2024 ഫെബ്രുവരി 02 ഞായർ 1199 മകരം 20
വാർത്തകൾ
- പ്രവാസി അപ്പോസ്തലേറ്റ് അംഗങ്ങൾക്കായി പ്രിവിലേജ് കാർഡ് പദ്ധതി ആരംഭിച്ചു
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടും, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികത്തോടും അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി പ്രവാസി അപ്പോസ്തലേറ്റുമായി സഹകരിച്ച് പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾക്കു തുടക്കമായി. പ്രവാസികൾക്കുള്ള പ്രിവിലേജ് കാർഡ് പദ്ധതിയുടെ പ്രകാശനം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സാന്നിധ്യത്തിൽ നടത്തി. പ്രവാസി അപ്പോസ്തലേറ്റ് അംഗങ്ങൾ നാടിനു വേണ്ടി നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്നു ബിഷപ് പറഞ്ഞു. നാടിന്റെ വളർച്ചയ്ക്ക് വേണ്ടി കൂടി പ്രയത്നിക്കുന്ന പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നത് ഏവരുടെയും കടമയാണെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
- ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ വെട്ടിക്കുറച്ചത് പ്രതിഷേധാർഹം : എസ്.എം.വൈ.എം.
ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച സർക്കാർ നിലപാട് തികച്ചും പ്രതിഷേധാർഹമെന്ന് എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ വെട്ടിയത് 80:20 അനുപാതത്തിലെ അനീതി തിരുത്തിച്ചതിലുള്ള കുടിപ്പകയാണ് എന്ന സംശയം സംഘടന ഉയർത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്രൈസ്തവർക്ക് യാതൊരു വിധ ആനുകൂല്യങ്ങളും കിട്ടാതിരിക്കാൻ ഉള്ള പല ശ്രമങ്ങളിൽ ഒരു ശ്രമമാണിത്. ന്യൂനപക്ഷങ്ങൾക്കുവേണ്ടി കോടികണക്കിന് രൂപ വകയിരുത്തിയിരുന്ന കാലയളവിൽ 80:20 അനുപാതത്തിലാണ് അവ വിതരണം ചെയ്തിരുന്നത്. ആ അനുപാതം ഭരണഘടന വിരുദ്ധമാണ് എന്ന് ഹൈക്കോടതിയിൽ നിന്ന് നിരീക്ഷണം വരികയും വിധികൾ പുറപ്പെടുവിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായി നൽകേണ്ടി വന്നതോടു കൂടെ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്ന് ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയിട്ടുള്ള തുക വെട്ടിച്ചുരുക്കിയത് സംശയാസ്പദം തന്നെയാണ്.
- നീണ്ടൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം
നീണ്ടൂർ ഗ്രാമപഞ്ചായത്ത് കൃഷി വകുപ്പിൻ്റെയും വിവിധ പദ്ധതി കളായ കേരഗ്രാമം – കേര കർഷകർക്ക് തെങ്ങ്കയറ്റ യന്ത്രം, കൃഷിക്കൂട്ടം ആധാരമാക്കി കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ ഫലവൃക്ഷ- തൈകൾ, പച്ചക്കറി കൃഷി മുറ്റത്തും ടെറസിലും പദ്ധതിയിൽ HDEP ഗ്രോ ചട്ടികൾ,വളം, തൈകൾ എന്നിവയുടെ വിതരണ ഉദ്ഘാടനം.
- പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു
99 വർഷമായി നാടിന്റെ അക്ഷരജ്യോതിസ്സായി തിളങ്ങിനിൽക്കുന്ന പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ ശതാബ്ദി ജൂബിലി വർഷത്തിന്റെ ഉദ്ഘാടനവും 99 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തപ്പെട്ടു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ
റവ.ഫാ. ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ചു.
- കേരളത്തോട് പൂർണ അവഗണന ; ജോൺ ബ്രിട്ടാസ് എം പി
ബജറ്റിലൂടെ കേന്ദ്ര സർക്കാർ കേരളത്തോട് കാണിച്ചത് പൂർണ അവഗണനയെന്ന് ജോൺ ബ്രിട്ടാസ് എംപി. ആദായ നികുതിയിളവ് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.
