2024 ഫെബ്രുവരി 04 ചൊവ്വ 1199 മകരം 22
വാർത്തകൾ
- മാതൃവേദി പാലാ മേഖല പ്രവർത്തനോദ്ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ നടന്നു.
പാലാ: മാതൃവേദി പാലാ മേഖലയുടെ 2025 – 2026 വർഷത്തെ പ്രവർത്തനോദ്ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ നടന്നു. പാലാ മേഖലയുടെ രക്ഷാധികാരി റവ.ഡോ.ജോസ് കാക്കല്ലിൽ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. പാലാ കത്തീഡ്രൽ മേഖല ഡയറക്ടർ റവ. ഫാ. ജോർജ് ഈറ്റയ്ക്കകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല പ്രസിഡന്റ് ശ്രീമതി ലിസ്സിക്കുട്ടി മാത്യു സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി ഫോൻസി ടോം നന്ദിയും ആശംസിച്ചു. മേഖലാ ജോയിന്റ് ഡയറക്ടർ റവ. സി. ബെറ്റി SH, രൂപത ആനിമേറ്റർ ഡയാന രാജു, വൈസ് പ്രസിഡന്റ് ലൈസമ്മ ജോർജ്, സെക്രട്ടറി മരിയ ജോസ്, ട്രഷറർ റോസിലിൻ ജേക്കബ്, എക്സിക്യൂട്ടീവ് അംഗങ്ങൾ സൗമ്യ ജെയിംസ്, നിർമ്മല ജോണി, ജാൻസി ഷാജി, റാണി ബീൻസ് എന്നിവർ നേതൃത്വം നൽകി.
- മോദി-ട്രംപ് കൂടിക്കാഴ്ച ഫെബ്രുവരി 13ന്; വൈറ്റ് ഹൗസിൽ അത്താഴവിരുന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫെബ്രുവരി 13ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. വാഷിംഗ്‌ടൺ ഡി സിയിലാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ട്രംപ് മോദിക്ക് അത്താഴ വിരുന്ന് നൽകാനും സാധ്യതയുണ്ട്.
- പി കെ ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി: വടകരയില്‍ പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകര്‍
വടകരയില്‍ നിന്നുള്ള നേതാവായ പി കെ ദിവാകരനെ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധം. വടകര മണിയൂരിലാണ് സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. 50 ഓളം വരുന്ന പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്.
- ചെക്പോസ്റ്റുകളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും, 15 ദിവസം മാത്രം ഡ്യൂട്ടി; അഴിമതി തടയാൻ MVD
സംസ്ഥാനത്തെ ചെക്പോസ്റ്റുകളിലെ അഴിമതി തടയാൻ മോട്ടോർ വാഹന വകുപ്പ്. നിലവിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും പിൻവലിച്ച് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. ചെക്പോസ്റ്റുകൾ പ്രവർത്തവുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണർ പുതിയ മാനദണ്ഡം പുറപ്പെടുവിച്ചു. ചെക്പോസ്റ്റുകളിൽ അഴിമതി വർധിക്കുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
- വിവാഹം ഉറപ്പിച്ചത് കഴിഞ്ഞദിവസം, മലപ്പുറത്ത് പതിനെട്ടുകാരി തൂങ്ങി മരിച്ചനിലയില്‍
മലപ്പുറം തൃക്കലങ്ങോട് പതിനെട്ടുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പുതിയത്ത് വീട്ടില്‍ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഷൈമയുടെ വിവാഹം ഉറപ്പിച്ചിരുന്നു. യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അയല്‍വാസിയായ 19 വയസുകാരനും ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടനില തരണം തരണം ചെയ്തു
- ‘ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കും; കെ ബി ഗണേശ് കുമാര്‍
ടിഡിഎഫ് നാളെ പ്രഖ്യാപിച്ച സമരത്തിനെതിരെ മന്ത്രി കെ ബി ഗണേശ് കുമാര്‍. ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കുമെന്നും അത് സമരം ചെയ്താല്‍ കിട്ടുമെന്ന് ആരും വിചാരിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. പണിമുടക്കിന് വരണമെന്ന് പറഞ്ഞ് ചിലവര്‍ വിളിക്കുമെന്നും പോകുന്നവര്‍ക്ക് ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
- കോട്ടയത്തെ പൊലീസുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് പൂർത്തിയായി
കോട്ടയം ഏറ്റുമാനൂരിൽ പെട്ടി കടയിലെ സംഘർഷം പരിഹരിക്കാൻ ഇടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിയുമായി സ്ഥലത്ത് തെളിവെടുപ്പ് നടത്തി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതി ജിബിനെ തെളിവെടുപ്പിനായി എത്തിച്ചത്. ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഏറ്റുമാനൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
- കൗതുകമായി ഭീമന്‍ തിമിംഗലത്തിന്റെ അസ്ഥികൂടം
കൗതുകമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനം കാണാന്‍ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് തീരക്കടലില്‍ ചത്ത് കരക്കടിഞ്ഞ ഒരു ഭീമന്‍ തിമിംഗലത്തിന്റെ അസ്ഥികൂടം പ്രദര്‍ശനത്തില്‍ പ്രത്യേക ശ്രദ്ധനേടി. തിമിംഗലങ്ങള്‍ കരക്കടിയുന്നത് കൂടിവരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതിനുള്ള വേദിയായി പ്രദര്‍ശനം മാറി. സമുദ്ര സസ്തനികളുടെയും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഗവേഷകര്‍ വിശദീകരിച്ചു.
- ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് : പരസ്യപ്രചരണം അവസാനിച്ചു
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. 70 മണ്ഡലങ്ങളില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. അവസാനഘട്ട പ്രചരണത്തില്‍ കളം നിറഞ്ഞ് നേതാക്കള്‍. ബജറ്റും നികുതിയിളവും ഡല്‍ഹിയിലെ മലിനീകരണവും ഉള്‍പ്പെടെ ചര്‍ച്ചാവിഷയമായി. ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെപി നദ്ദയും കലത്തിലിറങ്ങി. കോണ്‍ഗ്രസിന്റെ പ്രചരണത്തിന് കരുത്തുപകരാന്‍ പ്രിയങ്ക ഗാന്ധിയാണെത്തിയത്.