പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 01

spot_img

Date:

വാർത്തകൾ

  • പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം

പാലാ : പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപതാ കുടുംബ കൂട്ടായ്മ വാർഷികം സംഘടിപ്പിച്ചു. ളാലം സെൻ്റ് മേരീസ് പഴയ പള്ളി ഹാളിൽ നടത്തിയ സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു. സഭയുടെ ഭാവിയും നാളത്തെ സഭയും കുടുംബ കൂട്ടായ്മയുടെ കൈകളിലാണ്. കുടുംബ കൂട്ടായ്മ ഒരു അച്ചു പോലെയാണ്. കുടുംബമാകുന്ന അച്ചുകൂടത്തിലാണ് നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടത്. ദൈവവചനങ്ങളെ ക്കുറിച്ചും സഭയുടെ പ്രബോധനങ്ങളെ കുറിച്ചും കൂട്ടായ്മയെ കുറിച്ചുമെല്ലാം ആവശ്യമായിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് നമ്മുക്ക് നഷ്ടപ്പെട്ടു പോയ ക്രിസ്തീയ പ്രബോധനം കുടുംബകൂട്ടായ്മകൾ വഴി
തിരിച്ചു കൊണ്ടുവരാനാകണം. അച്ചടക്കം കുടുംബത്തിലും ഇടവകയിലും സഭയിലും ഉണ്ടായാൽ മാത്രമെ സഭയും കുടുംബവും വളരുകയുള്ളൂ. കുടുംബ കൂട്ടായ്മ സഭയുടെ പ്രതിരോധ ശക്തിയാണെന്നും സ്നേഹത്തിന്റെ ചങ്ങലയാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

  • കെഎം മാണി സാറിന്റെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ച് യൂത്ത് ഫ്രണ്ട് എം. പാലാ

കെഎം മാണി സാറിന്റെ 92ആം ജന്മദിനം കാരുണ്യ ദിനമായി കേരള യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റി ആചരിച്ചു. ഭരണങ്ങാനം സ്നേഹ ഭവനിലെ അന്തേവാസികളോടൊപ്പം ആയിരുന്നു ജന്മദിനത്തിൽ പ്രവർത്തകർ ഒത്തുകൂടിയത്. കാരുണ്യപദ്ധതി, കർഷക തൊഴിലാളി പെൻഷൻ, കർഷക പെൻഷൻ, വെളിച്ച വിപ്ലവം തുടങ്ങി സാദാരണക്കാർക്ക് ഉപകാരപ്രദമാകുന്ന നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത കെഎം മാണി സാറിന്റെ ജന്മദിനം എന്തുകൊണ്ടും കാരുണ്യ ദിനമായി ആചരിക്കേണ്ടതാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഭരണങ്ങാനം ഫൊറോന പള്ളി വികാരി റവ. ഫാദർ സക്കറിയാസ് ആട്ടപ്പാട്ട് പറഞ്ഞു.

  • രണ്ടാമത് അഖില കേരള നാടൻ പന്തുകളി മത്സരം പോർക്കുളം – ഫെബ്രുവരി രണ്ട് മുതൽ

ഏറ്റുമാനൂർ:കാട്ടാത്തിയിലെ യുവാക്കളുടെ കൂട്ടായ്മയായ യുണൈറ്റഡ് കാട്ടാത്തി,യുവശക്തി വായനശാല,കേരള നേറ്റീവ് ബോൾ ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ രണ്ടാമത് അഖില കേരള നാടൻ പന്തുകളി മത്സരം പോർക്കുളം – ഫെബ്രുവരി 2 മുതൽ
ഏറ്റുമാനൂരപ്പൻ കോളേജ് മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

  • വളർച്ച ഉറപ്പെന്ന് സാമ്പത്തിക സർവേയിൽ ധനമന്ത്രി നിർമല സീതാരാമൻ

അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.4 ശതമാനം വളരും. പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2024-25 റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള (2025-26) കേന്ദ്ര ബജറ്റ് സംയുക്ത പാർലമെൻ്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനായി സഭ പിരിഞ്ഞു.

  • എം.മെഹബൂബ്‌ സിപിഐഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തു. വടകരയിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് പുതിയ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തത്. മൂന്ന് ടേം പൂർത്തിയാക്കിയ പി മോഹനൻ മാസ്റ്റർ സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനും കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയും ആണ് മെഹബൂബ്.

  • പൊലീസിന്റെ ‘ഓപ്പറേഷൻ ക്ലീനിൽ’ പിടിയിലായത് 27 ബംഗ്ലാദേശികൾ

എറണാകുളം പറവൂരിൽ ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 27 ബംഗ്ലാദേശികൾ പിടിയിൽ. ഭീകരവാദ വിരുദ്ധ സ്ക്വാഡും എറണാകുളം റൂറൽ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇവർ കേരളത്തിൽ കഴിഞ്ഞിരുന്നതെന്ന് ആലുവ റൂറൽ എസ്പി വൈഭവ് സക്സേന.

  • കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രത്തിന് നിഷേധാത്മക നിലപാട്; എൻ.കെ പ്രേമചന്ദ്രൻ

കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രത്തിന് നിഷേധാത്മക നിലപാടെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. കേന്ദ്രബജറ്റിൽ റെയിൽവേ, അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളത്തിന് അർഹതപ്പെട്ട പ്രാധാന്യം ലഭിക്കണം. മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് പ്രത്യേക പരിഗണന ഉണ്ടാകുമോ എന്നത് ആശങ്കയോടെ തന്നെയാണ് നോക്കുന്നതെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related