- പുതിയ ആദായ നികുതി ബിൽ അടുത്താഴ്ച
രാജ്യം പുതിയ ആദായ നികുതി നയത്തിലേക്കെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ബില്ല് അടുത്താഴ്ച. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിലേക്ക്. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കി. കമ്പനി ലയനങ്ങൾക്ക് അതിവേഗ പദ്ധതിയുണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വ്യവസായ സൗഹൃദ നയങ്ങൾ വിപുലമാക്കും. സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും.
- കേന്ദ്ര ബജറ്റ് വെള്ളപൂശൽ ; കെസി വേണുഗോപാൽ
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
- കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെ നിരാകരിച്ച ബജറ്റ്; മുഖ്യമന്ത്രി
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു.
- ജനങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനാണ് ബജറ്റ് മുൻഗണന നൽകിയത്’: പ്രധാനമന്ത്രി
ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ബജറ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- മുനമ്പം ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു
മുനമ്പം ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ അറിയിച്ചു. കമ്മീഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീർപ്പാക്കിയ ശേഷം മാത്രമായിരിക്കും തുടർനടപടികൾ ഉണ്ടാകുകയെന്നും കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുമെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ വ്യക്തമാക്കി.
- ആകാശത്തോളം ഉയര്‍ന്ന രണ്ട് സ്ത്രീകളുടെ അപൂര്‍വ സൗഹൃദത്തിന്റെ കഥ
ആദ്യ ഇന്ത്യന്‍ വനിതാ ബഹിരാകാശ സഞ്ചാരി കല്‍പന ചൗള ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 22 വര്‍ഷം. നാല്‍പതാം വയസില്‍ ബഹിരാകാശപേടകമായ ‘കൊളംബിയ’ കത്തിയമര്‍ന്നാണ് കല്‍പന മരിച്ചത്. കല്‍പന ചൗളയേക്കാള്‍ മൂന്നു വയസ്സ് ഇളയതാണ് സുനിത വില്യംസ്. 1997ല്‍ കല്‍പനാ ചൗള നാസയുടെ സ്പേസ് ഷട്ടിലില്‍ കൊളംബിയയില്‍ ആദ്യ ബഹിരാകാശ യാത്ര നടത്തിയതിന് ഒരു വര്‍ഷത്തിനുശേഷമാണ് സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നാസയില്‍ കല്‍പനയായിരുന്നു സുനിതയുടെ ഗുരുവും അടുത്ത സുഹൃത്തും. 2003 ഫെബ്രുവരി ഒന്നിന് രണ്ടാം വട്ടവും ബഹിരാകാശത്തേക്ക് കൊളംബിയ സ്പേസ് ഷട്ടിലില്‍ യാത്ര ചെയ്ത് മടങ്ങവേയാണ് കല്‍പനയുടെ അന്ത്യം.
- വൃദ്ധ ദമ്പതികൾക്ക് ദാരൂണാന്ത്യം
മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയൻ കുറ്റം സമ്മതിച്ചതായി പോലീസ്. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് വിജയൻ സമ്മതിച്ചു.
- കല രാജുവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കൂത്താട്ടുകുളത്തെ സംഘര്‍ഷം
കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിന്റെ തട്ടിക്കൊണ്ടുപോകലിലേക്ക് ഉള്‍പ്പെടെ നയിച്ച രാഷ്ട്രീയ സംഘര്‍ഷത്തില്‍ പൊലീസിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. റൂറല്‍ പോലീസ് അഡിഷണല്‍ എസ് പി എം കൃഷ്ണന്‍ ജില്ല പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിനെതിരെ വിമര്‍ശനമുള്ളത്.
- പാലക്കാട്ടെ ബ്രൂവറി നിർമ്മാണം അനുവദിക്കില്ല; തുഷാർ വെള്ളാപ്പള്ളി
പാലക്കാട് ബ്രൂവറിയെ ബിഡിജെഎസ് അനുകൂലിക്കുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാലക്കാട് ജനതയ്‌ക്കെതിരായ മദ്യ നിർമ്മാണശാലക്കെതിരാണ് ബിഡിജെഎസെന്നും ബ്രൂവറി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.