2025 ഫെബ്രുവരി 03 ചൊവ്വ 1199 മകരമാസം 20
വാർത്തകൾ
🗞️👉 കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ലോറിൽ തീപിടുത്തം. അപകടത്തിൽ ഫ്ലോറിലെ ക്യാമറയും ഉപകരണങ്ങളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.തീ നിലവിൽ നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്‌സിന് സാധിച്ചിട്ടുണ്ട്. പാലായിൽ നിന്നും പാമ്പാടിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്. രാത്രിയായതുകൊണ്ട് വിദ്യാർഥികൾ ആരും തന്നെ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് വഴിമാറിപോയത്. പകൽ സമയത്ത് ഷൂട്ടിങ് നടക്കുന്നതിനാൽ ക്യാമറ അടക്കമുള്ളവ ഫ്ലോറിൽ ഉണ്ടായിരുന്നു ഇതാണ് കത്തിനശിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
🗞️👉 പയ്യന്നൂരിലെ ഫണ്ട് ക്രമക്കേടിൽ ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ ഒറ്റുകാരനെന്ന് വിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കോടാലിക്കൈ ആകുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാണ്. കുഞ്ഞികൃഷ്ണന്റെ അവസ്ഥയും അതായിരിക്കും കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാർട്ടിയെ തോൽപ്പിക്കാമെന്ന് കരുതേണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
🗞️👉 തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും. തിരഞ്ഞെടുപ്പ് രംഗം സജീവമാക്കാന്‍ രാഷ്ട്രീയ പ്രചരണ ജാഥയോടെയാണ് തിരഞ്ഞെടുപ്പ് ഗോഥയിലേക്കുള്ള ആദ്യ പ്രവേശനം. പതിവിന് വിപരീദമായി മൂന്ന് മേഖലകള്‍ തിരിച്ചുള്ള ജാഥയുമായാണ് ഇടതുമുന്നണിയുടെ നീക്കം. സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് യോഗത്തില്‍ വിവിധ ഘടകകക്ഷി നേതാക്കള്‍ വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വികസന ജാഥകള്‍ നടത്താന്‍ മുന്നണിയോഗം തീരുമാനം കൈക്കൊണ്ടത്.
🗞️👉 മന്ത്രി സജി ചെറിയാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ ചെങ്ങന്നൂര്‍ പൊലീസില്‍ മന്ത്രി പരാതി നല്‍കി. ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തിലാണ് ബിനു ആരോപണം ഉന്നയിച്ചത്.ഇതിനെ തുടര്‍ന്ന് മന്ത്രി നല്‍കിയ പരാതിയില്‍ പൊലീസ് നിയമ നടപടികള്‍ ആരംഭിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
🗞️👉 പാലാ: സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനവും ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടിയിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ വിദ്യാർത്ഥികളുമായി സംവദിച്ചു. അൽഫോൻസാ കോളജ് വുമൺസ് സെൽ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
🗞️👉 സ്കൂൾ കായിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട്, പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും (CEA) സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ സീപ്പ് സൂപ്പർ ലീഗിന് ആവേശകരമായ സമാപനം. ലീഗിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആതിഥേയരായ പാലാ സെന്റ് തോമസിനെ പരാജയപ്പെടുത്തി അറക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രഥമ ലീഗ് കിരീടം സ്വന്തമാക്കി.
🗞️👉 കടുത്തുരുത്തി: വൈദ്യൂതി ലൈനിലൂടെ അമിതമായി വോള്‍ട്ടേജ് പ്രവഹിച്ചതോടെ പള്ളിയിലെ ഇലക്ട്രിക്ക് സാമഗ്രികളും സിടി ടിവി ഉള്‍പെടെ വൈദ്യൂതോപകരണങ്ങളെല്ലാം കത്തി നശിച്ചു. നിരവധി വീടുകളിലും അമിത വൈദ്യൂതി പ്രവാഹനം നാശം വരുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
🗞️👉 പാലായിലെ കലാസ്വാദക കൂട്ടായ്മയായ മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മുപ്പത്തിയൊന്നാമത് വർഷത്തെ പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നിർവഹിച്ചു. പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു രക്ഷാധികാരി ഡോ.സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി.
🗞️👉 രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ കുടുംബസംഗമമായ ‘ഫാമിലി ഫിയസ്റ്റ 2026’ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറിയ സംഗമം കോളേജ് മാനേജർ വെരി റെവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് ചടങ്ങിൽ വിശിഷ്ടാഥിതിയായിരുന്നു.
🗞️👉 പാലാ : അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 29, 30 തീയതികളിൽ സംഘടിപ്പിക്കപ്പെട്ട ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു. പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്ത സെമിനാറിന്റെ രണ്ടാം ദിവസം ഐ ഐ ടി ഹൈദരാബാദ് ഡിപ്പാർട്ട്മെൻറ് ഓഫ് ലിബറൽ ആർട്സിലെ ഡോ. ആനന്ദിതാ പാൻ,പ്രശസ്ത കവിയും ചിത്രകാരനും പരിഭാഷകനുമായ ശ്രീ എം ആർ രേണുകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.












