വര്‍ മുഹമ്മദ്, ബിനു സി. നായര്‍, നോബി മുണ്ടയ്ക്കന്‍, മിനി ജെയിംസ്, ജിന്‍സി എലിസബത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. അറുപതോളം പേരാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും 35 പേര്‍ക്കാണ് പരിശോധന നടത്താനായത്. പരിശോധനയ്ക്ക് അവസരം ലഭിക്കാതിരുന്ന മറ്റുള്ളവര്‍ക്കായി മറ്റൊരു ദിവസം ക്യാമ്പ് സംഘടിപ്പിക്കുമെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് ജോര്‍ജ് ജി. മുരിക്കന്‍ അറിയിച്ചു.












