spot_img

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 01

spot_img

Date:

വാർത്തകൾ

🗞️👉 ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ രണ്ടാമത് യോഗം ഡൽഹിയിൽ ചേർന്നു. ഇരു കക്ഷികൾക്കുമിടയിലെ സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേർന്നത്. യോഗത്തിനു മുന്നോടിയായി പലസ്തീൻ ജനതയ്ക്കുള്ള ഇന്ത്യയുടെ പിന്തുണ അറബ് രാജ്യങ്ങളിലെ പ്രതിനിധികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. 10 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ അറബ് വിദേശകാര്യ മന്ത്രിമാരുടെ രണ്ടാം യോഗം നടന്നത്.

🗞️👉 ഇന്ത്യയെ അധിക്ഷേപിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുൻ യു.എസ് അംബാസിഡർ നിക്കി ഹാലിയുടെ മകൻ നളിൻ ഹാലി. ഇറാനിൽ നിന്ന് എണ്ണയും റഷ്യയിൽ നിന്ന് ആയുധങ്ങളും വാങ്ങുന്ന ഇന്ത്യ യുഎസിലേക്ക് വിലകുറഞ്ഞ തൊഴിലാളികളെ അയക്കുന്നു. ഇന്ത്യയിൽ ഒരു വിലകുറഞ്ഞ ഗവൺമെൻ്റാണുള്ളത്, ഈ പ്രശ്നം ഇന്ത്യയെ മാത്രമല്ല ബാധിക്കുന്നതെന്നും നിരവധി സഖ്യകക്ഷികളുമായുള്ള ബന്ധം യുഎസ് പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ഹാലി എക്സ്‌സിലൂടെ പ്രതികരിച്ചു.

🗞️👉 പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് അതിഥിതൊഴിലാളി രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ 8 പ്രതികൾക്കും ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്‌ടി സ്പെഷ്യൽ കോടതിയാണ് ആറോളം ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

🗞️👉 കാര്യവട്ടം ട്വന്റി -20 ഇന്ത്യക്ക് തകർപ്പൻ ജയം. ന്യൂസീലൻഡിനെ 46 റൺസിന് തോൽപ്പിച്ചു. ഇന്ത്യ ഉയർത്തിയ 272 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 19.4 ഓവറിൽ 225 റൺസിന് ഓൾഔട്ടായി. ഇതോടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. ഇഷാൻ കിഷന്റെ മിന്നും സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപാണ് ബൗളിങ്ങിൽ ഇന്ത്യയ്ക്ക് കരുത്തായത്. അക്ഷർ പട്ടേൽ മൂന്ന് വിക്കറ്റും വീഴ്ത്തി കിവീസിനെ സമ്മർദത്തിലാക്കി.

🗞️👉 മഹാരാഷ്ട്രയിലെ രാഷ്ട്രീയ സസ്‌പെന്‍സുകള്‍ക്ക് തത്ക്കാലം വിരാമമിട്ടുകൊണ്ട് സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് സുനേത്ര പവാര്‍. കായികം, ന്യൂനപക്ഷകാര്യം, എക്‌സൈസ്, യുവജനകാര്യം എന്നീ വകുപ്പുകളായിരിക്കും സുനേത്ര കൈകാര്യം ചെയ്യുക. എന്‍സിപി നിയമസഭാ കക്ഷിയോഗം ഐക്യകണ്‌ഠേനെയാണ് സുനേത്രയെ നേതാവായി തിരഞ്ഞെടുത്തത്. ലോക്ഭവനിലെ ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രത് സത്യവാചകം ചൊല്ലിനല്‍കി. മന്ത്രിസഭയില്‍ അജിത് പവാര്‍ കൈകാര്യം ചെയ്ത വകുപ്പുകളില്‍ ധനകാര്യവും ആസൂത്രണവും ഒഴികെയുള്ളവയാണ് സുനേത്ര കൈകാര്യം ചെയ്യാന്‍ പോകുന്നത്.

🗞️👉 കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സർചാർജ് ഈടാക്കുക. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു. ഇന്ധന സർചാർജ് കുറഞ്ഞതിനാൽ ഫെബ്രുവരി മാസത്തിലെ വൈദ്യുതിബില്ലിൽ കുറവുണ്ടാകും.

🗞️👉 എപ്സ്റ്റീൻ ഫയൽസിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ പരാമർശം തള്ളി കേന്ദ്രസർക്കാർ. പരാമർശം അവജ്ഞതയോടെ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. 2017 – ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നത് മാത്രമാണ് വസ്തുത എന്ന് വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related